ADVERTISEMENT

ഭർത്താവ് ഭുനേഷ് പങ്കുവച്ച പുതിയ വിഡിയോയിൽ നടി അനുമോളുടെ മുഖം വീങ്ങിയിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ‘താരത്തിന് എന്തുപറ്റി?’ എന്ന ആശങ്കയിലായിരുന്നു വിഡിയോ ആദ്യം കണ്ടപ്പോൾ ആരാധകർ. ഇതിന്, വിഡിയോയുടെ തുടക്കത്തിൽ ഭുവൻ നൽകിയ മറുപടി രസകരമായിരുന്നു.

‘ഞാൻ ഒരടി കൊടുത്തതാ, അതുകൊണ്ടാണ് കവിൾ ഇങ്ങനെ വീർത്തിരിക്കുന്നത്’ എന്നായിരുന്നു ഭുവന്റെ കുസൃതി നിറഞ്ഞ പ്രതികരണം. എന്നാൽ കവിൾ വീർത്തതിന് പിന്നിലെ യഥാർഥ കാരണം വ്യക്തമാക്കിട് പിന്നീട് ഭുവനേഷ് മറ്റൊരു വിഡിയോയുമായി രംഗത്തെത്തി. അനുമോൾക്ക് കഠിനമായ പല്ലുവേദനയാണെന്നും പല്ലെടുക്കാനായി ക്ലിനിക്കിലേക്ക് കൊണ്ടുപോകുകയാണെന്നും ഭുവൻ വെളിപ്പെടുത്തി. കഠിനമായ പല്ലുവേദന കാരണം സംസാരിക്കാൻ പോലും പ്രയാസപ്പെട്ട് കഷ്ടപ്പെടുന്ന അനുമോളെയാണ് ദൃശ്യങ്ങളിൽ കാണുക. ഭുവൻ ഇതു പറയുമ്പോൾ, പ്രയാസപ്പെട്ട് സംസാരിച്ചു കൊണ്ട് ‘പല്ലുവേദനയല്ല, പല്ലിളക്കിയ വേദന എന്ന് പറയൂ’എന്ന് അനുമോൾ തിരുത്തുന്നുണ്ട്.

ADVERTISEMENT

‘ഓവറായിട്ട് സംസാരിക്കല്ലേ എന്ന് പറഞ്ഞാൽ അവളുടെ വായ കൺട്രോളില്ലാതെ സംസാരിച്ചുകൊണ്ടേയിരിക്കും. ഇത്രയും മാസങ്ങൾക്കിടയിൽ ഇത്രയും തവണ നമ്മൾ ഇത്രയും നേരം യാത്ര ചെയ്തതാണ്, ഒരു ദിവസം പോലും അവൾ മിണ്ടാതിരുന്നിട്ടില്ല! ഇന്ന് എത്ര സൈലന്റാണെന്ന് അറിയാമോ? കാർ വരെ എത്ര ശാന്തമാണ്! അത്രയ്ക്കും ശാന്തം! സംസാരിക്ക്, ഇപ്പോൾ സംസാരിക്ക്. എന്തെങ്കിലും സംസാരിക്ക് എടീ... പറ്റുമെങ്കിൽ സംസാരിക്ക്! ’’ അനുവിനെ കളിയാക്കി ഭുവൻ പറഞ്ഞു.

ADVERTISEMENT
Anumol's swollen face caused concern among fans:

Anumol's swollen face caused concern among fans, but her husband Bhuvanesh clarified it was due to severe toothache. He shared humorous videos of her struggle and their interactions, highlighting his supportive nature.

ADVERTISEMENT
ADVERTISEMENT