ADVERTISEMENT

ധാരാളം യാത്രകൾ ചെയ്യുന്ന വീട്ടുകാർക്ക് സ്വന്തം വീട് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ആർത്തു പെയ്യുന്ന മഴയും അസഹനീയമായ ചൂടും നേരിടാൻ കെൽപ്പുള്ള, പരമ്പരാഗത ശൈലിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, ആധുനിക ജീവിതശൈലിക്കനുസൃതമായുള്ള വീട്. പ്രവാസജീവിതം നയിക്കുന്ന വീട്ടുകാരെ അറബിക് ആർക്കിടെക്ചർ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. മാത്രമല്ല, യാത്രകളിൽ അവർ കണ്ട് കൊതിച്ച ഡിസൈൻ ഘടകങ്ങൾ ചിലതെല്ലാം സ്വന്തം വീട്ടിൽ ഉൾക്കൊള്ളിക്കാനും ആഗ്രഹിച്ചിരുന്നു. അച്ഛനമ്മമാരും സഹോദരരും വരുമ്പോൾ ഒത്തുകൂടാനുള്ള തറവാട് എന്ന രീതിയിൽത്തന്നെ, അല്പം വലിയ വീടാണ് ജലീൽ ഖലീൽ റഹ്മാനും കുടുംബത്തിനും ആർക്കിടെക്ട് മിദ്‌ലാജ് ജമീൽ ഡിസൈൻ ചെയ്തത്. 

Midledj3

ചൂടിനോടു ഗുഡ്ബൈ
പ്രധാന റോഡിൽ നിന്ന് അകത്തേക്കു മാറ്റി, മരങ്ങൾ നിറഞ്ഞ, ശാന്തമായ പ്ലോട്ടിൽ പാടത്തിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ സിറ്റ്ഔട്ട് മാത്രമേ വഴിയിൽ നിന്ന് കാണാനാവൂ. 
ചൂട് പരമാവധി കുറയ്ക്കുക എന്നതായിരുന്നു ഡിസൈനിൽ പിൻതുടർന്ന പ്രധാന തത്വം. ഓടിട്ട മേൽക്കൂര തിരഞ്ഞെടുക്കാൻ പ്രധാന കാരണവും ഇതുതന്നെ. പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല് ഉപയോഗിച്ചാണ് നിർമാണം. വീടിനു ഭിത്തിയുടെ ചില ഭാഗങ്ങൾ തേക്കാതെ വിട്ടു.

Midledj2
ADVERTISEMENT

തടിയുടേതാണ് എലിവേഷനിൽ കാണുന്ന മറ്റൊരു നിറം. എലിവേഷന്റെ അഴകിൽ പ്രധാന പങ്ക് വഹിച്ച ജനാലകളെല്ലാം കമാനാകൃതിയിൽ നിർമിച്ചു. ജനലുകളിൽ നിറമുള്ള ഗ്ലാസ് കൊടുത്ത് പകൽ വീടിനകത്ത് നിറം പകരാൻ ശ്രമിച്ചു.

Midledj4

ഫലത്തിൽ മൂന്ന് നില!
ഗെസ്റ്റ് ഏരിയ ഒരുമിച്ചും ഫാമിലി ഏരിയ ഒരുമിച്ചുമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഫോയർ, ഫോർമൽ ലിവിങ് ഏരിയ, ഗെസ്റ്റ് ബെഡ്റൂം, ഡൈനിങ് ഏരിയ എന്നിവ ഒരുമിച്ച് ക്രമീകരിച്ചു. ഒരു ഇടനാഴിക്കപ്പുറം ലേഡീസ് സിറ്റിങ്ങും ലേഡീസ് സിറ്റ്ഔട്ടും അടുക്കളയും രണ്ട് കിടപ്പുമുറികളുമാണ്. 

Midledjsq5
ADVERTISEMENT

ഡൈനിങ് ഏരിയയോടു ചേർന്നും ലേഡീസ് സിറ്റിങ്ങിനോടു ചേർന്നും ഓരോ കോർട്‌യാർഡുകൾ ഉണ്ട്. ഗ്രിൽ ഇട്ട് സുരക്ഷിതമാക്കിയ കോർട്‌യാർഡിലൂടെ കാറ്റും മഴയും വെളിച്ചവും അകത്തെത്തും. ഒരു കോർട്‌യാർഡിൽ മെറ്റൽ ഗ്രില്ലിനിടയിൽ കമിഴ്ത്തോട് പിടിപ്പിച്ച് ഭംഗിയാക്കി.

Midledjsq2

 ഡൈനിങ് ഏരിയയും കോർട്‌യാർഡും ഡബിൾ ഹൈറ്റിലാണ് നിർമിച്ചത്. മുകളിലെ നിലയെയും താഴത്തെ നിലയെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഈ ഡബിൾ ഹൈറ്റ് ഏരിയകളാണ്. ഗോവണിയുടെ ആദ്യത്തെ ലാൻഡിങ്ങിലുള്ള സ്ഥലം അല്പം വലുതാക്കിയെടുത്ത് അവിടം ഒരു മജിലിസ് ആക്കി. മുകളിൽ രണ്ട് കിടപ്പുമുറികളാണ്. 

Midledjsq3
ADVERTISEMENT

മുകളിലും താഴെയും ബാൽക്കണികളും സിറ്റ്ഔട്ടുകളും കൂടുതലായി ഉൾപ്പെടുത്തിയതുകാണാം, ചൂട് അകത്തു കയറുന്നതു കുറയ്ക്കുക തന്നെ ലക്ഷ്യം. 

Midledjsq4

സിംപിള്‍ ഇന്റീരിയർ 
യാത്രകളിലെ വീടുകളിൽ കാണുന്ന ലാളിത്യമാണ് വീട്ടുകാരെ കൂടുതൽ ആകർഷിച്ചത് എന്നതിനാൽ ഇന്റീരിയർ ഏറ്റവും മിനിമൽ ആയി ചെയ്തു. ഡൈനിങ് ഏരിയയിലെ ഭിത്തിയിൽ മാത്രം പിങ്കിന്റെ ഒരു ഷേഡ് ടെക്സ്ചർ ചെയ്തു.  

Midledjsq

ഗോവണിയും തൂണുകളും പഴയ തടിയുടെ വിപണിയിൽ നിന്ന് വാങ്ങാം എന്നായിരുന്നു പ്ലാൻ. പ്രതീക്ഷിച്ചതിലും വലിയ വില വിലങ്ങുതടിയായി. ഒടുവിൽ കരിമ്പന എന്ന ആശയത്തിലെത്തി.

പാലക്കാടു നിന്നുള്ള ടീം ആണ് കരിമ്പന കൊണ്ട് തൂണുകളും ഗോവണിയുടെ സ്ട്രക്ചറും ചെയ്തു തന്നത്. ഗോവണിയിൽ സ്പാനിഷ് ശൈലിയിലുള്ള ഹാൻഡ്മെയ്ഡ് ടൈലുകൾ പതിക്കണം എന്നത് വീട്ടുകാരുടെ ആഗ്രഹമായിരുന്നു. ടർക്കിഷ് ലാംപുകളും വീട്ടുകാർ വരുത്തിച്ചു. 

Midledj

വളരെ ലളിതമായ ഫർണിച്ചർ മതി എന്നതായിരുന്നു വീട്ടുകാരുടെ തീരുമാനം. കസ്റ്റമൈസ്ഡ് ആണ് ഫർണിച്ചറും വാഡ്രോബുകളും. ആവശ്യമെങ്കിൽ മാന്വവൽ ആയി പ്രവർത്തിക്കാനും കഴിയുന്ന വിധത്തിൽ സെമി ഓട്ടമേഷൻ വീട്ടിലുടനീളം നടപ്പാക്കി. 

Area: 4000 sqft Plot: 25 cent Owner:  ഖലീൽ റഹ്മാൻ& മുഹ്‌സിന Location: കോട്ടയ്ക്കൽ
Design:  മിദ്‌ലാജ് ജമീൽ, ആർക്കിടെക്ട് Whitebrick.dc, കോട്ടയ്ക്കൽ  Website: www.whitebrickdc.com

Arabic architecture and local materials define this Kerala house:

Architecture inspires this stunning 4000-square-foot traditional yet modern home in Kottakkal, designed for a traveling family by architect Midlaj Jameel. The residence cleverly integrates Arabic architectural influences with local materials like laterite stone and tiled roofing to combat intense heat. Natural light and ventilation are maximized through double-height ceilings, arched windows with colored glass, and secure internal courtyards. Interiors maintain a minimalist aesthetic, featuring unique elements like palmyra palm (karimpana) pillars and a customized wooden staircase with Spanish handmade tiles. Outdoor connections are emphasized via multiple balconies, sit-outs, and a tranquil setting beside paddy fields. Semi-automation features are seamlessly embedded throughout the house for enhanced modern living convenience. Ultimately, this spacious dwelling successfully serves as a welcoming ancestral home for the entire family during their visits.

Midledjsq3
Midledjsq4