ADVERTISEMENT

പുറമേ നല്ല മൊരിഞ്ഞതും അകമേ പഞ്ഞിപോലെ മൃദുവായതുമായ നെയ്യപ്പം. ഉണ്ണിയ്യപ്പത്തിനൊപ്പം ഒരു ഗ്ലാസ് ചൂടുചായയും ഉണ്ടെങ്കിൽ വൈകുന്നേരങ്ങൾ കൂടുതൽ മനോഹരമാകും.

ആവശ്യമായ ചേരുവകൾ
1. ശര്‍ക്കര – ഒരു കപ്പ്
2. പച്ചരി – ഒരു കപ്പ്, രണ്ടു മണിക്കൂര്‍ കുതിര്‍ത്തത്
പൂവന്‍പഴം.– ഒന്ന്
ഏലയ്ക്ക– രണ്ട്
3. നെയ്യ് – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ശര്‍ക്കര ഉരുക്കി വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ അരച്ചതില്‍ ശര്‍ക്കര ഉരുക്കിയതു ചേര്‍ത്തിളക്കി രണ്ടു മണിക്കൂര്‍ വയ്ക്കുക.
∙ ഉണ്ണിയപ്പക്കാരയില്‍ നെയ്യ് ചൂടാക്കി അതിലേക്ക് മാവു കോരിയൊഴിച്ച് അപ്പം ചുട്ടെടുക്കുക.
∙ നെയ്യില്‍ ഒരു ചെറിയ സ്പൂണ്‍ നല്ലെണ്ണ ചേര്‍ത്താല്‍ ഉണ്ണിയ്യപ്പം ഒരു ദിവസം വരെ മൃദുവായിരിക്കും

ADVERTISEMENT
Crispy Outside, Fluffy Inside: Authentic Neyyappam Recipe:

Neyyappam is a popular Kerala snack known for its crispy exterior and soft, fluffy interior. Making it involves soaking raw rice, then grinding it with jaggery syrup and a banana. The batter is then left to rest for two hours before being fried in ghee until golden brown. Adding a teaspoon of sesame oil to the ghee helps keep the neyyappam soft for up to a day. A glass of hot tea makes the evening more enjoyable with this delightful sweet.

ADVERTISEMENT
ADVERTISEMENT