ADVERTISEMENT

ജീവിതത്തെ സ്വന്തം കാഴ്ചപ്പാടുകളിലൂടെ നോക്കിക്കണ്ട മനുഷ്യനാണ് അകാലത്തില്‍ വിട പറഞ്ഞ മലയാളത്തിന്റെ പ്രിയനടൻ സലിം കുമാർ. വർഷങ്ങൾക്കു മുൻപ് (2021) ‘വനിത’യ്ക്ക് നൽകിയ പ്രത്യേക ‍അഭിമുഖത്തിൽ അസുഖത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതും അങ്ങനെയൊരു അഭിപ്രായമാണ്.

‘അസുഖകാലത്തെ മറികടന്നത് എങ്ങനെയാണ് ?’ എന്ന ചോദ്യത്തിന്, ‘‘ഞാൻ ജീവിക്കുന്നത് ജനിച്ചതു കൊണ്ടല്ലേ. അതുപോലെയാണ് അസുഖകാലവും. എത്ര നന്നായി നോക്കിയാലും ഒരു ദിവസം പോകേണ്ടി വരും. കരൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്ക് ഓപ്പറേഷൻ തിയറ്ററിലേക്ക് ഡോക്ടർമാർക്കൊപ്പം ചിരിച്ചു വർത്തമാനം പറഞ്ഞു നടന്നു പോയ ആളാണ് ഞാൻ. അസുഖം വന്നാൽ മാത്രമല്ലല്ലോ മരണത്തെ പേടിക്കേണ്ടത്.പേടിക്കാൻ തീരുമാനിച്ചാൽ ഓരോ ദിവസവും അതു നമ്മളെ പേടിപ്പിച്ചു കൊണ്ടിരിക്കും.

ADVERTISEMENT

ചില വ്യക്തികൾ അസുഖം ഭേദമായി വരുമ്പോൾ ‘മരണത്തെ തോൽപിച്ച് ഇതാ കടന്നു വന്നിരിക്കുന്നു’ എന്നൊക്കെ മാധ്യമങ്ങൾ വാഴ്ത്തുന്നതു കണ്ടിട്ടുണ്ട്. ആർക്കാണ് മരണത്തെ തോൽപിക്കാൻ കഴിയുന്നത്. ഏതു സമയത്തും മനുഷ്യനു മരിക്കാം. ലിവർ സീറോസിസ് എനിക്കു പാരമ്പര്യമായി കിട്ടിയ അസുഖമാണ്. സമയത്തു ഭക്ഷണം കഴിക്കാൻ സാധിക്കാത്തതും കാരണമാണ്. ആളുകൾ പറയും അമിതമദ്യപാനമാണ് കാരണമെന്ന്. എെന്‍റ സഹോദരനും ഇതേ അസുഖമാണ്. ഒരു ചായ പോലും കുടിക്കാത്തയാളാണ്’’ എന്നായിരുന്നു സലിം കുമാറിന്റെ മറുപടി.

ADVERTISEMENT
Salim Kumar's Profound Life Philosophy Amidst Illness:

Salim Kumar's unique perspective on life and illness, as shared in a past interview, highlights his acceptance of mortality and his approach to overcoming health challenges. He discussed his battle with liver cirrhosis, attributing it to hereditary factors and lifestyle rather than solely alcohol, emphasizing that death is inevitable for everyone.

ADVERTISEMENT
ADVERTISEMENT