എംഎസ് എക്സല് പഠിക്കാം, ജോലികൾ എളുപ്പമാക്കാം; മനോരമ ഹൊറൈസൺ–ആക്ടീവ് എഡ്യൂ ഓൺലൈൻ ക്ലാസ്സ് ആരംഭിക്കുന്നു... Learn Advanced Excel Techniques for Business Success
Mail This Article
കണക്കും കണക്കുകൂട്ടലുമൊക്കെ സ്കൂൾകാലം കഴിഞ്ഞാൽ ഒഴിവാക്കുമാണ് ആഗ്രഹിക്കുന്നവരാണ് പലരും. എന്നിരുന്നാലും നിത്യജീവിതത്തിലെ എല്ലാ സാഹചര്യത്തിലും ഇതൊന്നുമില്ലതെ മുന്നോട്ടു പോകാനാവില്ല എന്നത് യാഥാർഥ്യവും. അവിടെയാണ് എത്ര സങ്കീർണമായ കണക്കുകളും നിമിഷനേരം കൊണ്ട് പരിഹരിക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനായ എക്സൽ സഹായത്തിനെത്തുന്നത്. ഓഫീസിൽ മാസത്തിന്റെ ആദ്യവും അവസാനവും നൽകേണ്ട റിപ്പോർട്ടുകൾക്കായി വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്നുള്ള കണക്കുകൾ വിശകലനം ചെയ്യാനും അവയിൽനിന്നും ഉപയോഗപ്രദമായ ഇൻസൈറ്റുകൾ നൽകേണ്ടിയും വരുമ്പോൾ പലർക്കും സമയത്തു ജോലി തീർക്കാൻ കഴിയാതെ വരും. എക്സലിലുള്ള പ്രാവീണ്യം ഈ പ്രശ്നം വളരെ ഈസിയായി പരിഹരിക്കും.
വലിയ ഡേറ്റാബേസ് ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ എളുപ്പമാക്കാൻ സഹായിക്കുന്ന എംഎസ് എക്സലിൽ പ്രാവീണ്യമുണ്ടെങ്കിൽ കരിയറിൽ അതൊരു പ്ലസ് പോയിന്റാണ്. എംഎസ് എക്സലിൽ പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസൺ ആക്ടീവ് എഡ്യൂവുമായി ചേർന്ന് 'മൈക്രോസോഫ്റ്റ് ഓഫിസ് സ്പെഷ്യലിസ്റ്റ് എക്സൽ ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ' പ്രോഗ്രാമിലൂടെ അവസരമൊരുക്കുന്നു. ഓൺലൈനായി നടക്കുന്ന കോഴ്സ് വിജകരമായി പൂർത്തിയാക്കുന്നവർക്ക് മൈക്രോസോഫ്ട് സർട്ടിഫിക്കേഷനും ഡിജിറ്റൽ ബാഡ്‌ജും ലഭിക്കും.
എംഎസ് എക്സലിന്റെ അടിസ്ഥാനം മുതൽ സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ എന്നിങ്ങനെ എല്ലാം വിശദമായി പഠിക്കാം. ഫെബ്രുവരി 18 ന് ആരംഭിക്കുന്ന ക്ലാസ്സുകളിൽ സംശയങ്ങൾ നേരിട്ടു ചോദിക്കാനും ദുരീകരിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും.കൂടുതൽ വിവരങ്ങൾക്കും, ക്ലാസിൽ പങ്കെടുക്കുവാനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/3Utvt
ഫോൺ: 9048991111.