ADVERTISEMENT

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി നടി സജ്ന നൂർ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.

ഭർത്താവായിരുന്ന നടൻ ഫിറോസ് ഖാനുമായുള്ള വിവാഹബന്ധം അവസാനിച്ചത് മൂന്നാമതൊരാൾ തങ്ങളുടെ ജീവിതത്തിൽ വന്നിട്ടല്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ സജ്ന പറഞ്ഞു.

ADVERTISEMENT

എന്നാൽ സജ്നയെ പരോക്ഷമായി വിമർശിക്കുന്ന ചില വിഡിയോസ് ഫിറോസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, ഫിറോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സജ്ന.

‘‘ഞാൻ ലീഗലി മുന്നോട്ടു പോയിരിക്കുകയാണ്. ഈ നിമിഷം വരെ ഞാൻ എന്റെ കുഞ്ഞുങ്ങൾക്കു വേണ്ടി ഫിറോസിനെ പേടിച്ചു പേടിച്ചാണ് ജീവിച്ചത്. ഇവിടെ വരെയെത്തി. എനിക്കിനി പേടിക്കാൻ വയ്യ. നാണക്കേടാണ്, കുഞ്ഞിനെ ഇതു ബാധിക്കും എന്നു ഓർത്ത് മിണ്ടാതെ ക്ഷമിച്ച് പോകുന്തോറും തലയിൽ കയറി ചൊറിയാൻ നിൽക്കുകയാണ്. ഇനി എനിക്ക് പറ്റില്ല’’ എന്ന ആമുഖത്തോടെയാണ് സജ്ന വിഡിയോസ് പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

തന്റെ ആദ്യത്തെ ബന്ധത്തിലെ കുഞ്ഞിനെ കാണാൻ ഫിറോസ് തടസ്സം നിന്നു. അതോടെ പ്രശ്നങ്ങൾ തുടങ്ങി. നാണക്കേട് പേടിച്ച് ക്ഷമിച്ചു മിണ്ടാതിരുന്നു. ആ സമയത്ത് ഗർഭിണിയായി. അപ്പോഴും പ്രശ്നങ്ങളായിരുന്നു. വീട്ടുകാരുമായി അകറ്റാൻ ശ്രമിച്ചു. എന്റെ കുഞ്ഞിനെ വാക്കുകളാൽ ക്രൂശിക്കാൻ തുടങ്ങി. എന്റെ മോളുടെ കാര്യങ്ങൾ നോക്കിയത് എന്റെ സഹോദരിയാണ്. അവളെ ഞാന്‍ ദൈവത്തെപ്പോലയാണ് കാണുന്നത്. ഞാന്‍ പ്രസവിച്ചു കഴിഞ്ഞ് എന്റെ വീട്ടിൽ കൊണ്ടു നിർത്തി. വേഗം തിരിച്ചുവരമണെന്ന് ആവശ്യപ്പെട്ട് ടോർച്ചർ ചെയ്യാൻ തുടങ്ങി. അതോടെ വഴക്കായി. ആ സമയത്ത് അർദ്ധരാത്രി ഫിറോസിനെ വിളിച്ചപ്പോൾ കോൾ വെയ്റ്റിങ് ആയിരുന്നു. ചോദിച്ചപ്പോൾ കൂട്ടുകാരനാണെന്നു പറഞ്ഞു. എങ്കിലും എനിക്കു ചില സംശയങ്ങൾ തോന്നി. ചോദിച്ചപ്പോൾ പൊരുത്തക്കേടുകൾ തോന്നി. ഞാൻ പിറ്റേന്ന് ഫിറോസിന്റെ വീട്ടിലെത്തി ടാബ് എടുത്ത് പരിശോധിച്ചപ്പോൾ ഒരു പെണ്ണുമായുള്ള സെക്ഷ്വൽ ടോക്സ് ആണ് കേട്ടത്. ഞാൻ തകർന്നു പോയി. വീട്ടുകാർ എല്ലാമെത്തി. ഞാന്‍ പൊട്ടിക്കരഞ്ഞു. ഭ്രാന്ത് വന്ന പോലെ തോന്നി. ഞാൻ ഒരു ബ്ലേഡ് എടുത്ത് കൈ മുറിച്ചു. 22 സ്‍റ്റിച്ച് ഉണ്ടായിരുന്നു. ശേഷം ആൾ കാലുപിടിച്ച് കരഞ്ഞു. അങ്ങനെ അതു സോൾവ് ആയി. 6 മാസം കഴിഞ്ഞ് എറണാകുളത്തേക്ക് മാറി. അവിടെ വച്ച് മറ്റൊരു പെണ്ണുമായുള്ള ബന്ധം ഞാൻ പൊക്കി. പിന്നീട് ചില പരിചയക്കാർ വിളിച്ച് ഫിറോസിനെ ഒന്നു ശ്രദ്ധിച്ചോണെ എന്നു പറയുന്നു. അതിനു ശേഷം കുറേ പ്രശ്നങ്ങളുണ്ടായി. മറ്റൊരു പെൺകുട്ടിയുമായും അടുപ്പമുണ്ടെന്ന് മനസ്സിലായി. അന്നും ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവിതം നഷ്ടപ്പെട്ട അവസ്ഥ. ആകെ തകർന്നു പോയി. വീണ്ടും സഹിച്ചു. 6 മാസം പിരിഞ്ഞു നിന്നു. വീണ്ടും ഒന്നിച്ചു.

അതിനിടെ ബിഗ് ബോസിൽ നിന്നു വന്ന ശേഷം എന്റെ വീട്ടുകാരെ ഏൽപ്പിച്ചിരുന്ന എ ടി എം കാർഡിലെ പണം അത്യാവശ്യത്തിനു ചിലവാക്കിയതിനു വഴക്കായി. എന്നെ സംശയമായതിന്റെ പേരിൽ ലൊക്കേഷനിൽ വന്ന് ഇരിക്കാന്‍ തുടങ്ങി. ആകെ പ്രശ്നമായി. അതോടെ പിരിയാൻ തീരുമാനിച്ചു. എന്നിട്ടും പിന്നാലെ നടന്നു ബുദ്ധിമുട്ടിച്ചു. ഒരു പെണ്ണ് സഹിക്കാവുന്നതിൽ അപ്പുറം അനുഭവിച്ചു. സഹികെട്ടാണ് ഈ വിഡിയോ ചെയ്യാൻ തീരുമാനിച്ചത്’’. – സജ്ന പറയുന്നു.

ADVERTISEMENT

ആദ്യഭാര്യയെ ഡിവോഴ്സ് ചെയ്യാതെയാണ് തന്നെ വിവാഹം കഴിച്ചതെന്നും സജ്ന പറയുന്നു. തന്റെ പേരിലുള്ള വീട് എഴുതിക്കൊടുക്കാതെ ഡിവോഴ്സ് തരില്ലെന്നു പറഞ്ഞു. പല കടങ്ങളിലും കുടുക്കിയിട്ടിരിക്കുന്നുവെന്നും സജ്ന.

17 വയസ്സുള്ള, സ്വന്തം മകളുടെ പ്രായമുള്ള, ഒരു കുട്ടിയെ പ്രണയം നടിച്ച് ഹോട്ടൽ റൂമിലെത്തിച്ച് ഫിറോസ് ഉപയോഗിച്ചു. പ്രണയം നടിച്ചാണ് ദുരുപയോഗം ചെയ്ത്. അതിന്റെ കാര്യങ്ങൾ ലീഗലി മുന്നോട്ടു കൊണ്ടു പോകും. ഒരു ബിഗ് ബോസ് താരത്തോടൊപ്പം ബാംഗ്ലൂരിൽ ലഹരിയിൽ മുങ്ങി ജീവിച്ചെന്നും സജ്ന. ഒരു ഡോക്ടർക്കും വിവാഹവാഗ്ദാനം നൽകി. അവർ മാനസികമായി തകർന്നു. ഒരു മാധ്യമ പ്രവർത്തകനുമായി ചേർന്ന് ഫിറോസ് തനിക്കെതിരെ പദ്ധതികൾ തയാറാക്കിയെന്നും സജ്ന.

Sajna Noor's Explosive Allegations Against Ex-Husband Feroz Khan:

Actress Sajna Noor has come forward with serious allegations against her ex-husband, actor Feroz Khan, detailing instances of alleged sexual exploitation, mental torture, and infidelity. She claims Feroz Khan's actions have caused her immense suffering and intends to pursue legal action for the exploitation of a minor.

ADVERTISEMENT