ADVERTISEMENT

ലാൻഡ്‌സ്‌കേപ്പിന്റെ അവിഭാജ്യ ഘടകമാണ് നടവഴികൾ അല്ലെങ്കിൽ പേവിങ്. പൂന്തോട്ടത്തിലെ നടപ്പാത മുതൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള ഡ്രൈവ്‌വേകൾ വരെ വീടുകളിൽ പേവിങ്ങിന് വ്യത്യസ്തമായ ധർമങ്ങൾ നിർവഹിക്കേണ്ടതുണ്ട്. ​നിറം, ടെക്സ്ചർ, പാറ്റേൺ എന്നിവയൊക്കെ ലാൻഡ്‌സ്‌കേപ്പിന്റെ ഭംഗിക്ക് പ്രധാനമാണെങ്കിലും, ഭംഗിയല്ല പേവിങ് തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. ഒരു സ്ഥലം എതു തരത്തിൽ ഉപയോഗിക്കുന്നു എന്നതിനാകണം പ്രഥമ പരിഗണന.

​ലാൻഡ്സ്കേപ്പിന്റെ ഉപയോഗം അനുസരിച്ച് കുറഞ്ഞ ട്രാഫിക് ഉള്ള ഭാഗങ്ങൾ (Light Traffic), ഇടത്തരം ട്രാഫിക് ഉള്ള ഭാഗങ്ങൾ (Medium Traffic), ഉയർന്ന ട്രാഫിക് ഉള്ള ഭാഗങ്ങൾ (Heavy Traffic) എന്നിങ്ങനെ ഇടങ്ങളെ തരംതിരിക്കാം.

Pav
കുറഞ്ഞ ട്രാഫിക്കുള്ള ഇടങ്ങളിലേക്ക് തന്തൂർ–കടപ്പ കോംബിനേഷൻ
ADVERTISEMENT

​1. കുറഞ്ഞ ട്രാഫിക് ഉള്ള പ്രദേശങ്ങൾ
​വാഹന സഞ്ചാരം  തീരെയില്ലാത്തതോ വളരെ കുറഞ്ഞതോ ആയ, പ്രധാനമായും നടക്കാൻ ഉപയോഗിക്കുന്ന ഇടങ്ങളെയാണ് കുറഞ്ഞ ട്രാഫിക് ഏരിയകളായി വിശേഷിപ്പിക്കുന്നത്.
നടപ്പാതകൾ (pedestrian walkways), പൂന്തോട്ടത്തിനുള്ളിലൂടെയുള്ള നടവഴികൾ, ​നടുമുറ്റങ്ങൾ (courtyards), ​പാറ്റിയോകൾ (patios), ​ഇരിപ്പിടങ്ങളുടെ ചുറ്റുപാട് (seating areas), ​പൂൾ ഡെക്കുകൾ (pool decks), ​ഔട്ട്‌ഡോർ ഡൈനിങ് ഇടങ്ങൾ, ​ടെറസ്, ​റൂഫ്‌ടോപ് ലാൻഡ്‌സ്‌കേപ്പുകൾ, സ്വകാര്യ ഗാർഡൻ ഇടങ്ങൾ,     ​ സ്റ്റെപ്പിങ് സ്‌റ്റോൺ പാതകൾ എന്നിവ കുറഞ്ഞ ട്രാഫിക് ഉള്ള ഏരിയയായി കണക്കാക്കുന്നു.
​ഇവിടങ്ങളിൽ വാഹനങ്ങളുടെ ഭാരം താങ്ങേണ്ടാത്തതിനാൽ സാമഗ്രികൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ സ്വാതന്ത്ര്യമുണ്ട്. ഉപരിതലത്തിന്റെ ഘടന, ചൂട് പ്രതിഫലിപ്പിക്കുന്നതിന്റെ അളവ്, വഴുതിവീഴാതിരിക്കൽ (slip resistance), ഭംഗി എന്നിവയൊക്കെ പ്രധാനമായി പരിഗണിക്കാം.

പൊതുവായി ഉപയോഗിക്കുന്ന സാമഗ്രികൾ:
താന്തൂർ, കോട്ട സ്റ്റോൺ പോലുള്ള ലൈംസ്റ്റോണുകൾ
∙ ​സ്ലേറ്റ് (slate)
∙ ​വെട്ടുകല്ല് (laterite stone), ​ഇഷ്ടിക (Brick paving) പോലുള്ള നാടൻ കല്ലുകൾ
​∙ ടെറാക്കോട്ട പേവേഴ്സ്
​∙ ഗ്രാസ് പേവേഴ്സ്
∙ എക്സ്റ്റീരിയർ ഗ്രേഡ് വിട്രിഫൈഡ് ടൈലുകൾ
​∙ ടെറാസോ (terrazzo)
​∙ കോൺക്രീറ്റ് ടൈലുകളും ഡെക്കറേറ്റീവ് കോൺക്രീറ്റ് പേവേഴ്സും
∙ സാൻഡ്‌സ്റ്റോൺ സ്ലാബുകൾ
∙ ഗ്രാനൈറ്റ് സ്ലാബുകൾ (granite slabs)

ADVERTISEMENT

​പ്രകൃതിദത്ത സാമഗ്രികളായ കല്ല്, ഇഷ്ടിക, ടെറാക്കോട്ട തുടങ്ങിയവ കാലപ്പഴക്കം വന്നാലും മനോഹാരിത നിലനിർത്തുകയും ചെടികൾ നിറഞ്ഞ ലാൻഡ്‌സ്‌കേപ്പുകളോട് നന്നായി ചേർന്നു പോവുകയും ചെയ്യുന്നു. ഇവയിൽ ഓരോ കല്ലും ഉപയോഗിക്കുന്നതിന് മുൻപ് അവയുടെ പ്രത്യേകതകൾ മനസ്സിലാക്കേണ്ടതുണ്ട്.

paving2
ഇടത്തരം ട്രാഫിക്കിന് ഗ്രാനൈറ്റ് സ്ലാബ്, ഫുൾ ഡെപ്ത് ഗ്രാനൈറ്റ് കോബിൾസ്, കോൺക്രീറ്റ് ഗ്രാസ് പേവേഴ്സ് എന്നിവയുടെ മിശ്രണം

​2. ഇടത്തരം ട്രാഫിക് ഉള്ള പ്രദേശങ്ങൾ
​കാറുകളും മറ്റ് ചെറിയ വാഹനങ്ങളും സ്ഥിരമായി സഞ്ചരിക്കുന്ന, എന്നാൽ വലിയ വാഹനങ്ങൾ തുടർച്ചയായ സഞ്ചാരിക്കാത്ത ഇടങ്ങളെയാണ് ഈ വിഭാഗത്തിൽപ്പെടുത്തുന്നത്.
വീടിന്റെയും വില്ലകളുടെയും അപാർട്മെന്റുകളുടെയുമൊക്കെ ഡ്രൈവ്‌വേകൾ ഇതിൽപെടും. റെസിഡൻഷ്യൽ സമുച്ചയങ്ങൾക്കുള്ളിലെ റോഡുകൾ, ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും അറൈവൽ ഏരിയകൾ, ഡ്രോപ് ഓഫ് സോണുകൾ,  പാർക്കിങ് ഏരിയകൾ, വെഹിക്കുലാർ പ്ലാസകൾ, ട്രാഫിക് കുറഞ്ഞ റോഡുകൾ എല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടും.
​ഈ പ്രദേശങ്ങളിലെ പേവിങ് വാഹനങ്ങളുടെ ഭാരം മാത്രമല്ല, അടിക്കടിയുള്ള ബ്രേക്കിങ്, ടേണിങ്, ആക്സിലറേഷൻ എന്നീ ബലങ്ങളെയും താങ്ങാൻ ശേഷിയുള്ളതായിരിക്കണം.

ADVERTISEMENT

അനുയോജ്യമായ സാമഗ്രികൾ:
∙ ആവശ്യത്തിന് കനമുള്ള ഗ്രാനൈറ്റ് സ്റ്റോൺ സ്ലാബുകൾ
​∙ ഗ്രാനൈറ്റ് കോബിൾസ് (granite cobbles)
​∙ ഭാരം താങ്ങുന്ന ഗ്രാസ് പേവേഴ്സ്
​∙ സ്റ്റാംപ്ഡ് കോൺക്രീറ്റ്
​∙ കോൺക്രീറ്റ് ഇന്റർലോക്കിങ് പേവേഴ്സ്

​വാഹന സഞ്ചാരമുള്ള ഇടങ്ങളിൽ, പേവിങ് സാമഗ്രിയുടെ ഗുണം കൊണ്ടുമാത്രം ഉറപ്പ് ലഭിക്കില്ല. പേവിങ്ങിന് താഴെയുള്ള നിർമാണപ്രവർത്തനങ്ങൾ അതിലും പ്രധാനമാണ്. ശരിയായ സബ്ഗ്രേഡ് നിർമാണം, കോംപാക്‌ഷൻ (ഉറപ്പിക്കൽ), സോളിങ്/ബേസ് ലെയറുകൾ, ബെഡ്ഡിങ്, എഡ്ജ് റെസ്ട്രെയിന്റുകൾ എന്നിവ ദീർഘകാല ഈടിന് അത്യാവശ്യമാണ്.

paving3
ഉയർന്ന ട്രാഫിക് ഉള്ളിടത്തേക്ക് ഫുൾ ഡെപ്ത് ഗ്രാനൈറ്റ് കോബിൾസ്

​3. ഉയർന്ന ട്രാഫിക് ഉള്ള പ്രദേശങ്ങൾ
​വലിയ വാഹനങ്ങളുടെ തുടർച്ചയായ സഞ്ചാരമോ കനത്ത ഭാരം വഹിക്കുന്ന വാഹനങ്ങളോ സഞ്ചരിക്കുന്ന സ്ഥലങ്ങളിലാണ് ഈ പേവിങ് ആവശ്യമായി വരുന്നത്.
വാണിജ്യസമുച്ചയങ്ങളും സർവീസ് റോഡുകളും മറ്റുമാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. വീടുകളിലേക്ക് ആവശ്യം വരുന്നില്ല. ​

കനം കൂടിയ ഗ്രാനൈറ്റ് കോബിളുകൾ,  ​ഹെവി-ഡ്യൂട്ടി കോൺക്രീറ്റ് ഇന്റർലോക്കിങ് പേവേഴ്സ്, കൃത്യമായി രൂപകൽപന ചെയ്ത കോൺക്രീറ്റ് പേവിങ് എന്നീ സാധ്യതകളാണ് ഹെവി ട്രാഫിക്കുള്ള ഇടങ്ങളിലേക്കു സാധ്യമായിട്ടുള്ളത്.

​ഇത്തരം സ്ഥലങ്ങളിൽ, പേവിങ്ങിനെ വെറുമൊരു ഉപരിതല ഫിനിഷായി കാണാതെ ഒരു എഞ്ചിനീയറിങ് സിസ്റ്റമായി തന്നെ കണക്കാക്കണം. വാഹനങ്ങളുടെ ഭാരം, ട്രാഫിക്കിന്റെ അളവ്, ഡ്രെയിനേജ്, അടിത്തറയുടെ ബലം എന്നിവ കൃത്യമായി കണക്കാക്കണം. അതിനുശേഷം വേണം പേവിങ് മെറ്റീരിയലും ചെയ്യുന്ന വിധവും കണക്കാക്കാൻ.

Choosing the Right Paving for Your Landscape:

Paving is an integral part of landscaping, serving various functions from garden walkways to driveways. While aesthetics matter, the primary consideration for selecting paving materials should be the intended use and traffic load of the area. Areas are categorized into light, medium, and heavy traffic zones, each requiring specific material properties and construction techniques for durability and safety.