ADVERTISEMENT

പച്ചപ്പട്ടുടുത്ത പാടങ്ങളും കരിമ്പനയും ചുരം കടന്നെത്തുന്ന കാറ്റുമൊക്കെ പാലക്കാടൻ മണ്ണിന്റെ സമ്പന്നതയാണ്. കടുത്ത ചൂടുപോലും പാലക്കാട്ടുകാരെ തളർത്തില്ല. തറവാടിനടുത്തുള്ള പത്ത് സെന്റ് ഒറ്റ കാഴ്ചയിലേ സരിൻ–ആശ ദമ്പതിമാരുടെ മനസ്സ് കീഴടക്കിയെങ്കിൽ അതിനു പിന്നിലും പാലക്കാടൻ കാറ്റിന്റെ തലോടലുണ്ട്.

Shammi3

കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന, ചൂടിനെയൊന്നു മെരുക്കാൻ കഴിയുന്ന ഒരു വീടിനു വേണ്ടിയാണ് സരിനും ആശയും ടെയിൽസ് ഓഫ് ഡിസൈൻ സ്റ്റുഡിയോയിൽ എത്തിയത്. പൂമ്പാറ്റ പോലെ പാറിപ്പറന്ന് മനസ്സിൽ കയറുന്ന ഒരു ഡിസൈനുമായാണ് അവർ തിരിച്ചിറങ്ങിയത്.

Shammi2
ADVERTISEMENT

ആർക്കിടെക്ട് ഷമ്മി എ. ഷെരീഫിന്റെ നേതൃത്വത്തിൽ ‘ ബട്ടർഫ്ലൈ ഹൗസ്’ എന്ന ഈ വീടിന്റെ ഡിസൈൻ പിറവിയെടുത്തത് അന്നായിരുന്നു. ചിറകുവിരിച്ച പൂമ്പാറ്റയുടെ ആകൃതിയിലുള്ള മേൽക്കൂരയാണ് ബട്ടർഫ്ലൈ ഹൗസ് എന്ന ഈ പേരിന് ആധാരം. 2500 ചതുരശ്രയടിയുള്ള ഇരുനില വീട്.

Shammi4

തിരക്കുള്ള സ്ഥലത്തു വയ്ക്കുന്ന വീടുകളിലെ സ്വകാര്യത വലിയ പ്രാധാന്യമുള്ള വിഷയമാണ്. അതേ സമയം കാറ്റിനും വെളിച്ചത്തിനും തടസ്സമുണ്ടാകുകയുമരുത്. സിറ്റ്ഔട്ട് മുതലേ ഈ ചിന്ത ഇവിടെ കാണാം.

Shammi5
ADVERTISEMENT

പൂമ്പാറ്റയുടെ ആകൃതിയിലുള്ള ചെറിയ സിറ്റ്ഔട്ടിൽ നിന്നു കയറിയാൽ ഓപ്പൺ ശൈലിയിൽ ക്രമീകരിച്ച ലിവിങ്– ഡൈനിങ് ഏരിയകൾ. ഓപ്പൺ ആണെങ്കിൽ പോലും ഒതുങ്ങി മാറി നിൽക്കുന്ന അടുക്കള. ഡൈനിങ്ങിനോടു ചേർന്ന പാറ്റിയോയാണ് ഈ വീടിന്റെ ഹൃദയം. ഇഷ്ടിക കൊരുത്തുകെട്ടിയ, ഡബിൾ ഹൈറ്റ് ഉള്ള ജാളിക്കുള്ളിൽ പാറ്റിയോ എന്ന വീടിന്റെ കുളിരിടം ഒരുങ്ങുന്നു. ഓടു കൊണ്ട് രണ്ട് പാളിയായി ചെയ്ത മേൽക്കൂരയും വീടിനുള്ളിലെ താപനില നിയന്ത്രിക്കുന്നു.

Shammi6

താഴെയും മുകളിലും രണ്ട് വീതം കിടപ്പുമുറികളാണ്. കാറ്റിനും കാഴ്ചയ്ക്കും തടസ്സമില്ലാതെ ബേ വിൻഡോയും ബാൽക്കണിയുമൊക്കെ കൊടുത്ത് കിടപ്പുമുറികളിലും പരമാവധി സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. പാലക്കാട്ട് ചൂടോ എന്ന അതിശയം തോന്നിപ്പിക്കുന്ന വിധത്തിൽ പൂമ്പാറ്റ പാറിപ്പറക്കുന്നു.

ADVERTISEMENT

PROJRCT FACTS
DESIGN- Shammi A Sherif,  Architect,  Tales Of Design Studio, Perinthalmanna, talesofdesignstudio@gmail.com
HOUSE OWNER - Sarin & Asha, Palakkad
PLOT SIZE - 10 Cents
BUILT AREA- 2500 Sqft

Cool Comfort in Palakkad: How the Butterfly House Achieves It:

Butterfly House in Palakkad showcases innovative design inspired by nature's elegance. This modern dwelling prioritizes ventilation and natural light, creating a cool and inviting ambiance, a true testament to intelligent architecture.