ADVERTISEMENT

തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ലൂക്കയെക്കുറിച്ച് ഹൃദ്യമായ കുറിപ്പുമായി ഡോ.റോബിന്‍ രാധാകൃഷ്ണന്‍. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളിലും വിഷമഘട്ടങ്ങളിലും ലൂക്ക തനിക്ക് നല്‍കിയ നിരുപാധികമായ സ്‌നേഹത്തെക്കുറിച്ചാണ് റോബിന്റെ വികാരഭരിതമായ കുറിപ്പ്.
‘എന്റെ ലൂക്ക. ലൂക്ക എന്റെ വളര്‍ത്തുമൃഗം മാത്രമല്ല - അവനെന്റെ നെഞ്ചോട് ചേര്‍ന്നുനില്‍ക്കുന്ന ജീവനാണ്. എല്ലാ കാര്യങ്ങളും മാറിമറിയുന്ന ഈ ലോകത്ത്, അവന്റെ സ്നേഹം എപ്പോഴും വളരെ ലളിതവും, പരിശുദ്ധവും, യാതൊരു വ്യവസ്ഥകളുമില്ലാത്തതുമായിരുന്നു. വിജയം, പണം, പ്രശസ്തി, അല്ലെങ്കില്‍ ആളുകള്‍ പറയുന്ന കാര്യങ്ങള്‍ എന്നിവയൊന്നും അവന് ഒരു വിഷയമേയല്ല. ലൂക്കയ്ക്ക് ഞാന്‍ അവന്റെ പ്രിയപ്പെട്ട ആളാണ് അത് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ വികാരങ്ങളിലൊന്നാണ്.
എന്റെ സന്തോഷനിമിഷങ്ങളിലും എനിക്ക് പുഞ്ചിരിക്കാന്‍ പോലും തോന്നാത്ത വിഷമഘട്ടങ്ങളിലും അവന്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഒരു വാക്ക് പോലും മിണ്ടാതെ തന്നെ അവന്‍ എന്റെ എല്ലാ സങ്കടങ്ങളുടെയും ഭാരം കുറച്ചുതരും. അവന്റെ കണ്ണുകള്‍, അവന്റെ കൊച്ചു കൊച്ചു ശീലങ്ങള്‍, എന്നെ കാണുമ്പോള്‍ അവനുണ്ടാകുന്ന സന്തോഷം... ഈ നിമിഷങ്ങള്‍ ഞാന്‍ എന്നെന്നും എന്റെ മനസ്സില്‍ നിധി പോലെ സൂക്ഷിക്കും.
നായ്ക്കള്‍ നമ്മുടെ ജീവിതകാലം മുഴുവന്‍ നമ്മോടൊപ്പം ഉണ്ടാകണമെന്നില്ല, പക്ഷേ അവര്‍ നമ്മുടെ ജീവിതം പൂര്‍ണ്ണമാക്കുന്നു. ലൂക്ക, നീ വെറുമൊരു വളര്‍ത്തുനായ മാത്രമല്ല. നീ എന്റെ കുടുംബമാണ്, എന്റെ കുഞ്ഞു കൂട്ടുകാരനാണ്, എന്റെ സന്തോഷമാണ്, എന്റെ ഹൃദയത്തില്‍ എന്നെന്നും സൂക്ഷിക്കുന്ന സ്‌നേഹമാണ്. എന്റെ കുട്ടി. എന്റെ ലൂക്ക. എന്നെന്നേക്കുമായുള്ള എന്റെ സ്‌നേഹം’ എന്നാണ് റോബിന്‍ കുറിച്ചത്.

നിരവധിയാളുകളാണ് പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.

ADVERTISEMENT
ADVERTISEMENT
Dr. Robin Radhakrishnan's Heartfelt Tribute to His Dog Luka:

Dr. Robin Radhakrishnan shared a heartfelt note about his beloved pet dog, Luka, highlighting the unconditional love and support Luka has provided throughout life's joys and sorrows. He emphasized that Luka's affection is pure, simple, and uninfluenced by success, money, or fame, making him a cherished companion. Luka's presence has eased his sadness without needing words, and Robin treasures these moments of joy and connection. Recognizing that dogs may not be in our lives forever, he acknowledged Luka's profound impact in completing his life. Ultimately, Robin considers Luka not just a pet but family, a dear friend, his happiness, and an enduring love held within his heart, affectionately calling him 'my child, my Luka'.

ADVERTISEMENT
ADVERTISEMENT