‘ഈ വൈകിയ വേളയില്‍ പതിവ് പോലെ ഈ വര്‍ഷവും അതിന് ക്ഷമ ചോദിച്ച് കൊണ്ട്...എന്റെ വെളിച്ചമേ....’: എലിസബത്തിന് പിറന്നാൾ ആശംസകളുമായി മാത്തുക്കുട്ടി
RJ Mathukutty's Humorous Belated Birthday Wish to Wife Elisabeth
ഭാര്യ എലിസബത്തിന് മനോഹരമായ പിറന്നാൾ ആശംസകളുമായി നടനും അവതാരകനും സംവിധായകനുമായ ആര്‍ജെ മാത്തുക്കുട്ടി.
എല്ലാ വര്‍ഷവും ഭാര്യയുടെ ജൻമദിനം കൃത്യമായി മറന്നു പോകുന്നത് ഇന്നും തനിക്ക് ചുരുളഴിയാത്ത ഒരു രഹസ്യമാണെന്നാണ് മാത്തുക്കുട്ടി പറയുന്നത്. ‘പണ്ട് നിന്റെ വീടിന്റെ മുന്നിലൂടെ ഇടം കണ്ണിട്ട് പോവുന്ന കാലത്ത് നിന്റെ റൂമിലെ വെട്ടം കാണുമ്പോ ‘ആ വെളിച്ചം ഞാനാണ്’ എന്ന് നീ ഡയലോഗ് അടിക്കാറുണ്ടെങ്കിലും... പില്‍ക്കാലത്ത് എന്റെ ലൈഫില്‍ നീയിങ്ങനെ മഠത്തിപ്പടിയിലെ mass light പോലെ കത്തിക്കിടക്കും (ഇടക്കിടക്ക് പവര്‍ കട്ട് ഉണ്ടാവാറുണ്ട്. കേരളമല്ലേ...) എന്ന് വിശ്വസിക്കാന്‍ വെല്യ പാടായിരുന്നു. പക്ഷെ എന്നിട്ടും.. ഷിക്കഗോയിലെ വിവേകാനന്ദന്റെ പ്രസംഗത്തിന്റെ വാര്‍ഷികം മുതല്‍ക്ക് അഗത ക്രിസ്റ്റിയുടെ ജന്മദിനം വരെ റീല് ചെയ്യുന്ന എനിക്ക് നിന്റെ birthday എങ്ങനെ ‘കറക്റ്റ് ആയി മറന്ന് പോവുന്നു’ എന്നുള്ളത് ഇന്നും എനിക്ക് ചുരുളഴിയാത്ത ഒരു രഹസ്യമാണ്. ഈ വൈകിയ വേളയില്‍ പതിവ് പോലെ ഈ വര്‍ഷവും അതിന് ക്ഷമ ചോദിച്ച് കൊണ്ട്...എന്റെ വെളിച്ചമേ... Belated Happy birthday - PS : next year ഞാന്‍ പൊളിക്കും’ എന്നാണ് ഭാര്യ എലിസബത്തിന്റെ മനോഹരമായ വിഡിയോയ്‌ക്കൊപ്പം മാത്തുക്കുട്ടി കുറിച്ചത്.
RJ Mathukutty's Humorous Belated Birthday Wish to Wife Elisabeth:
RJ Mathukutty, a Malayalam actor, presenter, and director, humorously wished his wife Elisabeth a belated happy birthday. He confessed that forgetting her birthday every year remains an unsolved mystery to him, despite her past romantic gestures. He compared her presence in his life to a 'mass light' that sometimes experiences power cuts. Mathukutty apologized for the delay once again, calling her his 'light' and promising to do better next year. The post was accompanied by a beautiful video of Elisabeth. The unique tradition of forgetting her birthday despite his meticulous memory for other dates adds a humorous touch to his heartfelt wishes.