ADVERTISEMENT

സോഷ്യല്‍ മീഡിയ താരം രേണു സുധിയും ബിഷപ് നോബിള്‍ ഫിലിപ്പും തമ്മിലുളള പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. രേണുവിനു ഇഷ്ടദാനം നൽകിയ ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ബിഷപ് നോബിള്‍ നോട്ടീസ് അയച്ചതുമെല്ലാം അന്ന് വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ബിഷപ് നോബിള്‍ ഫിലിപ്പുമായുള്ള പ്രശ്നങ്ങള്‍ അവസാനിച്ചതായി രേണു പറയുന്നു. 

സുധിലയത്തിലെത്തിയ ബിഷപ് നോബിളിനൊപ്പം നില്‍ക്കുന്ന ചിത്രവും ഹൃദ്യമായ കുറിപ്പുമാണ് രേണു പങ്കുവച്ചിരിക്കുന്നത്. ബിഷപ് നോബിളിനോട് മാപ്പും ഒപ്പും നന്ദിയും പറഞ്ഞുകൊണ്ടാണ് രേണു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് രേണുവിനെ പിന്തുണച്ച് എത്തിയത്.  

ADVERTISEMENT

"ബിഷപ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍.. സുധിലയത്തില്‍ ഇന്ന് വന്നപ്പോള്‍.. അദ്ദേഹത്തിന്റെ പ്രാര്‍ഥന എനിക്ക് അനുഗ്രഹം ആണ്. നന്ദി തിരുമേനി. എന്റെ ഭാഗത്ത് നിന്നും അങ്ങേയ്ക്ക് ഉണ്ടായ വിഷമത്തിന് മാപ്പ്."- രേണു കുറിച്ചു.

രേണുവിന്റെ പോസ്റ്റിന് താഴെ മറുപടിയുമായി ബിഷപ് നോബിളുമെത്തി, "പ്രിയപ്പെട്ട സഹോദരി, രേണുവിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും നിങ്ങൾക്കായി പ്രാർഥിക്കും..."

ADVERTISEMENT
Renu Sudhi and Bishop Noble Philip Resolve Dispute:

Social media star Renu Sudhi has announced the resolution of her dispute with Bishop Noble Philip. She shared a picture and a heartfelt note expressing her apology and gratitude to the Bishop, who also responded with blessings.

ADVERTISEMENT
ADVERTISEMENT