ADVERTISEMENT

ചീര കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് പോലും ഈ ചീരവട ഒത്തിരി ഇഷ്ടപ്പെടും. പുറംഭാഗം നല്ലതുപോലെ മൊരിഞ്ഞും ഉളളിൽ നല്ല സോഫ്റ്റായും ഇരിക്കുന്ന ഈ വിഭവം നാലുമണി ചായക്ക് നല്ലൊരു ഓപ്ഷനാണ്.

ആവശ്യമായ ചേരുവകൾ
1. ഉഴുന്ന് – ഒരു കപ്പ്
കടലപ്പരിപ്പ് – ഒരു വലിയ സ്പൂണ്‍
2. ചീര പൊടിയായി അരിഞ്ഞത് –ഒന്നരക്കപ്പ്
പച്ചമുളക് - അഞ്ച്
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
ജീരകം – ഒരു ചെറിയ സ്പൂണ്‍
ഉപ്പ്– പാകത്തിന്
3. എണ്ണ– ആവശ്യത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു മണിക്കൂര്‍ കുതിര്‍ത്ത ശേഷം തരുതരുപ്പായിഅരച്ചു വയ്ക്കുക.
∙ ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേര്‍ത്തിളക്കുക.
. വടയുടെ ആകൃതിയിലാക്കി ചൂടായ എണ്ണയില്‍ ഇടത്തരം തീയില്‍ വറുത്തെടുക്കാം

ADVERTISEMENT
Delicious Spinach Fritters (Cheera Vada) Recipe:

Spinach fritters, or Cheera Vada, offer a delicious way to get children to eat spinach, boasting a crispy exterior and a soft interior perfect for evening tea. This recipe is a healthy and tasty snack option for the whole family.

ADVERTISEMENT
ADVERTISEMENT