ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കുമായി സർഗാത്മക ചലനത്തിന്റെ രണ്ട് ശിൽപ്പശാലകൾ. കളിയിലൂടെയും അന്വേഷണത്തിലൂടെയും ശരീരത്തെ അറിയാനും സ്വയം ആവിഷ്കരിക്കാനും അവസരം.

ലോകത്തെ അറിയാനും അനുഭവിക്കാനും നാം ആദ്യം ആശ്രയിക്കുന്നത് ശരീരത്തെയാണ്. സംസാരിക്കാൻ പഠിക്കുന്നതിനു മുമ്പുതന്നെ ശരീരചലനങ്ങളിലൂടെയാണ് നാം ആശയവിനിമയം നടത്തുന്നതും ചുറ്റുപാടുകളെ തിരിച്ചറിയുന്നതും സ്വയം പ്രകടിപ്പിക്കുന്നതും. എന്നാൽ വളരുന്നതിനൊപ്പം, ചിട്ടപ്പെടുത്തിയ ജീവിതരീതികളും പഠനസമ്പ്രദായങ്ങളും നമ്മുടെ ശരീരവുമായുള്ള ഈ സ്വാഭാവിക ബന്ധത്തിന് പലപ്പോഴും പരിമിതികൾ സൃഷ്ടിക്കുന്നു.

ADVERTISEMENT

ശരീരവുമായുള്ള ബന്ധം വീണ്ടും കണ്ടെത്താനും ചലനത്തിന്റെ സാധ്യതകൾ ആസ്വദിക്കാനും കുട്ടികൾക്കും മുതിർന്നവർക്കുമായി രണ്ട് സർഗാത്മക ചലന ശിൽപ്പശാലകളാണ് മനോരമ ഹോർത്തൂസ് 2026 ഒരുക്കുന്നത്. പതിവ് നൃത്തപരിശീലനങ്ങളിൽനിന്ന് വ്യത്യസ്തമായി, നിശ്ചിത ചുവടുകളോ ചിട്ടപ്പെടുത്തിയ ചലനങ്ങളോ പഠിപ്പിക്കുകയല്ല ഈ ശിൽപ്പശാലകളുടെ ലക്ഷ്യം. മറിച്ച്, ശരീരചലനങ്ങളിലൂടെ സ്വയം ആവിഷ്കരിക്കാനും പുതിയ അനുഭവങ്ങൾ കണ്ടെത്താനും പങ്കാളികൾക്ക് അവസരമൊരുക്കുകയാണ്.

മുംബൈയിൽ നിന്നുള്ള സമകാലീന നൃത്തകലാകാരിയും ബാലവിദ്യാഭ്യാസ വിദഗ്ധയുമായ ദിപ്ന ദര്യാനാനി നയിക്കുന്ന 'മൂവ് വിത്ത് ജോയ്' (Move with Joy) കുട്ടികൾക്കായുള്ള ശിൽപ്പശാലയാണ്. കളിയിലൂടെയും ഭാവനയിലൂടെയും ചലനത്തിന്റെ ലോകം പരിചയപ്പെടാനുള്ള അവസരമാണിത്. കുട്ടികൾക്ക് അവരുടെ ശരീരത്തെക്കുറിച്ച് സ്വാഭാവികമായൊരു അറിവുണ്ടെന്നാണ് ദിപ്നയുടെ കാഴ്ചപ്പാട്. ഇഴഞ്ഞുനീങ്ങുന്നതും മലർന്നുകിടന്ന് തിരിയുന്നതും വിവിധ വസ്തുക്കളെ സ്പർശിച്ചും രുചിച്ചും മണത്തും തിരിച്ചറിയുന്നതുമെല്ലാം ശരീരത്തിലൂടെയും ഇന്ദ്രിയങ്ങളിലൂടെയും ലോകത്തെ അറിയാനുള്ള കുട്ടികളുടെ വഴികളാണ്.

ADVERTISEMENT

നിശ്ചിത നൃത്തച്ചുവടുകൾ പരിശീലിപ്പിക്കുന്നതിനുപകരം, കുട്ടികളുടെ ഈ സ്വാഭാവികമായ ശരീരബോധത്തെ പരിപോഷിപ്പിക്കുകയാണ് ദിപ്നയുടെ രീതി. കളികളിലൂടെയും സർഗാത്മകമായ പ്രവർത്തനങ്ങളിലൂടെയും സ്വന്തം ശരീരത്തെ വിശ്വസിക്കാനും അതിലൂടെ ആശയങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്ത് 18 വർഷത്തിലേറെ അനുഭവസമ്പത്തുള്ള ദിപ്നയ്ക്ക് സമകാലീന നൃത്തത്തിലും നൃത്തനാടകത്തിലും ഒരു ദശാബ്ദത്തിലേറെ പ്രവർത്തനപരിചയമുണ്ട്. ചലനം, കഥപറച്ചിൽ, കളി, ഭാവന എന്നിവയെ കൂട്ടിയിണക്കുന്നതാണ് അവരുടെ പ്രവർത്തനമേഖല.

Dipna--Move-with-Joy--workshop-3

Move with Joy (for 9 - 12 age group): Dec 4th 3pm tp 4pm

ADVERTISEMENT

(for 4 - 7 age group) - Dec 5th 12pm to 1pm

(Limited seats only, pre-regsitration required)

50 വയസ്സിനു മുകളിലുള്ളവർക്കുൾപ്പെടെ മുതിർന്നവർക്കായി ഒരുക്കുന്ന 'ക്രിയേറ്റീവ് മൂവ്മെന്റ് ഫോർ സീനിയേഴ്സ് ' (Creative Movement for Seniors) എന്ന ശിൽപ്പശാല നയിക്കുന്നത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമകാലീന നൃത്തകലാകാരിയും അധ്യാപികയുമായ അവന്തിക ബെഹലാണ് . സ്വന്തം ശരീരത്തെ ശ്രദ്ധിക്കാനും അതിന്റെ പ്രതികരണങ്ങൾ തിരിച്ചറിയാനും ബോധപൂർവം ചലിക്കാനുമുള്ള അവസരമാണ് ഈ ശിൽപ്പശാല. ശാരീരികക്ഷമത വർധിപ്പിക്കുകയോ നൃത്തച്ചുവടുകൾ പഠിക്കുകയോ അല്ല ഇതിന്റെ പ്രധാന ലക്ഷ്യം. മറിച്ച്, കൗതുകത്തോടെ ശരീരചലനങ്ങളെ സമീപിക്കാനും സ്വയം പ്രകടിപ്പിക്കാനുള്ള പുതിയ വഴികൾ കണ്ടെത്താനും പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നു.

എല്ലാ പ്രായക്കാർക്കും പശ്ചാത്തലങ്ങൾക്കും അനുഭവപരിചയങ്ങൾക്കും ഇടം നൽകുന്ന സർഗാത്മകമായ ചലനപരിശീലനമാണ് അവന്തികയുടെ രീതി. ഇന്ത്യയിലെ വിവിധ കലോത്സവങ്ങളിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള അവരുടെ നൃത്തസംവിധാനങ്ങൾ ശ്രദ്ധേയമാണ്. കുട്ടികൾക്കും പുതുതായി കലാരംഗത്തേക്ക് കടന്നുവരുന്നവർക്കും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ളവർക്കായി പരിശീലനപരിപാടികളും അവർ നടത്തിവരുന്നു.

രണ്ട് ശിൽപ്പശാലകളുടെയും പൊതുവായ ആശയം ലളിതമാണ്: ചലനം ഒരു പ്രത്യേക രീതിയിൽ പഠിക്കേണ്ടതോ പൂർണതയോടെ അവതരിപ്പിക്കേണ്ടതോ ആയ ഒന്നല്ല. കളിക്കാനും ആശയവിനിമയം നടത്താനും പുതിയ അനുഭവങ്ങൾ കണ്ടെത്താനും സ്വന്തം ശരീരവുമായി വീണ്ടും അടുക്കാനുമുള്ള അവസരമാണത്. മുൻകൂർ നൃത്തപരിചയമോ പ്രത്യേക കഴിവുകളോ ആവശ്യമില്ല. പുതിയ കാര്യങ്ങൾ പരീക്ഷിച്ചറിയാനുള്ള തുറന്ന മനസ്സു മാത്രം മതി.

ഒരു കുട്ടി ശരീരചലനങ്ങളിലൂടെ പുതിയ ആശയങ്ങൾ പ്രകടിപ്പിക്കുന്നതുപോലെ, മുതിർന്ന ഒരാൾക്ക് ദൈനംദിന ജീവിതത്തിന്റെ പതിവുകളിൽനിന്ന് മാറി ചലനത്തിലൂടെ പുതിയ ഊർജവും സ്വാതന്ത്ര്യവും കണ്ടെത്താം. ശരീരത്തെ മറ്റൊരു രീതിയിൽ അറിയാനും അനുഭവിക്കാനുമുള്ള അവസരമാണ് ഈ ശിൽപ്പശാലകൾ ഒരുക്കുന്നത്.

Creative movement workshop for seniors

Dec. 4th 11am to 1pm

(Limited seats only, pre-registration required)

Dipna Daryanani Leads Move With Joy Workshop For Kids:

Movement is the primary language through which humans naturally experience and understand the world around them from a very young age. Manorama Hortus 2026 is organizing two unique creative movement workshops for both children and adults. These workshops aim to reconnect participants with their bodies rather than teaching rigid, structured dance steps. Dipna Daryanani will lead the children's workshop titled 'Move with Joy' to encourage natural bodily awareness through play. Meanwhile, Avantika Bhal will conduct the 'Creative Movement for Seniors' session to help adults explore joyful expression. Both sessions require no prior dance experience, only an open mind to discover new physical possibilities. Participants will learn to communicate, play, and find fresh energy away from daily routines through guided movement.

ADVERTISEMENT