പച്ചക്കറികളുടെ ഫ്രഷ്‌നസും മാതളത്തിന്റെ മധുരവും ഒരു ബൗളിൽ നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാം, ശരീരത്തിന് ഉന്മേഷം നൽകാം..
ആവശ്യമായ ചേരുവകൾ
1. മാതളനാരങ്ങ (അല്ലികൾ അടർത്തിയത്) – ഒരു കപ്പ്
സാലഡ് കുക്കുമ്പർ (ചെറിയ ചതുര കഷണങ്ങളാക്കിയത്) – ഒരു കപ്പ്
കാബേജ്, നിറമുള്ള കാപ്സിക്കം, സുക്കീനി (ചെറിയ ചതുര കഷണങ്ങളാക്കിയത്) – രണ്ടു കപ്പ്
2. നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
തേൻ – ഒരു വലിയ സ്പൂൺ
ഒറിഗാനോ – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ഒലിവ് ഓയിൽ– രണ്ടു വലിയ സ്പൂൺ
3.നൂഡിൽസ് വറുത്തത്/മൂങ്ദാൽ വറുത്തത് –അരക്കപ്പ്
4. ലെറ്റൂസ് – ആവശ്യത്തിന്
5. മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.
∙ രണ്ടാമത്തെ ചേരുവ ഒരു കുപ്പിയിലാക്കി നന്നായി കുലുക്കി യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കണം.
∙ ഈ ഡ്രസ്സിങ് മാതളനാരങ്ങ–പച്ചക്കറി മിശ്രിതത്തിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
∙ ഇതിനു മുകളിൽ നൂഡിൽസ് വറുത്തതോ മൂങ്ദാൽ വറുത്തതോ വിതറി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.
∙ പ്രോട്ടീൻ ലഭിക്കാനായി നിലക്കടല വറുത്തത്, ചിക്കൻ ഗ്രിൽ ചെയ്തു സ്ലൈസ് ചെയ്തത്, വെള്ളക്കടല വേവിച്ചത് എന്നിവയും ചേർക്കാവുന്നതാണ്.