ADVERTISEMENT

നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന തന്ത്രങ്ങൾ പറയാം..

നാൽപതു കഴിഞ്ഞ പലരോടും ചോദിച്ചു നോക്കൂ. നിങ്ങൾക്ക് എത്ര സുഹൃത്തുക്കളുണ്ടെന്ന്. നോട്ട്ബുക്കിൽ എഴുതിയാൽ തീരാത്ത കൂട്ടുകാരുണ്ടായിരുന്ന പലർക്കും പത്തുവിരലിൽ എണ്ണാനുള്ള കൂട്ടുകാരുണ്ടാകില്ല. കണക്‌ഷൻ പോയി എന്നാണു പലരും പല നല്ല സൗഹൃദങ്ങളും നഷ്ടമായതിനെക്കുറിച്ചു പറയാറുള്ളത്.

ADVERTISEMENT

സമ്മർദത്തിൽ നിന്നു പുറത്തുകടക്കാൻ ഉറ്റസുഹൃത്തുക്കൾക്കാണ് ഏറ്റവും സഹായിക്കാൻ കഴിയുന്നത്. ‘അതു വിടളിയാ’ എന്നു പറയുന്ന ചങ്കിനേയും ‘വരട്ടെ നമുക്കു നോക്കാം’ എന്നു പറയുന്ന ചങ്കത്തിയേയും ജീവിതത്തിരക്കിൽ കൈവിടരുത്. പ്രത്യേകിച്ചു നിങ്ങളുടെ വിജയങ്ങളിൽ സന്തോഷിക്കുന്നൊരു സുഹൃത്തിനെ.

ബന്ധങ്ങളുടെ മൂല്യം

ADVERTISEMENT

ബന്ധങ്ങൾ വിലമതിക്കാനാകാത്തതാണ്. നമ്മളെ പിന്തുണയ്ക്കാൻ ഒരാൾ ഒപ്പമുണ്ടെന്ന തോന്നൽ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഏത് ആപത്തിലും തണലായെത്തുന്ന സൗഹൃദങ്ങൾ വളർത്തുക.

കണക്‌ഷൻ നിലനിർത്തുക

ADVERTISEMENT

ജോലി ചെയ്തു തളരുമ്പോൾ പഴയൊരു സുഹൃത്തിനെ വിളിച്ച് അഞ്ചു മിനിറ്റ് സംസാരിക്കാം. റിലാക്സ് ചെയ്യാൻ നല്ല ഓർമകൾ പങ്കുവയ്ക്കുന്നതു ഗുണം ചെയ്യും. ആ സ ന്തോഷത്തിന്റെ ലഹരിയിൽ ഉന്മേഷത്തോടെ ജോലി തുടരാം. ഒപ്പം ആ സൗഹൃദത്തിന്റെ കണക്‌ഷൻ നിലനിൽക്കുകയും ചെയ്യും.

മുങ്ങരുത്, തീർച്ചയായും പോകണം

ഏതു ചടങ്ങിലും പങ്കെടുക്കുക. പഴയ കൂട്ടുകാരെ കണ്ടു മുട്ടാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത്. ഇതു സമൂഹവുമായുള്ള നിങ്ങളുടെ ബന്ധം വർധിപ്പിക്കും.

മഴ കഴിഞ്ഞാലും കുടയെ മറക്കരുത്

സ്വപ്നം സാക്ഷാത്കരിക്കാനായി കൂടെ നിൽക്കുമെന്നുറപ്പുള്ളവരെ ഒപ്പം നിർത്തുക. കാര്യം കഴിഞ്ഞാലും ആ മാസ്റ്റർ മൈൻഡ്സിനെ മറക്കരുത്. വ്യക്തിയെന്ന നിലയിൽ സ്വയം ബഹുമാനം തോന്നാനും അതു നല്ലതാണ്.  

അഭിപ്രായം കേൾക്കാം

സംശയം തോന്നുന്ന കാര്യങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായം തേടാം. വിശകലനം ചെയ്ത് ഉചിതമെന്നു തോന്നുന്നതു തിരഞ്ഞെടുക്കാം. വിജയിച്ചവരോട് അഭിപ്രായം പോലെ പ്രധാനമാണു സമാനസാഹചര്യത്തിൽ പരാജയം നേരിട്ടവരോടു സംസാരിക്കുന്നതും. തോൽവിയുടെ കാരണം തിരിച്ചറിയാൻ അതു സഹായിക്കും.

ചിലരെ ഒഴിവാക്കണം

ഭയം, സുരക്ഷിതത്വ ബോധമില്ലായ്മ ഇവയാണു പലരുടെയും നെഗറ്റിവ് കാഴ്ചപ്പാടിന്റെ മൂലകാരണം. ഭയം കൂടുന്നതനുസരിച്ച് കാര്യങ്ങളെ കീറിമുറിച്ചു പരിശോധിക്കും. ഏതു നല്ല കാര്യത്തിലും കുറവു പറഞ്ഞുകൊണ്ടേയിരിക്കും. പ്രധാന തീരുമാനങ്ങളെടുക്കാൻ അഭിപ്രായം ചോദിക്കുന്നവരുടെ കൂട്ടത്തിൽ നിന്ന് ഇവരെ ഒഴിവാക്കുക.

സമ്പാദ്യം എത്ര വേണം

വരുമാനം എത്രയായാലും അതിന്റെ 10 ശതമാനം സമ്പാദിക്കുക. ഒരുപക്ഷേ, ഇതൊരു ചെറിയ തുകയാവാം. എ ങ്കിലും ഭാവിയിൽ നിങ്ങൾക്ക് ഒരു അത്യാവശ്യം വരുമ്പോൾ ഇതു സഹായിക്കും. അതുപോലെ 10 ശതമാനമെങ്കിലും ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുക. അത് നൽകുന്ന ആത്മസംതൃപ്തിയും സന്തോഷവും വളരെ വലുതാണ്.

മക്കളെ വിശ്വസിക്കാം

താൻ പറയുന്നത് അച്ഛനുമമ്മയ്ക്കും വിശ്വാസമില്ലെന്ന് കുട്ടി വിചാരിച്ചാൽ പിന്നാടൊരിക്കലും അവർ നിങ്ങളുടെ മുന്നിൽ മനസ്സു തുറക്കില്ല. കുട്ടികളെ കേൾക്കാൻ ശ്രമിക്കുക. അവരുടെ അഭിപ്രായപ്രകടനങ്ങളെ ‘ഒാ എന്തൊരു തള്ളാണ്’ എന്ന മട്ടിൽ കളിയാക്കരുത്. കുട്ടികളല്ലേ, അവരുടെ വികാരപ്രകടനങ്ങൾ ചിലപ്പോൾ അൽപം പെരുപ്പിച്ച തരത്തിലാകാം. പക്വതയെത്തുമ്പോൾ അതിൽ മാറ്റം വരും. അല്ലാതെ തടസ്സമുണ്ടാക്കിയാൽ അവർ നിങ്ങളുടെ മുന്നിലെത്തുമ്പോൾ ‘മൗനി’ യായി മാറും.   

കുട്ടികളുടെ തീരുമാനം

തീരുമാനങ്ങൾ മാതാപിതാക്കൾ എടുക്കുന്നു, കുട്ടികൾ അതനുസരിച്ച് ജീവിക്കുന്നു. ഈ രീതി ഭാവിയിൽ അപകടമുണ്ടാക്കാം. വസ്ത്രം തിരഞ്ഞെടുക്കുന്നതിൽ, ഹോട്ടൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിൽ ഒക്കെ അവരെക്കൊണ്ടു തീരുമാനമെടുപ്പിക്കുക. നിങ്ങൾ നിർദേശം  നൽകുക.

ആത്മവിശ്വാസം വളരട്ടെ

പുതിയ കാര്യങ്ങൾ പഠിക്കുന്നതു പോലെ ജീവിതത്തിനു ഉന്മേഷം പകരുന്ന മറ്റൊന്നില്ല.  അടുക്കളയിലെ പുതിയ വിഭവം മുതൽ ഭാഷാപഠനം വരെയാകാം. ഓൺലൈൻ കോഴ്സുകൾ ചെയ്യാം. എന്നെക്കൊണ്ട് ഇതൊക്കെ സാധിച്ചല്ലോ എന്നോർക്കുമ്പോൾ കിട്ടുന്നൊരു ആനന്ദമുണ്ടല്ലോ. അത് ഒന്നനുഭവിക്കാൻ ശ്രമിക്കാം.

തളിരിടുന്ന സന്തോഷം

അൽപം കൃഷി ചെയ്യാം. ഇതിൽ നിന്ന് മാനസികമായും ആരോഗ്യപരമായും ഗുണങ്ങളുണ്ട്. നിങ്ങൾ വിത്തു പാകി, നോക്കി വളർത്തിയ ചെടിയിൽ നിന്ന് ഒരു കായുണ്ടായി അതു കഴിക്കുന്നതിലെ സന്തോഷം വലുതാണ്. മികച്ച റിലാക്സേഷൻ മാർഗം കൂടിയാണിത്.    

ഇനി തനിയെ പറയാം

സ്വയം സംസാരിക്കാൻ പഠിക്കുക. ഇന്നു ചെയ്ത പോസിറ്റീവ് കാര്യങ്ങൾ സ്വയം പറഞ്ഞു ദിവസത്തിനൊടുവിൽ  അഭിമാനിക്കുക. നെഗറ്റിവിറ്റികളെ മറികടന്ന് ലഭിക്കുന്ന ആ നിമിഷം ജീവിതത്തിന്റെ ആനന്ദപതാകയായി പാറട്ടെ.

Embracing Negativity for Lasting Happiness:

Achieve lasting happiness by embracing negativity and focusing on strategies that help manage stress. Nurturing strong relationships and fostering personal growth are key to navigating life's challenges with resilience and joy.

ADVERTISEMENT