ADVERTISEMENT

ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയുള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം...

ണ്ടൊക്കെ ‘യന്ത്രം മനുഷ്യന്റെ ജോലി ഏറ്റെടുത്താലോ...’ എന്ന ആശങ്ക വ്യാപകമായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ വ്യത്യസ്തമാണ്. മനുഷ്യന്റെ ജോലികൾ മുഴുവനായി പിടിച്ചടക്കുകയല്ല; കൂടുതൽ സൃഷ്ടിപരമായ, ബുദ്ധിപരമായ മേഖലകളിലേക്കു മനുഷ്യനെ ഉയർത്തുകയാണു യന്ത്രങ്ങൾ ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു ആശുപത്രിയിൽ രോഗിയുടെ റിപ്പോർട്ടുകൾ സ്കാൻ ചെയ്യുന്നത് എഐ ആകാം. പക്ഷേ, രോഗിയുമായി സംസാരിച്ച് ചികിത്സ നിശ്ചയിക്കുന്നത് ഡോക്ടറാണ്.

ADVERTISEMENT

ലളിതമായി പറഞ്ഞാൽ സങ്കീർണമായ ജോലികൾ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വേഗത്തിൽ ചെയ്യാം. സാങ്കേതിക നിർദേശങ്ങൾ പ്രകാരം പ്രവർത്തിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയറുകളും സിസ്റ്റങ്ങളുമാണ് എഐ (നിർമിത ബുദ്ധി).

മൊബൈൽ ഫോണിലെ ചില ആപ്പുകളുടെ പ്രവർത്തനം നോക്കിയാൽ തന്നെ കാര്യം മനസ്സിലാകും. മൊബൈലിലെ വോയ്സ് അസിസ്റ്റന്റ്, ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ അടിക്കുറിപ്പ് കാണാം– all these are powered by AI. ഈ പ്രവർത്തനത്തെ ഓട്ടമേഷൻ എന്നാണു വിശേഷിപ്പിക്കാറുള്ളത്. മനുഷ്യന്റെ ഇടപെടൽ കൂടാതെ ജോലികൾ സ്വയം നടത്താനുള്ള സംവിധാനമാണിത്. വിദേശങ്ങളിലെ ഫാക്ടറികളിൽ റിസ്ക് ജോലികൾ ഇപ്പോൾ റോബോട്ടുകളാണ് നിർവഹിക്കുന്നത്. ഓരോ തൊഴിൽ മേഖലകളിലും പലതരം ജോലികൾ മനുഷ്യാധ്വാനം കുറച്ചു ലളിതമായി നിർവഹിക്കാൻ എഐ സാങ്കേതികവിദ്യക്കു കഴിയും. എഐ ഒരു ട്രെൻഡല്ല, അതു കുടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മാറ്റമാണ്.

ADVERTISEMENT

അവസരങ്ങളുടെ വലിയലോകം

ശരിയായ എഐ പരിജ്ഞാനം വിദ്യാഭ്യാസയോഗ്യതയ്ക്കും തൊഴിൽമേഖലയ്ക്കും ചേരുന്ന തരത്തിൽ നേടാൻ ശ്രമിക്കുക. വൻഅവസരങ്ങളാണു വരുന്നത്. ഒരുദാഹരണം പറയാം. ആലപ്പുഴയിലെ ചെറിയ ഗ്രാമത്തിൽ നിന്നുള്ള അനു എന്ന വിദ്യാർഥിനി പ്ലസ് ടു കഴിഞ്ഞ് എന്തു ചെയ്യണമെന്ന് ഏറെ അന്വേഷണം നടത്തി. ഓൺലൈനിൽ കിട്ടിയ ചില ലീഡുകൾ ഉപയോഗിച്ച് അവൾ Python പഠനം നടത്തി. പിന്നീട് Machine Learning കോഴ്‌സ് പൂർത്തിയാക്കി. ചെറിയ പ്രോജക്ടുകൾ GitHub-ൽ അപ്‌ലോഡ് ചെയ്തു കൊണ്ടു ജോലി തുടങ്ങി.

ADVERTISEMENT

ഇപ്പോൾ, ഒരു ഇന്റർനാഷനൽ ക മ്പനിയിൽ ഡേറ്റ അനലിസ്റ്റായി ജോലി ചെയ്യുകയാണ് അനു. ഒരു ലക്ഷത്തിലേറെയാണ് ശമ്പളം. തൊഴിലന്വേഷകർ ഈ തരത്തിൽ സാങ്കേതികമായ അപ്ഡേറ്റഡ് ആകുക പ്രധാനമാണ്. 2025 അവസാന മാസം ആയപ്പോഴേക്കും ഇന്ത്യയിൽ മാത്രം എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന 2.9 ലക്ഷം ജോലികൾ സൃഷ്ടിക്കപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026-ൽ അത് 32% വർധിക്കുമെന്നാണു പ്രതീക്ഷ. എഐ ആവിർഭാവത്തോടെ ഉണ്ടായിട്ടുള്ള തൊഴിൽ അവസരങ്ങൾ ഏതെല്ലാമെന്നു നോക്കാം.

2496067157

1. ഡാറ്റ സയന്റിസ്റ്റ്: ഡാറ്റ വിശകലനം വഴി ബിസിനസ് തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നവർ.

2. മെഷീൻ ലേണിങ് എൻജിനീയർ: എഐ മോഡലുക ൾ വികസിപ്പിക്കുക, പരിശീലിപ്പിക്കുക.

3. എഐ എത്തിക്സ് സ്പെഷലിസ്റ്റ്: എഐ ഉപയോഗം മനുഷ്യർക്കു ദോഷകരമാകാതിരിക്കാൻ മാർഗനിർദേശങ്ങൾ ഒരുക്കുന്നവർ.

4. റോബോട്ടിക്സ് എൻജിനീയർ: റോബോട്ടുകൾ രൂപകൽപ്പന ചെയ്ത് വികസിപ്പിക്കുന്നവർ.

5. UI/UX ഡിസൈനർ: AI ഉപയോഗിക്കുന്ന ആപ്പുകൾ മനുഷ്യർക്കു സുഗമമാക്കുന്നവർ.

6. ഡിജിറ്റൽ മാർക്കറ്റിങ്, സൈബർ സുരക്ഷ, ക്ലൗഡ് കംപ്യൂട്ടിങ് മേഖലകൾ.

കേരളത്തിൽ എഐ പഠനത്തിന് നിരവധി അവസരങ്ങ ൾ ലഭ്യമാണ്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകളുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ലോകോത്തര കോഴ്‌സുകൾ വീടുകളിലിരുന്നു പഠിക്കാം.

ഉയർന്ന തൊഴിലുകൾ

ഐടി മേഖല നിര്‍ണായകമായ മാറ്റത്തിന്റെ ഘട്ടത്തിലേക്കു കടക്കുകയാണ്. ഇന്ത്യയിലെ ഐടി കമ്പനികള്‍ പരമ്പരാഗതമായ സര്‍വീസ്-ഓറിയന്റഡ് മോഡലില്‍ നിന്നു മാറി, പ്രോഡക്റ്റ്-ഓറിയന്റഡ്, ഇന്നവേഷന്‍– ഡ്രിവന്‍ രീതിയിലേക്കു പ്രവർത്തന രീതി മാറ്റി.

ഡോക്ടർ, എൻജിനീയർ, ടീച്ചർ എന്നിങ്ങനെയായിരുന്നു മലയാളികളുടെ ഫസ്റ്റ് ചോയ്സിന്റെ ഘടന. എഐ ആവിർഭാവത്തോടെ ഈ രീതീ മാറി. എഐ എൻജിനീയർ, ഡേറ്റ സയന്റിസ്റ്റ്, മെഷീൻ ലേണിങ് എക്സ്പർട്ട് എന്നിങ്ങനെയുള്ള പ്രഫഷനുകൾ ‘ഡ്രീം ജോബ്’ ലിസ്റ്റിലേക്കു വരുകയാണ്.

ടെക്നിക്കൽ ജോലികളെ ഇങ്ങനെ വിശദീകരിക്കാം: മെഷീൻ ലേണിങ് എൻജിനീയർ, ഡേറ്റ സയന്റിസ്റ്റ്, എഐ ഡെവലപ്പർ, റോബോട്ടിക്സ് എൻജിനീയർ. നോൺ-ടെക്നിക്കൽ ജോലികൾ: കണ്ടന്റ് ക്രിയേറ്റർ, എഐ ട്രെയിനർ, എ ത്തിക്സ് സെപ്ഷലിസ്റ്റ്, പ്രൊഡക്ട് മാനേജർ. OpenAI, Anthropic പോലുള്ള കമ്പനികള്‍ വികസിപ്പിച്ച എഐ സംവിധാനങ്ങളിലൂടെ ഇന്ത്യയിലെ ഐടി മേഖലയിൽ ഇനിയും വലിയ വിപ്ലവമാണ് സംഭവിക്കാൻ പോകുന്നത്.

മുൻപ് മാസങ്ങളോ ദിവസങ്ങളോ എടുത്തു ചെയ്തിരുന്ന ജോലികൾ ഇനി അതിന്റെ പകുതി സമയത്തിനുള്ളിൽ ചെയ്യാനാകും. അതായത്, എഐ അധിഷ്ഠിത ജോലികൾക്ക് വലിയ പ്രാധാന്യത്തിന്റെ കാലമാണു വരുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്: സജിത്ത് തോമസ്, കരിയർ വിദഗ്ധൻ, സിഇഔ, അസ്ട്ര എച്ച്ആർ , ഇനൊവേഷൻസ്, തിരുവനന്തപുരം

AI Job Opportunities in India:

Explore new AI-driven job opportunities that are transforming traditional career paths. As Artificial Intelligence automates complex tasks, new roles emerge that focus on creativity, intellect, and human interaction, creating a dynamic job market.

ADVERTISEMENT