ADVERTISEMENT

ഖുശ്ബുവിന്റെയും സുന്ദർ സിയുടെയും മക്കളായ അവന്തികയുടെയും അനന്തികയുടെയും ശരീരഭാരം സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായിരുന്നു പലപ്പോഴും. ആരംഭം എന്ന മലയാളസിനിമയിലൂടെ നായികയായി അഭിനയത്തിന് ആരംഭം കുറിക്കുകയാണ് അവന്തിക. ബോഡി ഷെയ്മിങ് നേരിട്ട അനുഭവങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ ചിരിയോടെ അവന്തിക പറഞ്ഞു, ‘‘ബോഡി ഷെയ്മിങ് പലരും നടത്തിയിട്ടുണ്ട്. ഞാൻ അതിനെ നേരിട്ടിട്ടില്ല എന്നതാണ് സത്യം. എവിടെയോയിരുന്നു ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എനിക്കെന്താണ്. ഞാൻ സന്തോഷമായി ഇവിടെ ജീവിക്കുന്നു, അവർ എന്റെ ശരീരഭാരം ഓർത്തു ആവലാതിപ്പെടുന്നു എന്നേ ചിന്തിച്ചിട്ടുള്ളൂ...

പലരുടെയും ധാരണ ഞാൻ സിനിമയ്ക്കു വേണ്ടിയാണ് ഭാരം കുറച്ചത് എന്നാണ്. എന്നാൽ അങ്ങനെയല്ല. 18ാം വയസ്സിൽ ഒരു എമർജൻസി സർജറി വേണ്ടിവന്നു. അതോടെയാണ് ഭാരം കുറഞ്ഞത്. ആരോഗ്യം വീണ്ടെടുക്കാനാണ് വ്യായാമം ചെയ്തുതുടങ്ങിയത്. 5 അടി 11 ഇഞ്ചാണ് എന്റെ ഉയരം. ഉയരത്തിനൊത്ത ശരീരഭാരം നിലനിർത്തുക എന്നത് ഫിറ്റ്നസിന്റെ ഭാഗമാണ്. അതിൽ സൂപ്പർ കോൺഫിഡന്റാണ് ഞാനിപ്പോൾ.

ADVERTISEMENT

ഡയറ്റിങ് എനിക്കു പറ്റില്ല. അത്രയ്ക്ക് ഫൂഡിയാണ്. വിശക്കുമ്പോൾ, ഇഷ്ടമുള്ളതെന്തും കഴിക്കും. നന്നായി പാചകവും ചെയ്യും. ബിരിയാണിയാണ് മാസ്റ്റർ പീസ്. ആരംഭത്തിന്റെ സെറ്റിൽ വന്നപ്പോൾ ഡയറ്റ് എങ്ങനെയാണ്, സാലഡ്, ഫ്രൂട്ട് എന്തെങ്കിലും വേണോ എന്നൊക്കെ ചോദിച്ചു. പൊറോട്ടയും ബീഫും കിട്ടുമോ എന്നായിരുന്നു എന്റെ മറുചോദ്യം.

പതിനഞ്ചാം വയസ്സിൽ ജുവനൈൽ ഡയബറ്റിസ് തിരിച്ചറിഞ്ഞപ്പോൾ പോലും എന്നിലെ ഫൂഡി തളർന്നിട്ടില്ല. ഇപ്പോൾ കയ്യിൽ സിജിഎം പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ലൈഫ് കുറച്ചു കൂടി ഈസിയായി. എന്തു കഴിച്ചാലും ഫോട്ടോയെടുത്ത് ട്രെയ്നർക്ക് അയയ്ക്കും. അതനുസരിച്ചാണ് വർക്കൗട്ട് പ്ലാൻ. വെയ്റ്റ് ട്രെയ്നിങ്ങിനേക്കാൾ ബോക്സിങ് ആണ് കൂടുതൽ രസം. എന്നും നിശ്ചിത സമയത്തെ വർക്കൗട്ട് ബോറടിപ്പിക്കും. ദിവസത്തിൽ ഏതെങ്കിലും സമയത്ത് വ്യായാമം മുടക്കില്ല.’’

ADVERTISEMENT
The True Story Behind Avantika's Weight Loss:

Avantika, daughter of Khushbu and Sundar C, is making her acting debut in the Malayalam film 'Aarambam'. Addressing past body shaming comments, she explains her weight loss was due to an emergency surgery at 18, not for the film, and she now maintains her fitness through boxing and a personalized workout plan despite being a foodie and a diabetic.

ADVERTISEMENT
ADVERTISEMENT