ADVERTISEMENT

രണ്ടു കല്ലുകൾ തമ്മിൽ ശക്തിയായി ഉരസിയാൽ തീ പാറും. അതേ കല്ലുകൾക്കിടയിൽ താമസിച്ചാൽ സുഖകരമായ തണുപ്പു ലഭിക്കും. കല്ലിന്റെ ഇൗ വൈശിഷ്ട്യത്തെ തങ്ങളുടെ യുണീക് സെല്ലിങ് പോയിന്റ് (USP) ആയി മാറ്റിയിരിക്കുകയാണ് പ്രമുഖ സ്റ്റോൺ പ്രോഡക്ട്സ് നിർമാതാക്കളായ അസ്റ്റോണ ഗ്രൂപ്പ്. സുഖകരമായ താമസമൊരുക്കാൻ ആദ്യമായി ഗ്രാനൈറ്റ് സ്റ്റോണിൽ നിർമിച്ചെടുത്ത ‘നേച്വർ നെസ്റ്റ്’ റിസോർട്ട് പൊള്ളാച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു.
ഇതിന്റെ കൂടുതൽ വിവരങ്ങളും ബിസിനസ് സാധ്യതകളുമറിയാൻ അസ്റ്റോണ ഗ്രൂപ്പ് ഉടമ അരുൺ സംസാരിക്കുന്നു.  

stone

‘‘ എന്തെങ്കിലും വ്യത്യാസമായി ചെയ്യണമെന്നാണ് ബിസിനസ്സിൽ എപ്പോഴും ആലോചിക്കാറുള്ളത്. 60 ദിവസത്തിനുള്ളിലാണ് 1000 സ്ക്വയർഫീറ്റിൽ രണ്ട് കോട്ടേജുകളുള്ള സ്റ്റോൺ ഹോം യൂണിറ്റ് ഞങ്ങൾ ചെയ്തത്. ഇന്നിപ്പോൾ 25 സെന്റ് ഉള്ളവർക്ക് 90 ദിവസത്തിനുള്ളിൽ ഇത്തരം യൂണിറ്റുകൾ ഫർണിഷിങ്ങും സ്വിമിങ് പൂളും ഉൾപ്പെടെ ചെയ്തുകൊടുക്കാനാവും.  

stone4
ADVERTISEMENT

പുറത്തെ ചുമരുകൾക്ക് പൂർണമായും ഗ്രാനൈറ്റ് പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 1–3 അടി വരെ വീതിയുള്ളതും 9 അടി പൊക്കമുള്ളതുമാണ് ഇൗ പാനലുകൾ. താഴേക്ക് മൂന്ന് അടിയും മുകളിലേക്ക് മൂന്ന് അടിയും എന്ന കണക്കിലാണ് റബിൾ ഫൗണ്ടേഷൻ ചെയ്തത്. ഭംഗിക്കു വേണ്ടി കൂടിയുമാണ് ഇങ്ങനെ ചെയ്തത്.

മുകളിലെ ബീമിലേക്കും താഴെ ഫൗണ്ടേഷനിലേക്കും ഉറപ്പിച്ചിട്ടുണ്ട്. ഇന്റർലോക്ക് രീതിയിലും പ്രത്യേക പശ ഉപയോഗിച്ചും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, സ്റ്റീൽ കമ്പികളും ബലത്തിന് കൊടുത്തിട്ടുണ്ട്. പണ്ടുകാലത്ത് ക്ഷേത്രങ്ങളും മറ്റും കല്ല് കുത്തനെ നിർത്തി പണിതിരുന്നത് കാലങ്ങളോളം നിൽക്കാനാണ്. 300 കിലോയോളം ഭാരമുള്ള പാനലുകൾ ആയതിനാൽ ക്രെയിൻ ഉപയോഗിച്ചു മാത്രമേ പിടിപ്പിക്കാനാവൂ. ക്രെയിൻ ചെല്ലാവുന്ന ഏരിയകളിലേ ഇതു നിർമിക്കാനാവൂ. സ്റ്റോൺ കോട്ടഡ് ഷീറ്റ് ആണ് മേൽക്കൂരയിൽ. ട്രസ്സ് പിടിപ്പിച്ച് അതിൽ ഇൗ ഷീറ്റ് പിടിപ്പിച്ചു.

sto
ADVERTISEMENT

500 ചതുരശ്രയടിയിലുള്ള രണ്ട് കോട്ടേജുകളാണ് ഇവിടെ. കൗണ്ടർടോപ്പുകൾ, വാഷ്ബേസിൻ, പർഗോള, പടികൾ എന്നിവ സ്റ്റോണിലാണ്. അബ്സ്ട്രാക്റ്റ് ആയി മുറിച്ചെടുത്ത മാർബിൾ പാനൽ ആണ് വാഷ് ഏരിയയിലെ പാർട്ടീഷൻ. ഇവിടെയെത്തുന്ന മിക്ക അതിഥികളെയും ഏറെ അദ്ഭുതപ്പെടുത്തിയത് ആ പാർട്ടീഷൻ വോൾ ആണ്. വാഷ്ബേസിനു സമീപമുള്ള സോപ്പ് ഹോൾഡർ വരെ സ്റ്റോണിലാണ്!
മുറികൾ തമ്മിലുള്ള പാർട്ടീഷൻ മാത്രം ഇഷ്ടിക ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത് പെയിന്റ് അടിച്ചു. കല്ലിന്റെ വിരസത മാറ്റാനാണിത്. മുഴുവൻ കല്ലിലായാൽ അതിന് ക്ഷേത്രത്തിന്റെ പ്രതീതി വരും.

stone6

ഏറ്റവും വെല്ലുവിളി ഉണ്ടാക്കിയത് പ്ലമിങ്, ഇലക്ട്രിക്കൽ വർക്കുകളാണ്. അതിനുള്ള ഇടം താഴെക്കൂടിയോ മുകളിൽക്കൂടിയോ ചെയ്യേണ്ടതുണ്ട്. പാർട്ടീഷൻ വോൾ ഇഷ്ടികയിലായതിനാൽ അതുവഴി ബാത്റൂം പ്ലമിങ് ചെയ്തു. ഞങ്ങളുടെ തന്നെ ഫാക്ടറിയിലാണ് നിർമാണം എന്നതിനാൽ സ്വിച്ചുകൾക്കും മറ്റുമുള്ള സ്ഥലം ആദ്യമേ കട്ട് ചെയ്താണ് പാനലുകൾ തയാറാക്കിയത്. 99.9% മെയിന്റനൻസ് ഫ്രീ ആക്കിയാണ് നിർമാണം.

stone3
ADVERTISEMENT

ഒരു ആണി പോലും അടിക്കാൻ നിർവാഹമില്ല എന്നതാണ് സ്റ്റോൺ ഹോമിന്റെ പരമിതി. അതുകൊണ്ട് ഇവ റിസോർട്ട്, ഹോംസ്റ്റേ എന്നിവയ്ക്കാണ് കൂടുതൽ യോജിക്കുന്നത്.
നിർമാണച്ചെലവ് കൂടുതലാണെങ്കിലും പിന്നീട് ഇതിൽ യാതൊരു മെയിന്റനൻസ് ചെലവും ഇല്ല. സ്വിമിങ് പൂൾ ഉൾപ്പെടെ 65 ലക്ഷം രൂപയ്ക്ക് ‘േടൺ കീ (turn key) ആയി ചെയ്യാം. 33 ലക്ഷം മുതലുള്ള സാധ്യതകളുണ്ട്.

രീമിയം ക്വാളിറ്റി ആയതിനാൽ 90 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി 91–ാമത്തെ ദിവസം മുതൽ അതിഥികൾക്കു താമസം ഒരുക്കാം. വളരെ പെട്ടെന്ന് പണം ലഭിച്ചുതുടങ്ങും. പൊള്ളാച്ചിയിൽ ഇതു തുടങ്ങിക്കഴിഞ്ഞ് മാസത്തിൽ 20 ദിവസവും അതിഥികൾ എത്തുന്നു എന്നത് ഞങ്ങളെപ്പോലും ആവേശം കൊള്ളിക്കുന്നു.

Revolutionary Stone Homes Offer Maintenance-Free Resort Living:

Granite resort living has been revolutionized by the Astona Group with the launch of their unique Nature Nest project in Pollachi. This innovative stone home concept utilizes massive granite panels for exterior walls, creating a durable and visually stunning accommodation option. Built within just 60 to 90 days, these low-maintenance stone cottages offer a cool indoor climate naturally. The construction involves specialized interlocking techniques, steel reinforcements, and cranes to handle heavy granite slabs weighing up to 300 kilograms. Business opportunities and turn-key project packages starting from 33 Lakhs make this an attractive investment for resort and homestay owners. Guests have been thoroughly amazed by the aesthetic stonework, including custom marble partitions and stone washbasin holders. Despite the limitation of not being able to drive a single nail into the walls, the 99.9 percent maintenance-free nature of these structures ensures long-term profitability. Arun, the owner of Astona Group, highlights that this groundbreaking venture has already attracted high occupancy rates since its inception.