ADVERTISEMENT

ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി മാവിൽ കലക്കി, പണിയാരച്ചട്ടിയിൽ ചുട്ടെടുക്കൂ. ചായക്കൊപ്പം കഴിക്കാൻ ഇതിലും മികച്ചൊരു നാലുമണിപ്പലഹാരം വേറെയുണ്ടോ.

ആവശ്യമായ ചേരുവകൾ
1. പച്ചരി – ഒരു കപ്പ്
പുഴുക്കലരി – ഒരു കപ്പ്
ഉഴുന്ന് – ഒരു കപ്പ്
2. കടുക് – ഒരു ചെറിയ സ്പൂണ്‍
ജീരകം – ഒരു ചെറിയ സ്പൂണ്‍
കടലപ്പരിപ്പ് – ഒരു ചെറിയ സ്പൂണ്‍
3. എണ്ണ– പാകത്തിന്
4. സവാള – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്
പച്ചമുളക് അരിഞ്ഞത് – പാകത്തിന്
കാരറ്റ്, ഇഷ്ടമുള്ള പച്ചക്കറികള്‍ അരിഞ്ഞത് – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മൂന്നു മണിക്കൂര്‍ കുതിര്‍ത്ത ശേഷം അരച്ചെടുക്കുക.
∙ എണ്ണയില്‍ രണ്ടാമത്തെ ചേരുവ താളിച്ചു മാവില്‍ ചേര്‍ക്കുക.
∙ മൂന്നാമത്തെ ചേരുവയും ചേര്‍ത്തിളക്കി മയം പുരട്ടിയ ഉണ്ണിയപ്പക്കാരയില്‍ ഒഴിച്ചു ചുട്ടെടുക്കുക.
. എരിവുള്ള ചമ്മന്തിക്കോ തേങ്ങാച്ചമ്മന്തിക്കോ ഒപ്പം വിളമ്പാം.

ADVERTISEMENT
Easy Kerala Paniyaram Recipe:

Paniyaram, a popular South Indian snack, is prepared by mixing a batter made from rice, urad dal, and spices with sautéed onions, green chilies, and curry leaves. This delicious mixture is then cooked in a special paniyaram pan, resulting in crispy and flavorful fritters. The recipe involves soaking and grinding rice and urad dal, tempering mustard seeds, cumin, and chana dal, and then incorporating the sautéed vegetables into the batter. The final step is to cook small portions in oil until golden brown. These savory pancakes are perfect for an evening snack with tea and can be served with spicy or coconut chutney. The ease of preparation and delightful taste make it a favorite for many.

ADVERTISEMENT
ADVERTISEMENT