ADVERTISEMENT

ചെറിയ കുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ചെയ്തിരിക്കുന്ന പ്ലാൻ ആണിത്.
∙ ലാളിത്യവും ആധുനികതയും ഒത്തുചേർന്ന ഡിസൈൻ.
∙ മുൻവാതിലിന്റെ ആർച്ച് ‍ഡിസൈൻ വീടിന് കൊളോണിയൽ ലുക്ക് നൽകുന്നു. ഇരട്ടപ്പാളിയുള്ള മുൻവാതിലിന്റെ ഇളംനീല നിറം കണ്ണിന് കുളിർമ നൽകുന്നു.

small

∙ വീടിന്റെ ഏറ്റവും ആകർഷണീയമായ ഭാഗം മുകളിലെ ബാരൽ ആകൃതിയിലുള്ള റൂഫ് ആണ്. ട്രസ്സ് വർക്കിലാണ് ഇൗ ആകൃതി ഉണ്ടാക്കിയത്. ഭാവിയിൽ ആവശ്യമെങ്കിൽ വീട് വലുതാക്കാനും സാധിക്കും.
∙ മിതത്വം പാലിച്ചിട്ടുള്ള മിനിമലിസ്റ്റിക് ഡിസൈൻ ആണിത്.
∙ വീടിന്റെ വലതുവശത്തായി അറ്റാച്ഡ് ബാത്റൂം ഉള്ള രണ്ട് ബെഡ്റൂമുകൾ സജ്ജീകരിച്ചു. മുറിക്ക് ആവശ്യമായ വെളിച്ചവും വായുസഞ്ചാരവും ഉറപ്പുവരുത്തിയിട്ടുണ്ട്.
∙ വലിയ ജനലുകൾ വീടിന് ഭംഗിയും അകത്തളങ്ങളിൽ പ്രകാശവും കൊടുക്കുന്നു.

sml2
ADVERTISEMENT

∙ പാരപ്പെറ്റിന് മെറ്റൽ അഴികൾ വലുപ്പവും ഭംഗിയും നൽകുന്നു.
∙ സിറ്റ്ഒൗട്ടിലെ ഗ്ലാസ് റൂഫും അതിലെ തടി കൊണ്ടുള്ള പർഗോള ഡിസൈനും വീടിന് അഴകു കൊടുക്കുന്ന മറ്റ് ഘടകങ്ങളാണ്.
ഡിസൈൻ : നിതിൻ ജോസഫ്, ഡിസൈനർ, മലപ്പുറം
nithinjoseph1693@gmail.com

ADVERTISEMENT
Charming Modern Home Design for Small Families:

Modern house design blends simplicity and contemporary aesthetics, offering a colonial charm with its arched front door and soothing light blue hue. The standout feature is the barrel-shaped roof, constructed with truss work, which allows for future expansion. This minimalist design prioritizes functionality and natural light, with two bedrooms featuring attached bathrooms and large windows ensuring ample ventilation and brightness. The metal railings on the parapet and the glass roof with wooden pergola in the sit-out add to the home's aesthetic appeal, making it an ideal plan for small families.

ADVERTISEMENT