ADVERTISEMENT

സ്കൂള്‍ വിട്ട് ക്ഷീണിച്ചെത്തുന്ന നിങ്ങളുടെ കുട്ടിക്കുറുമ്പുകള്‍ക്കായി ഒരു ഹെല്‍ത്തി എഗ്ഗ് റാപ്പ് വീട്ടില്‍ തന്നെ തയാറാക്കിയാലോ?

എഗ്ഗ് റാപ്പ് 

ADVERTISEMENT

1. മുട്ട – നാല്, അടിച്ചത്
കശ്മീരി മുളകുപൊടി – കാൽ ചെറിയ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
2. ചപ്പാത്തി – നാല്
3. ലെറ്റൂസ് – നാല് ഇല
4. ചീസ് ഗ്രേറ്റ് ചെയ്തത് – 100 ഗ്രാം

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ഒന്നാമത്തെ ചേരുവ നന്നായി അടിച്ചു യോജിപ്പിക്കുക. ചൂടായ തവയിൽ ഒഴിച്ചു നാല് ഓംലെറ്റ് തയാറാക്കി വയ്ക്കണം.

∙ ഓരോ ചപ്പാത്തി വീതം എടുത്തു ഓരോ ലെറ്റൂസ് ഇല വച്ച്, അതിനു മുകളിൽ ഒരു ഓംലെറ്റ് വച്ച് രണ്ടു വലിയ സ്പൂൺ ചീസും വിതറി, അമർത്തി ചുരുട്ടിയെടുക്കുക. ഓരോന്നും ചൂടായ തവയിലിട്ട് ഇരുവശവും ഗ്രിൽ ചെയ്തെടുക്കുക.

ADVERTISEMENT

∙ സ്ലൈസ് ചെയ്തു വിളമ്പാം.

തയാറാക്കിയത് : മെര്‍ലി എം. എൽദോ, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: അശോക് ഈപ്പന്‍, എക്സിക്യൂട്ടീവ് ഷെഫ് ലെമൺട്രീ പ്രീമിയർ, തിരുവനന്തപുരം

Healthy Egg Wrap Recipe for Kids:

Healthy egg wraps are a nutritious and quick snack option for children after school. This recipe involves making omelets with eggs, Kashmiri chili powder, onion, salt, and pepper. These omelets are then placed on chapatis with lettuce and grated cheese, rolled, and grilled. This simple and delicious wrap can be easily prepared at home.

ADVERTISEMENT