Thursday 07 March 2019 05:07 PM IST : By സ്വന്തം ലേഖകൻ

‘പട്ടിണിയേക്കാൾ ഭേദം വെയിലല്ലേ ചേട്ടാ’; പൊള്ളുന്ന വെയിലിൽ പിഞ്ചുകുഞ്ഞുമായി ഭാഗ്യം തേടി ഗീതു; കണ്ണീർ

geethu

വെയിലും മഴയും കുളിരുമൊന്നും ഏശാത്ത വിധം പരുവപ്പെട്ടു പോയിരിക്കുന്നു ആ രണ്ട് ഉടലുകൾ. ‘എനിക്കിതൊക്കെ ശീലമായി. പക്ഷേ എത്രയെന്നു വച്ചാ എന്റെ പൊതലിനെ പൊതിഞ്ഞു പിടിക്കുന്നത്. എരിയുന്ന മൂന്ന് വയറിന്റെ പട്ടിണി മാറ്റാൻ വെയിലും മഴയും നോക്കിയിരുന്നാൽ പറ്റില്ല പുറത്തിറങ്ങുക തന്നെ വേണം.’– ഏഴു മാസം പ്രായമുള്ള പൈതലിനെ മാറോടണക്കി കണ്ണീരോടെ പറയുന്നത് ഒരമ്മയാണ്. ചുട്ടുപൊള്ളുന്ന വെയിലത്ത് ഉപജീവനാർത്ഥം ഭാഗ്യാന്വഷികളെ തേടിയിറങ്ങിയ ആ അമ്മയുടെ പേര് ഗീതു. ജീവിതത്തിന്റെ ബാലൻഷീറ്റിൽ കണ്ണീർ മാത്രം ബാക്കിയാക്കിയൊരു വീട്ടമ്മ.

ലോട്ടറി ഷെണ്ടിന്റെ ഓരത്തുള്ള മരത്തണലിലെ തൊട്ടിലിലാണ് ഗീതുവിന്റെ മകൻ അഭിരാജിന്റെ ജീവിതം. കുഞ്ഞിനെ മാറോടടുക്കി വെയിലും മഴയും വകവെയ്ക്കാതെ ഭിന്നശേഷിക്കാരിയായ ഗീതു എല്ലാദിവസവും ചേർത്തല തണ്ണീർമുക്കം റോഡിൽ ലോട്ടറി വിൽക്കാൻ എത്തും. വെയിലാണോ മഴയാണോ എന്ന് നോക്കിയിരുന്നാൽ മൂന്ന് വയറുകൾ വിശന്നുപൊരിയും. മൂത്തമകൻ നാലുവയസുകാരൻ രാജനെ അംഗനവാടിയിൽ ആക്കിയിട്ടാണ് ഗീതും എന്നും ലോട്ടറികച്ചവടത്തിന് എത്തുന്നത്. കുഞ്ഞുങ്ങളെ പട്ടിണിയ്ക്കിടാതെ ആഹാരത്തിനുള്ള വകയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെയാണ് ഗീതുവിന്റെ ഓരോ ദിവസവും തുടങ്ങുന്നത്.

ഇടവേള മതിയാക്കി, മനോഹര നൃത്തവുമായി ഭാവന വീണ്ടും വേദിയിൽ! (വിഡിയോ)

‘മനസു കീഴടക്കിയത് തൃശ്ശൂർക്കാരി, കണ്ടുമുട്ടിയത് ലൊക്കേഷനിൽ വച്ച്’; വിവാഹം ഉടനെന്ന് അരിസ്റ്റോ സുരേഷ്

പ്രായത്തിൽ ‘മറിമായ’മില്ല, എനിക്ക് 46, മോൾക്ക് 21! സോഷ്യൽ മീഡിയയുടെ സംശയങ്ങൾക്ക് നിയാസ് ബക്കർ മറുപടി പറയുന്നു

സഹപാഠിയായ മാഹിനെന്ന യുവാവാണ് ഗീതുവിന്റെ കണ്ണീർജീവിതം കാഴ്ചക്കാർക്കു മുന്നിലേക്കെത്തിച്ചിരിക്കുന്നത്. ഗീതുവിന് സഹായമഭ്യർഥിച്ചുകൊണ്ട് ഫെയ്സ്ബുക്ക് വിഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗീതുവിന്റെ സുഹൃത്ത് മാഹീന്റെ വാക്കുകൾ ഇങ്ങനെ :

ഇന്നലെ ചേർത്തലയിൽ പോയിരുന്നു.ഗീതുവിന്റെ അവസ്ഥ വളരെ മോശം ആണ്.10 ക്ലാസ് വരെ അവൾ പഠിച്ചിട്ടുള്ളൂ.അച്ഛൻ ആയിരുന്നു അവളെ നോക്കിയിരുന്നത് അച്ഛന്റെ മരണ ശേഷം അവൾ അമ്മയുടെ കുടുംബത്തിൽ ആയിരുന്നു അവരാണ് അവളുടെ കല്യാണം നടത്തിയത്.ചെറുക്കാൻ ആലപ്പുഴ ഉള്ളത് ആണ് കല്യാണത്തിന് ശേഷം ഗീതുവിനെയും മക്കളെയും നോക്കാതെ ആയി അങ്ങനെ അവൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

അന്വേഷണം നടത്തിയപ്പോൾ അറിയാൻ സാധിച്ചത് ആദ്യത്തെ കെട്ടിൽ അദ്ദേഹത്തിന് 2 മക്കളും ഭാര്യയും ഇപ്പോളും ഉണ്ടെന്നാണ്.അവരെ ഡിവോഴ്‌സ് ചെയ്യാതെ ആണ് ഇവളെ കല്യാണം കഴിച്ചേക്കുന്നത്.പോലീസുകർ പറഞ്ഞത് പ്രകാരം ചേർത്തലയിൽ കാളികുളത്തു നിന്ന് തണ്ണീർമുക്കം പോകുന്ന റോഡരികിൽ ഇരുന്ന് ലോട്ടറി കച്ചവടം ചെയ്യുന്നു.ഒറ്റമുറിയുള്ള ഒരു വാടക വീട്ടിൽ ആണ് താമസം.

1400 രൂപയാണ് അതിന്റെ വാടക അതു നിർബന്ധിതമായിട്ട് അയാൾ കൊടുത്തു വരുന്നു.അല്ലതെ അവൾക്കുള്ളതോ മക്കൾക്കോ ചിലവിനു ഒന്നുംതന്നെ അദ്ദേഹം ചെയ്യുന്നില്ല.അതിനുള്ള വരുമാനം ആണ് അവൾ ലോട്ടറി വിറ്റ് കണ്ടെത്തുന്നത്.കുടുംബശ്രീ യിൽ നിന്നും ലോണ് എടുത്താണ് ഇതു മുന്നോട്ട് കൊണ്ട് പോകുന്നത്.കളക്ടറേറ്റിൽ വീടിനായി കൊടുത്ത അപേക്ഷ ലിസ്റ്റിൽ ഇവളുടെ പേരും ഉണ്ട് അതു കിട്ടണം എങ്കിൽ .പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചു നൽകിയിട്ട് മാത്രമേ ഉണ്ടാകൂ.

ചേർത്തല–തണ്ണീർമുക്കം റോഡിൽ കാളികുളം ജംക്‌ഷന് പടിഞ്ഞാറ് റോഡരികിലാണ് ലോട്ടറി വിൽക്കുന്നത്. വൈക്കം ചാണിയിൽ ചിറയിൽ വീട്ടിൽ ആനന്ദവല്ലിയുടെ മകളായ ഗീതുവിന് എസ്എസ്എൽസിയാണ് വിദ്യാഭ്യാസം. കണ്ണുകൾക്ക് വൈകല്യവും ഇടത് കൈവിരലുകൾക്കും കാലുകൾക്കും സ്വാധീനക്കുറവുമുണ്ട്. നിത്യവൃത്തിക്ക് വക തേടിയാണ് ലോട്ടറി വിൽപന തുടങ്ങിയത്.  

പട്ടിണിയേക്കാൾ ഭേദം വെയിലായതുകൊണ്ടാണ് ഗീതു കുഞ്ഞിനെയുമെടുത്ത് ലോട്ടറിവിൽപനയ്ക്ക് വരുന്നത്. ഗീതുവിന് കിട്ടുന്ന തുച്ഛവരുമാനത്തിലാണ് വീട് പുലരുന്നത്. ദിവസം 100 മുതൽ 400 രൂപ വരെ കിട്ടാറുണ്ട്. മഴയുള്ളപ്പോഴും മറ്റും വിൽപന നടക്കാറില്ല. എംപ്ലോയ്മെന്റ് ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും വിഭിന്നശേഷി വിഭാഗത്തിലായിട്ടും ഇതുവരെ ജോലിയൊന്നും ലഭിച്ചിട്ടില്ല.

എല്ലാവരും ഒന്ന് ഷെയർ ചെയ്തു …നിങ്ങളാൽ കഴിയുന്ന ഒരു സഹായം

Name : geethu, Account no : 67265016591, Ifsc code : SBIN0070483, Branch; Varanad, Alappuzha, Place ; cherthala,alappuzha

Contact no. +917012487361