ADVERTISEMENT

ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഒറ്റപ്പാട്ട് മാത്രം മതി അരിസ്റ്റോ സുരേഷ് എന്ന കലാകാരനെ ഓർമ്മിക്കാൻ. സാധാരണ ചുമട്ടുതൊഴിലാളിയില്‍ നിന്ന് മലയാള സിനിമയിലെ താരരാജാക്കൻമാർക്കൊപ്പം വേദിയും വെള്ളിത്തിരയും പങ്കിടുന്നതിലേക്ക് വരെയെത്തി നിൽക്കുന്നു സുരേഷിന്റെ വളർച്ച.

സിനിമയിലെത്തിയതിനു പിന്നാലെ അരിസ്റ്റോ സുരേഷിന്റെ വിവാഹ വാർത്തകളും സോഷ്യൽ മീഡിയയിലടക്കം നിറഞ്ഞു നിന്നിരുന്നു. വിവാഹ വാർത്തകളെല്ലാം സുരേഷ് നിഷേധിക്കുകയും ചെയ്തു. ഇപ്പോഴിതാ തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതനാകുമെന്നും സുരേഷ് തുറന്നു പറഞ്ഞിരിക്കുകയാണ്. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് നാൽപ്പത്തിയൊമ്പതുകാരനായ സുരേഷ് മനസു തുറന്നിരിക്കുന്നത്.

ADVERTISEMENT

ഇടവേള മതിയാക്കി, മനോഹര നൃത്തവുമായി ഭാവന വീണ്ടും വേദിയിൽ! (വിഡിയോ)

പ്രായത്തിൽ ‘മറിമായ’മില്ല, എനിക്ക് 46, മോൾക്ക് 21! സോഷ്യൽ മീഡിയയുടെ സംശയങ്ങൾക്ക് നിയാസ് ബക്കർ മറുപടി പറയുന്നു

ADVERTISEMENT

‘പട്ടിണിയേക്കാൾ ഭേദം വെയിലല്ലേ ചേട്ടാ’; പൊള്ളുന്ന വെയിലിൽ പിഞ്ചുകുഞ്ഞുമായി ഭാഗ്യം തേടി ഗീതു; കണ്ണീർ

താന്‍ പ്രണയത്തിലാണെന്നും തന്റെ സിനിമ കഴിഞ്ഞാല്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സുരേഷിന്റെ വാക്കുകൾ. എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ നിവിന്‍പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സെറ്റില്‍ വച്ചാണ് താന്‍ തന്റെ പ്രണയിനിയെ കണ്ടുമുട്ടിയതെന്നും അരിസ്റ്റോ സുരേഷ് പറയുന്നു.

ADVERTISEMENT

‘‘36കാരിയായ യുവതി തൃശ്ശൂര്‍ സ്വദേശിനിയാണ്. എന്നാല്‍ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തു പറയാന്‍ നിര്‍വാഹമില്ല. യുവതിയെ ആദ്യമായി കണ്ടുമുട്ടിയത് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ്. നിരവധി ബിസിനസുകളുള്ള പ്രണയിനി ക്യാന്റീന്‍ നടത്തിപ്പുകാരിയായിട്ടാണ് ആക്ഷന്‍ ഹീറോ ബിജു സെറ്റിലെത്തിയത്. അന്നു തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു’’– സുരേഷ് പറയുന്നു.

രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’യില്‍ അരിസ്‌റ്റോ സുരേഷാണ് നായകന്‍. നിത്യാ മേനോനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ മുന്നൊരുക്കങ്ങള്‍ നടക്കുകയാണെന്നും സുരേഷ് പറയുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം ഭാര്യയാകാന്‍ പോകുന്ന യുവതിയെപ്പറ്റി താന്‍ ഔദ്യോഗികമായി എല്ലാവരേയും അറിയിക്കുമെന്നാണ് സുരേഷിന്റെ പ്രതികരണം.

ADVERTISEMENT