ADVERTISEMENT

ഇയു ബ്ലൂ കാർഡ്‌ എന്നത്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ തൊഴിൽ ക്ഷാമം നികത്തുന്നതിനായി ഉന്നത വൈദഗ്ധ്യമുള്ള ഇയു ഇതര പൗരന്മാർക്ക്, ഡെൻമാർക്കിനും അയർലൻഡിനും പുറമേ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള അംഗീകൃത അനുമതി കാർഡാണ്. 

കൂടുതൽ അപേക്ഷകരെ ആകർഷിക്കാനായി 2024 ൽ നിരവധി ഇളവുകളും പരിഷ്കാരങ്ങളും ഈ പദ്ധതിയിൽ കൊണ്ടുവന്നിട്ടുണ്ട്.

ADVERTISEMENT

മുൻനിര അവകാശങ്ങൾ

ബ്ലൂ കാർഡിന് കുറഞ്ഞത് 24 മാസമാണു സാധുത. ജോലിയുടെ കരാർ കാലാവധി കുറവാണെങ്കിൽ, കരാർ അവസാനിച്ചതിനുശേഷം മൂന്നു മാസം വരെ കാർഡ് പ്രാബല്യത്തിൽ തുടരും. കാർഡ് ഉടമകൾക്ക് അവരുടെ കുടുംബത്തോടൊപ്പം താമസിക്കാനും കുടുംബാംഗങ്ങൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജോലി ചെയ്യാനുമുള്ള അവകാശം ലഭിക്കും. കൂടാതെ, 12 മാസത്തിനുശേഷം മറ്റ് ഇയു അംഗരാജ്യങ്ങളിലേക്കു കുടിയേറാനും 21 മാസത്തിനു ശേഷം, അതതു രാജ്യത്തിന്റെ ഭാഷാപരമായ ആവശ്യങ്ങൾ നിറവേറ്റിയാൽ, സ്ഥിര താമസാനുമതിക്ക് (പിആർ) അപേക്ഷിക്കാനും കഴിയും.

ADVERTISEMENT

യോഗ്യതകൾ

ഇന്ത്യൻ പൗരന്മാർക്ക് ബിരുദമോ ഡിപ്ലോമയോ അല്ലെങ്കിൽ ഒരേ മേഖലയിലെ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയമോ ഉണ്ടെങ്കിൽ ഇയു ബ്ലൂ കാർഡിന് അപേക്ഷിക്കാം. അതോടൊപ്പം, മെഡിക്കൽ ഇൻഷുറൻസും കുറഞ്ഞത് ഒരു വർഷം നീണ്ടുനിൽക്കുന്ന ജോലി കരാറും സഹിതം അപേക്ഷയിൽ സമർപ്പിക്കേണ്ടതുണ്ട്.

ADVERTISEMENT

അപേക്ഷിക്കുമ്പോൾ അതതു രാജ്യത്തിന്റെ ശമ്പള പരിധി നിബന്ധനകൾ അനുസരിച്ച് ശ്രദ്ധിക്കേണ്ടതാണ്. 90 ദിവസത്തിനുള്ളിൽ അപേക്ഷാ തീരുമാനങ്ങൾ ലഭ്യമാകും. തൊഴിൽ ക്ഷാമം  ‌‌കൂടുതലായുള്ള  രാജ്യങ്ങൾ, പ്രത്യേകിച്ച് എസ്റ്റോണിയ പോലുള്ള ചില ഇയു അംഗ രാജ്യങ്ങൾ, ബിരുദയോഗ്യത ഇല്ലാത്തവർക്കും  അഞ്ച് വർഷത്തെ അനുബന്ധ തൊഴിൽ പരിചയം മതിയാക്കുന്ന തരത്തിൽ കൂടുതൽ ഇളവുകൾ നൽകുന്നു. ‌

ഡിജിറ്റൽ സാങ്കേതികവിദ്യ, ആരോഗ്യം, എൻജിനീയറിങ്, ടൂറിസം തുടങ്ങി പല മേഖലകളിലും ആവശ്യമായ പ്രാവീണ്യം ‌‌‌ഉള്ളവർക്കു ധാരാളം അവസരങ്ങൾ ഉണ്ട്. 

ജാഗ്രത ആവശ്യമായ കാര്യങ്ങൾ

അപേക്ഷാസമയത്തു വ്യാജരേഖകൾ സമർപ്പിക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ, യോഗ്യതകൾ പാലിക്കാത്തവ എന്നിവ ബ്ലൂ കാർഡിനുള്ള അപേക്ഷ നിരസിക്കാനുള്ള കാരണങ്ങളാകാം. അതിനാൽ അപേക്ഷിക്കുന്നതിന് മുൻപ് വിശദവിവരങ്ങൾ മനസ്സിലാക്കുക.

വിവരങ്ങൾ എവിടെ നിന്നു ലഭിക്കും

ഇയു അംഗരാജ്യങ്ങളുടെ ശമ്പള പരിധി, ആവശ്യമായ മറ്റ് പ്രധാന രേഖകൾ, അപേക്ഷാ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാഷനൽ ഇമിഗ്രേഷൻ പോർട്ടൽ, ഇയു ഇമിഗ്രേഷൻ പോർട്ടൽ, യുവർ യൂറോപ് അഡ്വൈസ് പോർട്ടലുകളിൽ ലഭ്യമാണ്.

https://immigration-portal.eu.europa.eu/eu-blue-card_en

https://europa.eu/youreurope/advice/index_en.htm

Understanding the EU Blue Card:

The EU Blue Card offers a legal pathway for highly skilled non-EU citizens to live and work in EU member states (excluding Denmark and Ireland). Introduced with significant relaxations and reforms in 2024, it aims to attract more applicants and fill labor shortages across various sectors.

ADVERTISEMENT