‘എവിടെ കിടന്നവളാ... ഇന്ന് ഇവിടെ എത്തി നിൽക്കുന്നത് എനിക്ക് തന്നെ അത്ഭുതം തോന്നുന്നു’: പുതിയ സന്തോഷം പങ്കുവച്ച് ജാസ്മിൻ
Former Big Boss Star Jasmine Jaffer Embarks on Her First Solo European Adventure
തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വിശേഷം ആരാധകരുമായി പങ്കുവച്ച് മുൻ ബിഗ് ബോസ് താരം ജാസ്മിൻ ജാഫർ. തന്റെ ആദ്യത്തെ സോളോ ട്രിപ്പിന്റെ (Solo Trip) വിശേഷങ്ങളാണ് ജാസ്മിൻ യൂട്യൂബ് വ്ലോഗിലൂടെ പങ്കുവച്ചത്.
യൂറോപ്പിലേക്കുള്ള യാത്രയുടെ പാക്കിങ് വിശേഷങ്ങളും മുന്നൊരുക്കങ്ങളുമാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. താൻ തനിയെ ഒരു വിദേശ യാത്രയ്ക്ക് തയാറെടുക്കുന്നു എന്നത് തനിക്ക് തന്നെ ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ജാസ്മിൻ പറയുന്നത്. തന്റെ കഷ്ടപ്പാടുകളെയും കഠിനാധ്വാനത്തെയും കുറിച്ച് ഓർമ്മിച്ചുകൊണ്ടാണ് താരം വൈകാരികമായി സംസാരിക്കുന്നത്. ‘ഞാനൊരു സോളോ ട്രിപ് പോകുന്നു എന്നത് എനിക്കു പോലും വിശ്വസിക്കാൻ കഴിയുന്നില്ല. എവിടെ കിടന്നവളാ... ഇന്ന് ഇവിടെ എത്തി നിൽക്കുന്നത് എനിക്ക് തന്നെ അത്ഭുതം തോന്നുന്നു. എനിക്കിത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല’ എന്നാണ് ജാസ്മിൻ പറയുന്നത്.
ഈ വർഷം ആരംഭിച്ചത് മുതൽ ഒരു യാത്ര പോകണമെന്ന് ആഗ്രഹിക്കുകയും അതിനായുള്ള പ്ലാനിങ്ങുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പല കാരണങ്ങളാൽ ആ പദ്ധതികളെല്ലാം നീണ്ടു. ‘‘ഒരുപാട് പ്ലാനിങ് ചെയ്തുവെങ്കിലും അതൊന്നും നടന്നില്ല. കണ്ടകശനി പിന്നിൽ നിന്ന് മാറാത്തത് കൊണ്ട് എല്ലാ യാത്രകളും മുടങ്ങിപ്പോയി’’ എന്നാണ് തമാശരൂപേണ ജാസ്മിൻ പറയുന്നത്. ഒടുവിൽ എല്ലാ തടസ്സങ്ങളും മറികടന്ന് തന്റെ ആദ്യ സോളോ യാത്ര യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് താരം.
ADVERTISEMENT
Former Big Boss Star Jasmine Jaffer Embarks on Her First Solo European Adventure:
Jasmine Jaffer, a former Big Boss contestant, has shared her most joyful news with her fans: her first solo trip. The former Big Boss star shared the details of her solo European journey through a YouTube vlog, highlighting her packing and preparations for this significant adventure. Jasmine expressed her disbelief at undertaking a solo trip abroad, reflecting emotionally on her struggles and hard work. She described her current position as a marvel, something she cannot even imagine. Despite planning a trip since the beginning of the year, various reasons and obstacles, humorously referred to as 'Kanakashani' not leaving her, caused delays. Overcoming all these hurdles, Jasmine is now ecstatic about her first solo trip finally becoming a reality.