ADVERTISEMENT

ജോവർ മാവ് കൊണ്ടുണ്ടാക്കിയ മൊരിഞ്ഞ ടാർട്ട് കപ്പിനുള്ളിൽ, സ്വാദിഷ്ടമായ നാടൻ ചിക്കൻ മസാല ഫില്ലിംഗ് നിറച്ചു ബേക്ക് ചെയ്തെടുത്ത ഒരു ഹെൽത്തി ഫ്യൂഷൻ പലഹാരം.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മികച്ചൊരു പലഹാരമാണ്.

ആവശ്യമായ ചേരുവകൾ
ക്രസ്റ്റിന്
1. ജോവർപൊടി – ഒരു കപ്പ്
അരിപ്പൊടി – അരക്കപ്പ്
ഫ്ളാക്സ് സീഡ് പൊടി – രണ്ടു വലിയ സ്പൂൺ
കപ്പപ്പൊടി – അരക്കപ്പ്
ഉപ്പ് – ഒരു ചെറിയ സ്പൂൺ
ബേക്കിങ് പൗഡർ – അര ചെറിയ സ്പൂൺ
2. തണുപ്പിച്ച വെണ്ണ – അരക്കപ്പ്
3. ആപ്പിൾ സിഡർ വിനിഗർ – രണ്ടു ചെറിയ സ്പൂൺ
4. മുട്ട – ഒന്ന്
5. ഐസ്‌വെള്ളം – കാൽ കപ്പ്, അരക്കപ്പ് ഐസ്ക്യൂബ് ചേർത്തത്
ചിക്കൻ ഫില്ലിങ്ങിന്
6. ചിക്കൻ – ഒരു ചെറുതിന്റെ പകുതി
7. വെണ്ണ – രണ്ടു വലിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
8. റോസ്മേരി – ഒരു തണ്ട്
നാരങ്ങ – ഒന്നിന്റെ പകുതി
വെളുത്തുള്ളി – ഒരു കുടം, മുഴുവനോടെ വട്ടത്തിൽ മുറിച്ചത്
9. വെള്ളം – രണ്ടു കപ്പ്
10. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
11. കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ പൊടിയായി അരിഞ്ഞത് – അരക്കപ്പ് വീതം
12. ഗ്രീൻപീസ്, സെലറി – അരക്കപ്പ് വീതം
ഉപ്പ് – പാകത്തിന്
13. ജോവർ പൊടി – ഒരു വലിയ സ്പൂൺ
14. ഫ്രെഷ് ക്രീം – ഒരു വലിയ സ്പൂൺ
പാഴ്സ്ലി പൊടിയായിഅരിഞ്ഞത് – കാൽ കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി, വെണ്ണ ചേർത്തു വിരൽത്തുമ്പു കൊണ്ടു മെല്ലേ ഞെരടി യോജിപ്പിച്ചു റൊട്ടിപ്പൊടി പരുവമാക്കണം.
. ഇതിലേക്ക് ആപ്പിൾ സിഡർ വിനിഗർ ചേർത്ത ശേഷം മുട്ട അടിച്ചതിന്റെ മുക്കാൽഭാഗവും ചേർത്തു യോജിപ്പിക്കുക.
∙ ഐസ്‌വെള്ളം അൽപാൽപം വീതം ചേർത്തു മയമുള്ള മാവു തയാറാക്കി, രണ്ടു ബേക്കിങ് ഷീറ്റിനിടയിൽ വച്ചു പരത്തുക.
. ഇതു മൂന്നായി മടക്കിയ ശേഷം, 90 ഡിഗ്രിയിൽ തിരിച്ചു വച്ചു വീണ്ടും മൂന്നായി മടക്കണം.
. ഇതു ക്ലിങ് ഫിലിമിൽ പൊതിഞ്ഞ് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
∙ അവ്ൻ 180 ഡിഗ്രി സെൽഷ്യസില്‍ ചൂടാക്കിയിടുക.
∙ ചിക്കൻ നന്നായി തുടച്ച് ഏഴാമത്തെ ചേരുവ പുരട്ടി വച്ച ശേഷം എട്ടാമത്തെ ചേരുവ നിരത്തി ട്രേയിൽ വച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 45–50 മിനിറ്റ് ബേക്ക് ചെയ്യുക.
∙ ചിക്കൻ പുറത്തെടുത്ത്,എല്ലു നീക്കം ചെയ്തു പൊടിയായി അരിഞ്ഞു വയ്ക്കുക.
. ചിക്കനിൽ നിന്ന് ഊറി വന്ന ജ്യൂസ് മാറ്റിവയ്ക്കുക.
∙ സോസ്പാനിൽ ചിക്കന്റെ എല്ലും രണ്ടു കപ്പ് വെള്ളവും ചേർത്തു ചെറുതീയിൽ 10 മിനിറ്റ് തിളപ്പിച്ച് അരിച്ചു വയ്ക്കുക.
∙ പാനിൽ വെണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം കാരറ്റും ഉരുളക്കിഴങ്ങും ചേർത്തു വഴറ്റണം. ഇതിലേക്കു ഉപ്പും പീസും സെലറിയും ചേർത്ത ശേഷം ചിക്കനും ചേർത്തു വഴറ്റണം.
∙ മറ്റൊരു ഫ്രൈയിങ് പാനിൽ ഒരു വലിയ സ്പൂൺ വെണ്ണ ചൂടാക്കി ജോവർപൊടി വറുത്ത്, ഇതിലേക്കു 
സ്റ്റോക്കിൽ മെല്ലേ ചേർത്തിളക്കണം.
. ചിക്കൻ വെന്ത ജ്യൂസും ചേർത്തിളക്കി കുറുകി വരുമ്പോൾ ചിക്കൻ മിശ്രിതവും ചേർത്തിളക്കി വരട്ടി വാങ്ങണം.
. ഫ്രെഷ് ക്രീമും പാഴ്സ്ലിയും വിതറി വാങ്ങി ചൂടാറാൻ വയ്ക്കണം.
∙ മാവ് എട്ട് ഉരുളകളാക്കി ഓരോന്നും ഒരിഞ്ചു വട്ടത്തിൽ പരത്തി, ടാര്‍ട്ട്‌ലെറ്റ് ടിന്നിൽ വച്ച ശേഷം തള്ളവിരൽ കൊണ്ടമർത്തി ടിന്നിന് അടിയിലും വശങ്ങളിലും പരത്തി,അധികമുള്ളതു കത്രിക കൊണ്ടു മുറിച്ചു മാറ്റണം.
∙ ഇതിൽ ഒരു ഫോർക്ക് കൊണ്ട് അങ്ങിങ്ങായി കുത്തിയ ശേഷം അവ്നിൽ വച്ച് 10 മിനിറ്റ് ബേക്ക് ചെയ്തു വാങ്ങി, ചിക്കൻ മിശ്രിതം നിറച്ച ശേഷം വീണ്ടും 10–15 മിനിറ്റ് ബേക്ക് ചെയ്യുക.

ADVERTISEMENT
Healthy Jowar Tartlets with Chicken Masala Filling:

Jowar is a healthy fusion snack made with a crispy tart shell and a delicious traditional chicken masala filling. This recipe offers a delightful treat for both children and adults. The tart shell is prepared using jowar flour, rice flour, flaxseed powder, and other ingredients, then chilled for optimal crispness. Meanwhile, the chicken filling involves sautéing vegetables and spices before combining them with shredded chicken and a creamy jowar flour-based sauce. The prepared tart shells are blind-baked before being filled and baked again until golden and crisp, creating a wholesome and flavorful dish.

ADVERTISEMENT
ADVERTISEMENT