ടിവി സീരിയല്‍, വെബ് സീരീസ് എന്നിവയിലൂടെ ശ്രദ്ധേയയായ താരം വി.എസ്. സൗമ്യ വിവാഹിതയായി. ഫിറ്റ്നസ് ട്രെയിനർ ഗൗതം ആണ് വരൻ. ദീർഘനാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയാണ് സൗമ്യ. സ്കൂൾ- കോളജ് കാലത്ത്, കായികതാരം എന്ന നിലയിൽ ശ്രദ്ധേയയായ സൗമ്യ പോൾവാട്ടില്‍ ദേശീയതലത്തിലുൾപ്പടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സൗമ്യ.
ADVERTISEMENT
ADVERTISEMENT
V S Soumya Gets Married to Fitness Trainer Gautam:
V S Soumya, a noted actress in TV serials and web series, has tied the knot. She married fitness trainer Gautam after a long period of courtship, with the wedding attended by close friends and family.