ADVERTISEMENT

ഒരേ സമയം സ്വകാര്യതയും ഒാപ്പൺനെസും വേണമെന്ന് ആഗ്രഹിച്ച വീട്ടുകാർ. പുറത്തുനിന്ന് സ്വകാര്യതയും അതേസമയം വീടിനകത്ത് തുറന്ന പ്രതീതിയും ഒരുക്കുക എന്നതായിരുന്നു ഇവിടെ ആർക്കിടെക്ട് ടീമിന്റെ വെല്ലുവിളി. ആർക്കിടെക്ടിന്റെ ഭാഷയിൽ, ‘‘ഇൻട്രോവെർട്ട് ഹോം. ’’

Raw

മറഞ്ഞിരിക്കുന്ന എലിവേഷൻ
തിരക്കൊഴിഞ്ഞതും ചുറ്റുപാടും വീടുകൾ ഇല്ലാത്തതുമായ സ്ഥലത്താണ് വീട് പണിതിരിക്കുന്നത്. പടിഞ്ഞാറേക്ക് ദർശനമായ വീടിന്റെ എലിവേഷനിൽ സൂര്യപ്രകാശവും മഴവെള്ളവും ധാരാളം വീഴാൻ സാധ്യതയുണ്ട്. ഇതു തടയാൻ ആർക്കിടെക്ട് ടീം കുറച്ച് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മുകളിൽ ലൂവർ ആകൃതിയിൽ നിർമിച്ച വുഡൺ ഫിനിഷിലുള്ള സ്ക്രീൻ ആണ് അതിലൊന്ന്. ‘പിവട്ടഡ്’ (pivot) രീതിയിൽ തുറക്കാവുന്നവയാണ് ഇതിലെ ജനലുകൾ. ഇവ മുകളിലെ ബാൽക്കണിയിലെ ചൂടും മഴയും പ്രതിരോധിക്കും.  

Rawone2
ADVERTISEMENT

ബോക്സ് ആകൃതിയിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന രണ്ടാംനില താഴത്തെ സിറ്റ്ഒൗട്ടിന് മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണം നൽകുന്നു. സിറ്റ്ഒൗട്ടിൽ കൊടുത്തിരിക്കുന്ന കോൺക്രീറ്റ് ജാളി തുറക്കുന്നത് ലിവിങ് ഏരിയയിലെ 70 സെമീ വീതിയുള്ള ഇൻഡോർ ലാൻഡ്സ്കേപ് ഏരിയയിലേക്കാണ്. ഇത് ലിവിങ് റൂമിന് പുറത്തെ വെയിലിൽ നിന്നും സംരക്ഷണമേകുന്നു.  

Raw2

ഹൃദയതാളമായി കോർട്‌യാർഡ്
പച്ചപ്പും വെളിച്ചവും പല െലയറുകളായുള്ള നിർമാണവും ആണ് ഇൗ വീടിന്റെ പ്രത്യേകത. 4.2 മീറ്റർ ഉയരമുള്ള മതിലിനുള്ളിൽ നിൽക്കുന്ന ഒരു കോർട്‌യാർഡ് ആണ് വീടിന്റെ ഹൃദയം. ഫാമിലി ലിവിങ്, ഡൈനിങ്, സ്റ്റെയർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് കാണാവുന്ന തരത്തിലാണ് കോർട്‌യാർഡ്. ഉയരമുള്ള മതിൽ ഉള്ളതിനാൽ കോർട്‌യാർഡിന് ചുറ്റുപാടുകളിൽ നിന്നും സ്വകാര്യത ഉറപ്പാക്കിയിരിക്കുന്നു.

Raw3
ADVERTISEMENT

ഉയരമുള്ള മതിലിനോടു ചേർന്നാണ് മുകളിലെ ബെഡ്റൂമിന്റെ ബാൽക്കണി.
സ്ലൈഡിങ് ഗ്ലാസ് വാതിലിലൂടെ കോർട്‌യാർഡിലേക്കിറങ്ങാം. ഗ്ലാസ് ജനലുകളിലൂടെ വരുന്ന വെളിച്ചം വീടിനകം എപ്പോഴും പ്രകാശമാനമാക്കുന്നു. വീട്ടിലെല്ലാവരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് കോർട്‌യാർഡ്. ആർക്കിടെക്ചർ ഭംഗി എന്നതിന് ഉപരിയായി വീട്ടുകാർ തമ്മിലുള്ള അടുപ്പം നിലനിർത്താൻ സഹായിക്കുന്നു ഇൗ കോർട്‌യാർഡ്.

Raw4

തുറന്നും അ‍ടഞ്ഞും കിച്ചൺ
അതിഥികൾ വരുമ്പോഴും ഇല്ലാത്തപ്പോഴും ഇൗ വീടിന് രണ്ടു മുഖമാണ്. അതിന് പ്രധാന കാരണം ഡൈനിങ്ങിനും കിച്ചണും ഇടയ്ക്കുള്ള പാർട്ടീഷൻ വോൾ ആണ്. ഫ്ലൂട്ടഡ് ഗ്ലാസ്സും വെനീറും കൊണ്ട് തീർത്തിരിക്കുന്ന ഇൗ സ്ലൈഡിങ് ഡോർ സ്വകാര്യത വേണ്ടപ്പോൾ അടഞ്ഞും അല്ലാത്തപ്പോൾ തുറന്നുമിരിക്കും. മൂന്ന് രീതിയിൽ ഇൗ പാർട്ടീഷൻ വോൾ തുറക്കാനും സാധിക്കും. അതിനാൽ അടുക്കളയ്ക്ക് അടഞ്ഞിരിക്കുമ്പോഴും തുറന്നിരിക്കുമ്പോഴും ഒാരോ മുഖമാണെന്നു പറയാം.

Raw5
ADVERTISEMENT

ഒരു ടേബിളും നിറയെ സ്റ്റോേറജ് യൂണിറ്റുമായി സ്വകാര്യ യൂണിറ്റ് ആയി നിൽക്കുകയാണ് കിച്ചൺ.
ടെറസ് ഗാർഡൻ എന്ന ഫാമിലി സ്പേസ്
മുകളിലെ ലൂവർ സ്ക്രീനിന് അപ്പുറത്ത് ചെടികൾക്കൊരു സ്വകാര്യ സ്ഥലമുണ്ട്. ഇൗ ടെറസ് ഗാർഡൻ, ഗാർഡനിങ്ങിനു മാത്രമല്ല, വീട്ടുകാർക്ക് ഒത്തുകൂടാനും കളിക്കാനുമൊക്കെയുള്ള സ്വകാര്യ ഇടമായി മാറുന്നു. മെറ്റൽ വർക്കിൽ ഗ്ലാസ് ഇട്ട റൂഫ് ഇവിടെ ധാരാളം പ്രകാശം ചൊരിയുന്നുണ്ട്.

Raw6

ബെഡ്റൂമുകൾ സ്വകാര്യ ഇഷ്ടങ്ങൾക്ക്
നാലു െബഡ്റൂമുകളിൽ രണ്ടെണ്ണം താഴെയും രണ്ടെണ്ണം മുകളിലുമാണ്. മൂത്ത രണ്ടു പെൺമക്കളുടെ കിടപ്പുമുറികൾക്ക് രണ്ടിനും താഴത്ത കോർട്‌യാർഡിലേക്ക് കാഴ്ചയുണ്ട്. ഒരു കിടപ്പുമുറിക്ക് ബാൽക്കണിയും മറ്റേതിന് ഫോയർ സ്പേസുമുണ്ട്. താഴത്തെ നിലയിലെ മാസ്റ്റർ ബെഡ്റൂം സ്വകാര്യതയ്ക്കായി പബ്ലിക് ഏരിയിയിൽ നിന്നു മാറി നിൽക്കുന്നു.

Raw7

Area: 3600 sqft Plot: 15 cent Owner:  അൻവർ & സക്കല Location: വാരം, കണ്ണൂർ
Design: വാസിൽ അബ്ദുൾ വാഹിദ്, അഷ്ഫാന അസീസ് ആർക്കിടെക്ട് ടീം  Raw Collective Architects, കോഴിക്കോട്  Email: admin.rawcollective@gmail.com

Balancing Privacy and Openness in Architecture:

Introvert home architecture balances a private exterior with an open, airy interior design. The 3600 square foot residence in Kannur features a unique wooden louvered screen to protect against intense western sun and rain. A stunning 4.2-meter high courtyard acts as the pulsing green heart of the living space. Flexible kitchen partitions allow the layout to easily shift between enclosed privacy and open connectivity. The upper level includes a private terrace garden designed for family gatherings and indoor greenery. Four well-planned bedrooms offer tailored privacy while maintaining visual connections to nature. Raw Collective Architects successfully delivered a harmonious blend of seclusion and openness for the homeowners.