ADVERTISEMENT

പാചകം ചെയ്യുമ്പോൾ അടുപ്പിനടുത്തു നിന്ന് അത്യാവശ്യത്തിനൊന്ന് മാറണമെങ്കിൽ സ്റ്റൗ ഓഫ് ചെയ്തിട്ടു പോകണം. അല്ലെങ്കിൽ തിരിച്ചു വരുമ്പോഴേക്ക് തിളച്ചു തൂവിയിട്ടോ കരിഞ്ഞിട്ടോ ഉണ്ടാകും. ഇതിനൊരു പരിഹാരവുമായാണ് ഫേബർ എത്തിയിരിക്കുന്നത്. ടൈമർ സൗകര്യമുള്ള ഹോബ് ആണ് പുതുമ.

എത്ര സമയമാണോ നിർദ്ദിഷ്ട വിഭവം പാകം ചെയ്യാൻ വേണ്ടത് അത് സെറ്റ് ചെയ്തു വച്ചാൽ സമയം കഴിയുമ്പോൾ തനിയെ ഓഫ് ആയിക്കൊള്ളും. അവ്നും മറ്റും പ്രവർത്തിപ്പിക്കുന്നതു പോലെയാണ് ഇതും. നോബ് തിരിക്കുമ്പോൾ താപനിലയുടെ ഡിസ്പ്ലേയുമുണ്ടാകും. അപ്പോൾ താപനിലയ്ക്ക് അനുസരിച്ച് സമയം സെറ്റ് ചെയ്യാം.

hobonline3
ADVERTISEMENT

75–90 സെമീ വീതിയിൽ ലഭിക്കും. ബ്ലാക് ഫിനിഷിലുള്ള ബ്ലാക് ബർണർ ആണ്. പാൻ സപ്പോർട്ട് കാസ്റ്റ് അയൺ കൊണ്ടാണ്. എട്ട് എംഎം കനത്തിൽ ബ്ലാക് മാറ്റ് ഫിനിഷിലുള്ള ടെംപേഡ് ഗ്ലാസ് കൊണ്ടാണ് ഹോബ് നിർമിച്ചിട്ടുള്ളത്. ഓട്ടോഇലക്ട്രിക് ഹോബ് ഗ്യാസ് കണക്‌ഷനിലും പ്രവർത്തിക്കും. ഫ്ലെയിം അണഞ്ഞാൽ സുരക്ഷയെ കരുതി ഓട്ടമാറ്റിക് ആയി ഓഫ് ആകുകയും ചെയ്യും. വില: 47,990 രൂപ (90 സെമീ).

കടപ്പാട്: ഫേബർ പ്ലാറ്റിനം സ്റ്റുഡിയോ, കോഴിക്കോട്

ADVERTISEMENT
ADVERTISEMENT