ADVERTISEMENT

മേരിക്കയിലെ നാസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍, ആസ്ട്രോഫിസിസിറ്റായ ഊര്‍മിള ചടയംമുറിക്ക് താന്‍ പഠിച്ച യുെെണറ്റഡ് േവള്‍ഡ് േകാളജിനെ കുറിച്ചു പറയാൻ  നൂറുനാവാണ്. ‘‘മറ്റൊരു സ്കൂളിനോടും താരതമ്യം ചെയ്യാൻ പറ്റാത്ത പഠനാനുഭവമാണ് അവിെട. ഏറെ സ്വാതന്ത്യവും ചുറ്റുമുള്ളവരിൽ നിന്നു പഠിക്കാനുള്ള ആർജവവും അവിടെ നിന്നാണ് കിട്ടിയത്. എയറോസ്പേസ് എൻജിനീയറാകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. യുഡബ്ല്യുസിയിലെ ഗണിതാധ്യാപികയാണ് എനിക്ക് തിയററ്റിക്കൽ ഫിസിക്സിൽ പ്രത്യേക അഭിരുചിയുണ്ടെന്നു തിരിച്ചറിഞ്ഞത്. അതു പഠിക്കാൻ അവർ പ്രചോദനം നൽകി. എന്തിന്, അമേരിക്കയിലെ മൂന്നു കോളജുകളിൽ സ്കോളർഷിപ്പോടെ പഠിക്കാന്‍ പുറപ്പെടുമ്പോള്‍ യാത്രാടിക്കറ്റും ലാപ്ടോപ്പും പോക്കറ്റ് മണിയും തന്നതും കോളജാണ്.’’ േകാട്ടയം സ്വദേശി ഊര്‍മിള പറയുന്നു.

പ്രത്യേക വിഷയത്തിൽ ഫോക്കസ് ചെയ്യുന്നതിനപ്പുറം കൂടുതൽ വിശാലമായ മനോഭാവവും അറിവും നേടാന്‍ തന്നെ സഹായിച്ചത് യുഡബ്ല്യുസിയിലെ പഠനമാണെന്ന് ജുലു കട്ടിക്കാരനും പറയുന്നു. െകാച്ചിയിലെ സീനിയര്‍ പതോളജിസ്റ്റ് േഡാ. ജോസഫ് കട്ടിക്കാരന്‍റെയും േഡാ. ജീജിയുെടയും മകളാണ് ജുലു. ‘‘ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഒരുമിച്ചു താമസിച്ചു പഠിച്ചതു കൊണ്ട് ഇന്ന് ലോകത്തെവിടെ പോയാലും അവിടെ  ഒരു സുഹൃത്തെങ്കിലുമുണ്ടാകും.’’ ലോകപ്രശസ്ത നിയമ സ്ഥാപനമായ ഡബവോസ് ആന്‍ഡ് പ്ലിംപ്റ്റണില്‍ അഭിഭാഷകയായ ജുലു ചിരിയോെട പറയുന്നു.

ADVERTISEMENT

എന്താണ് യു ഡബ്ല്യു സി?

ലോകത്തെ നാലു വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന 18 സ്കൂളുകളുടെ ശൃംഖലയാണ് യുണൈറ്റഡ് വേൾഡ് കോളജ് എന്ന യുഡബ്ല്യുസി. പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകൾ മാത്രം പഠിപ്പിക്കുന്ന സ്കൂള്‍. ആധുനിക സിലബസും അന്താരാഷ്ട്ര അധ്യാപക വിദ്യാർഥി സമൂഹവും കൂടി ഈ സ്ഥാപനങ്ങളെ ലോകോത്തരമാക്കുന്നു. ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലോകത്തെങ്ങും ബന്ധങ്ങളും അവസരങ്ങളും ഉണ്ടാകുന്നു എന്നതാണ് മറ്റൊരു മെച്ചം. എന്നാൽ പലർക്കും  ഈ സ്‌കൂളുകളെ പറ്റിയുള്ള വിവരങ്ങൾ അറിയില്ല എന്നതാണ് സത്യം.

ADVERTISEMENT

ദാർശനികനും ജർമൻ വിദ്യാഭ്യാസ വിദഗ്ധനുമായ കർട്ട് ഹാൻ (Kurt Hahn) ആണ് യുഡബ്ല്യുസി സ്‌കൂള്‍ എന്ന ആശയം െകാണ്ടുവന്നത്. യുദ്ധാനന്തര ലോകത്ത് വിദ്യാഭ്യാസ മേഖലയെ വ്യക്തികളെയും രാഷ്ട്രങ്ങളെയും സംസ്കാരങ്ങളെയും ഒന്നിപ്പിക്കുന്നതിനുള്ള ശക്തിയായി രൂപപ്പെടുത്തുക, അതുവഴി സമാധാനവും സുസ്ഥിരവുമായ ഭാവിയുണ്ടാക്കുക ഇവയാണ് യുഡബ്ല്യുസി സ്കൂളുകളുടെ ലക്ഷ്യം.

യുകെയിലെ വെയിൽസിൽ 1962 ൽ ആദ്യ സ്കൂള്‍ തുടങ്ങി. യുഡബ്ല്യുസി അറ്റ്ലാന്റിക് എന്ന ഈ സ്ഥാപനം ആദ്യകാലങ്ങളിൽ അറ്റ്ലാന്റിക് കോളജ് എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടു കാനഡ, സിംഗപ്പൂർ, എസ്വാടിനി തുടങ്ങി 18 രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. 1997 ല്‍ ആണ് ലോകത്തെ എട്ടാമത്തെ യുഡബ്ല്യുസി ഇന്ത്യയിൽ ആരംഭിക്കുന്നത്. യുഡബ്ല്യുസി മഹിന്ദ്ര കോളജ് എന്നറിയപ്പെടുന്ന ഇത് മഹാരാഷ്ട്രയിലെ പുണെയിലാണ്.

ADVERTISEMENT

അനുഭവങ്ങളെ (experiences) അടിസ്ഥാനമാക്കിയുള്ള പഠനരീതിയാണ് കര്‍ട്ട് ഹാന്‍ അവതരിപ്പിച്ചത്. വിദ്യാർഥികൾക്ക് ശാരീരികവും ബൗദ്ധികവുമായ ഉത്തേജനം ലഭ്യമാക്കാൻ സഹായകരമായ സാഹചര്യങ്ങൾ പാഠശാലകളിൽ ഉണ്ടാക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം.

മൗണ്ട് ബാറ്റൺ, നെൽസൺ മണ്ടേല, ചാള്‍സ് രാജകുമാരന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ യുഡബ്ല്യുസി  മൂവ്മെന്റിന്റെ അമരക്കാരായി വന്നു. 1995 മുതൽ ജോർദാനിലെ ക്വീൻ നൂർ ആണ് ഈ പ്രസ്ഥാനത്തിന്റെ അധ്യക്ഷ.

ഇന്റർനാഷനൽ ബാക്കല്യുറിയേറ്റ് (IB) ഡിപ്ലോമ ആണ് ഇവിെട നിന്നു ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും പരിഗണിക്കപ്പെടുന്ന സെക്കൻഡറി സ്കൂൾ യോഗ്യതകളിലൊന്നാണ് ഇത്. വിദ്യാർഥികളെ ഗ്ലോബൽ എജ്യൂക്കേഷൻ സിസ്റ്റത്തിന്റെ ഭാഗമാക്കുന്ന കരിക്കുലം ആണിത്.  അതുകൊണ്ട് തന്നെ അതേ തലത്തിൽ തുടർവിദ്യാഭ്യാസം നടത്താം.  

വ്യത്യസ്തം ക്യാംപസ് അനുഭവം

അക്കാദമിക പഠനം മാത്രമല്ല, വിവിധ ഭൂപ്രദേശങ്ങളിൽനിന്ന് എത്തിച്ചേരുന്ന സഹപാഠികളാണ് യുഡബ്ല്യുസിയുടെ അന്തരീക്ഷത്തെ വ്യത്യസ്തമാക്കുന്നത്. 18 രാജ്യങ്ങളിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെങ്കിലും, 155 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അവിടെ എത്തിച്ചേരുന്നുണ്ട്. ഓരോ സ്ഥാപനത്തിലും 30 മുതൽ 50 വരെ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഉണ്ടായിരിക്കും.  

ഇവിടെ പഠിക്കുമ്പോൾ ഒരു വിദ്യാർഥി ഉണ്ടാക്കിയെടുക്കുന്ന നെറ്റ്‌വർക്ക് ലോകത്തെവിടെയും പരന്നുകിടക്കുന്ന ഒന്നാണ്. അങ്ങനെയും വളരെ വലിയ ഒരു സാധ്യതയാണ് വിദ്യാർഥികൾക്കായി യുഡബ്ല്യുസി തുറന്നുതരുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സയൻസ്, കല, കൊമേഴ്‌സ്, തുടങ്ങി  ഇഷ്ടമുള്ള ഏതു വിഷയവും പഠിക്കാനുള്ള പ്രോത്സാഹനവും പിന്തുണയും ലഭ്യമാണ്. അതുകൊണ്ടു തന്നെ ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്നവരെ മാത്രമല്ല, മികച്ച സംവിധായകരെയും കലാപ്രവർത്തകരെയും ഒക്കെ പൂര്‍വ വിദ്യാർഥികളുെട കൂട്ടത്തില്‍ കാണാം.

2000 ൽ തുടങ്ങിയ Davis-UWC Scholar Program അനുസരിച്ച് ഇവിെട പഠിച്ചിറങ്ങുന്നവര്‍ക്ക് അമേരിക്കയിലെ 99 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനുള്ള അവസരം നൽകുന്നു. കൂടാതെ നിരവധി സ്േകാളര്‍ഷിപ്പും ഉണ്ട്.

പ്രവേശനവും പഠന ചെലവും

ഓരോ വർഷവും ലഭ്യമായ സീറ്റുകളേക്കാൾ പല മടങ്ങ് അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്. അതിനാല്‍ നല്ല മിടുക്കുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം ലഭിക്കുക. പഠിക്കുന്ന രാജ്യത്തെ അനുസരിച്ചാണ് പഠനച്ചെലവ് കണക്കാക്കുക.

രണ്ടു വർഷത്തേക്ക് ഏകദേശം 17,000 മുതൽ 40,000 ഡോളര്‍ വരെയാകാം ഇത്. (12 ലക്ഷം മുതല്‍ 30 ലക്ഷം വരെ) ഉയര്‍ന്ന ഫീസ് ഒാര്‍ത്തു പേടിക്കേണ്ട, ഇവിെട എത്തിച്ചേരുന്നവരില്‍ 80% വിദ്യാർഥികൾക്കും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പിന്തുണ ലഭ്യമാണ്. കാരണം, യോഗ്യരായ കുട്ടികൾക്ക് അവരുടെ സാമ്പത്തിക സ്ഥിതികൊണ്ട് മാത്രം പഠനാവസരം നിഷേധിക്കപ്പെടരുതെന്നാണ് യുഡബ്ല്യുസിയുെട പ്രധാന ഫിലോസഫി.

ആർക്കെല്ലാം പ്രവേശനം നേടാം ?

യുെെണറ്റഡ് വേള്‍ഡ് േകാളജിലേക്ക് ആർക്കും അപേക്ഷി ക്കാം. നിശ്ചിത പ്രായപരിധിയുണ്ട്. ആ വര്‍ഷം സെപ്റ്റംബറിൽ 16 വയസ്സു തികഞ്ഞവരോ 18 വയസ്സിനു മുകളിൽ പ്രായമില്ലാത്തവരോ ആയിരിക്കണം. ‌

സ്കൂൾ വിദ്യാർഥികൾ, അപേക്ഷ നൽകുന്ന സമയത്തിൽ 10, 11 ക്ലാസ്സുകളിൽ പഠിക്കുന്നവരാകണം. എന്നാൽ ഹോം സ്കൂളിങ് അല്ലെങ്കിൽ ആൾട്ടർനേറ്റ് സ്കൂളിങ് ചെയ്ത കുട്ടികളെയും പരിഗണിക്കും.

ഓരോ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കായി അ തതു രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നാഷനൽ കമ്മറ്റികളുണ്ട്. യുഡബ്ല്യുസികൾ 18 രാജ്യങ്ങളിൽ മാത്രമേ ഉള്ളൂവെങ്കിലും, ഈ സ്ഥാപനത്തിൽ പഠിക്കാനുള്ള  അവസരം ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ഒരേപോലെയാണ്.

പ്രവേശനത്തിനായി വിദ്യാർഥികളുടെ വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷയോടൊപ്പം, നിഷ്‌കർഷിച്ചിട്ടുള്ള രീതിയിൽ വിദ്യാർഥികൾ തന്നെ എഴുതിയ ഉപന്യാസങ്ങളും സ്റ്റേറ്റ്മെന്റ്  ഒാഫ് പർപ്പസും (Statement of Purpose) ചേർക്കണം. ഷോർട്ട്‌ ലിസ്റ്റ് ചെയ്ത വിദ്യാർഥികൾക്ക് അഭിമുഖ പരീക്ഷയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് യുഡബ്ല്യുസി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. https://www.in.uwc.org/

Credit: മുരളി തുമ്മാരുകുടി, ഡയറക്ടര്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ്, യുെെണറ്റഡ് േനഷന്‍സ്. നീരജ ജാനകി, കരിയര്‍ െമന്‍റര്‍

Unlock Your Potential with a UWC Education:

United World Colleges (UWC) offers a unique international education experience, fostering a global perspective and diverse connections for students worldwide. With 18 schools across four continents, UWC emphasizes experiential learning and provides opportunities for students to pursue their academic and personal goals.

ADVERTISEMENT