ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. നല്ല സോഫ്റ്റ് ചിക്കൻ കഷ്ണങ്ങളും, ഫ്രഷ് പച്ചക്കറികളും, പ്രത്യേക സോസും ചേർത്ത ചിക്കൻ സുലാക്കി റാപ്പ്.

ആവശ്യമായ ചേരുവകൾ
ചിക്കൻ മാറിനേറ്റ് ചെയ്യാൻ
1. ചിക്കൻ ബ്രെസ്റ്റ് – 400 ഗ്രാം, ചെറിയ കഷ്ണങ്ങളാക്കിയത്
2. വെളുത്തുള്ളി – ഒരു വലിയ സ്പൂൺ
ഒറിഗാനോ – അര ചെറിയ സ്പൂൺ
കട്ടത്തൈര് – കാൽ കപ്പ്
ചിക്കൻ ടിക്ക പൗഡർ/ തന്തൂരി മസാല പൗഡർ – ഒരു ചെറിയ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പാൽ – അരക്കപ്പ്
എണ്ണ – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പിക്കിൾഡ് അണിയന്
3. സവാള – ഒരു വലുത്, നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്
4. വിനാഗിരി – ഒരു ചെറിയ സ്പൂൺ
ബാൾസാമിക് വിനാഗിരി – അര ചെറിയ സ്പൂൺ
പഞ്ചസാര – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ഒറിഗാനോ – ഒരു നുള്ള്
മല്ലിയില അരിഞ്ഞത് – അൽപം
സാറ്റ്സികി ഡിപ്പിന്
5. ഇംഗ്ലിഷ് കുക്കുമ്പർ – ഒന്ന്, തൊലിയും അരിയും കളഞ്ഞു ഗ്രേറ്റ് ചെയ്തത്
6. ഉപ്പ് – അൽപം
7. കട്ടത്തൈര് – അരക്കപ്പ്
ഉപ്പ് – പാകത്തിന്
പുതിനയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
നാരങ്ങാത്തൊലി ചുരണ്ടിയത് – കാൽ ചെറിയ സ്പൂൺ
8. പീറ്റ ബ്രെഡ് – പാകത്തിന്
9. ഒലിവ് ഓയിൽ, നാരങ്ങാനീര്,ഒറിഗാനോ – അൽപം വീതം

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചിക്കൻ ബ്രെസ്റ്റ് വൃത്തിയാക്കുക.
. രണ്ടാമത്തെ ചേരുവ മിക്സിയിൽ അടിച്ചു യോജിപ്പിച്ചു ചിക്കനിൽ പുരട്ടി ഒരു മണിക്കൂർ വച്ച ശേഷം 180 ഡിഗ്രി സെൽഷ്യസിൽ എയർ ഫ്രൈ/ഗ്രിൽ ചെയ്യുക.
. ആവശ്യമെങ്കിൽ കരിയും നെയ്യും ഉപയോഗിച്ചു സ്മോക്ക് ചെയ്തെടുക്കാം.
∙ സവാളയിൽ നാലാമത്തെ ചേരുവ യോജിപ്പിച്ചു പിക്കിൾഡ് അണിയൻ തയാറാക്കി മാറ്റി വയ്ക്കുക.
∙ സാറ്റ്സികി തയാറാക്കാൻ കുക്കുമ്പർ ഗ്രേറ്റ് ചെയ്ത് ഉപ്പിട്ടു വയ്ക്കണം.
. 10 മിനിറ്റിനു ശേഷം പിഴിഞ്ഞെടുത്ത്, ഏഴാമത്തെ ചേരുവയുമായി യോജിപ്പിച്ചു ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കണം.
∙ പീറ്റ ബ്രെഡ് ഒൻപതാമത്തെ ചേരുവ പുരട്ടി മെല്ലേ ടോസ്റ്റ് ചെയ്തെടുക്കണം.
∙ ഇതിനുള്ളിൽ തയാറാക്കിയ ചിക്കൻ, സാറ്റ്സികി, പിക്കിൾഡ് അണിയൻ എന്നിവ നിറച്ചു വിളമ്പാം.

ADVERTISEMENT
Delicious Chicken Sulaki Wrap Recipe for Everyone:

Chicken sulaki wrap is a delightful dish for all ages, prepared with tender chicken pieces, fresh vegetables, and a special sauce. The recipe involves marinating chicken breast with yogurt, garlic, oregano, and tandoori masala, then air-frying or grilling it.

ADVERTISEMENT
ADVERTISEMENT