കേരളത്തിന്റെ സ്വന്തം തനത് പലഹാരങ്ങളിൽ ഒന്നാണ് ഇലയട. രുചികരമായ നാടൻ ഇലയട എളുപ്പത്തിൽ തയ്യാറാക്കാൻ അരിപ്പൊടി, ശർക്കര, തേങ്ങ, വാഴയില എന്നിവയാണ് പ്രധാനമായും വേണ്ടത്.
ആവശ്യമായ ചേരുവകൾ അരിപ്പൊടി - 1.5 കപ്പ് ശർക്കര - 1 കപ്പ് (ചെറുതായി പൊടിച്ചത്) തേങ്ങ ചുരണ്ടിയത് - 1.5 കപ്പ് ഏലയ്ക്കാ പൊടി - 1 ചെറിയ സ്പൂൺ വാഴയില - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് വെള്ളം - ആവശ്യത്തിന്
ADVERTISEMENT
തയ്യാറാക്കുന്ന വിധം . ആദ്യം ഒരു പാത്രത്തിൽ ശർക്കരയും അൽപ്പം വെള്ളവും ചേർത്ത് ഉരുക്കി പാനിയാക്കി മാറ്റി വെക്കുക. . ഒരു പാനിൽ തേങ്ങയും ശർക്കരപ്പാനിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് വരട്ടിയെടുക്കുക. . തിളച്ച വെള്ളത്തിൽ അൽപ്പം ഉപ്പും അല്പം വെളിച്ചെണ്ണയും ചേർത്ത് അരിപ്പൊടി പാകത്തിന് കുഴച്ചെടുക്കുക. . വാഴയില ചെറുതായി തീയിൽ കാട്ടി വാട്ടിയെടുക്കുക. . കുഴച്ചുവെച്ച മാവിൽ നിന്നും ചെറിയ ഉരുളകളെടുത്ത് വാഴയിലയിൽ വെച്ച് കൈകൊണ്ട് പരത്തുക. . ഇതിന്റെ നടുവിലായി തയ്യാറാക്കി വെച്ച തേങ്ങ-ശർക്കര കൂട്ട് വെക്കുക. . ഇല ഒന്നിനു മുകളിൽ മറ്റൊന്ന് എന്ന രീതിയിൽ മടക്കി, ആവിയിൽ വേവിക്കുന്ന പാത്രത്തിൽ വെച്ച് 10-15 മിനിറ്റ് വേവിച്ചെടുക്കുക
ADVERTISEMENT
How to Make Delicious Ela Ada at Home:
Ada is a traditional snack from Kerala. This recipe for delicious homemade ada uses rice flour, jaggery, coconut, and banana leaves as primary ingredients. First, dissolve jaggery in water to make a syrup and set aside. Then, sauté coconut with the jaggery syrup and cardamom powder until it dries out. Prepare the dough by mixing rice flour with boiling water, salt, and a little oil. Wilt banana leaves by lightly heating them. Take small portions of the dough, flatten them on the banana leaves, place the coconut-jaggery mixture in the center, and fold the leaf to cover the filling. Steam the adas for 10-15 minutes until cooked.