ADVERTISEMENT

നടനും ഇൻഫ്ലുവൻസറുമായ അഖിൽ.എൻ.ആർ.ഡി.യുടെ പുതിയ റീൽ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. തന്റെ വ്യക്തിജീവിതത്തിൽ ഉണ്ടായ സംഭവങ്ങളിൽ പരോക്ഷ മറുപടി നൽകുകയാണ് ഈ വിഡിയോയിലൂടെയെന്ന് ആരാധകർ പറയുന്നു.

ഒരിക്കൽ പ്രശ്നങ്ങളിൽ നിന്നു പുറത്തു കടക്കാൻ പറ്റിയാൽ പിന്നീട് ഈ ലോകത്തിലൊന്നിനും നിങ്ങളെ തോൽപിക്കാൻ കഴിയില്ലെന്ന് വിഡിയോയിൽ അഖിൽ പറയുന്നു.

ADVERTISEMENT

‘ഈ പ്രശ്നങ്ങളൊക്കെ എങ്ങനെയാടാ നീ ഇത്ര സിംപിളായി ഹാൻഡിൽ ചെയ്യണേ?’ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് അഖിൽ പറയുന്ന മറുപടിയാണ് റീലിൽ ഉള്ളത്.

‘എടാ, നിനക്ക് നിന്റെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നലുണ്ടായ നിമിഷം ഉണ്ടായിട്ടുണ്ടോ ? ഇല്ലെങ്കിൽ ഒരു വട്ടമെങ്കിലും അതൊന്ന് അനുഭവിക്കണം. നമ്മൾ നേരെ വീഴാൻ വേണ്ടി പോകുന്നത് ഒരു വലിയ കുഴിയിലേക്ക് ആയിരിക്കും. ചുറ്റും ഇരുട്ട് നിറഞ്ഞൊരു കുഴി. ആ കുഴിക്ക് പുറത്തു നിന്ന് ഒരുപാട് ആൾക്കാർ നമ്മളോടു സംസാരിക്കാൻ ശ്രമിക്കും. പക്ഷേ, നമുക്കൊന്നും കേൾക്കാൻ പറ്റില്ല. നമുക്ക് അവരോടൊന്നും സംസാരിക്കാനും പറ്റില്ല. നമ്മൾ ഏതൊരു നിമിഷത്തിലാണോ തോറ്റുപോയി എന്നു വിചാരിക്കുന്നത് അപ്പോൾ എവിടെന്നോ ഒരു സൂര്യപ്രകാശം കിട്ടും. അവിടുന്ന് എണീക്കണം. നടക്കണം. വീഴും, വീണ്ടും നടക്കണം! നടന്ന് നടന്ന് നടന്ന് അവസാനം നമ്മൾ ആ കുഴീന്ന് പുറത്തു വരും. ഒരിക്കൽ പുറത്തെത്തിക്കഴിഞ്ഞാൽ പിന്നെ ലോകത്തിൽ ഒന്നിനും നിങ്ങളെ തോൽപിക്കാൻ ആകില്ല. അതാണ് ജീവിതം’ എന്നാണ് അഖിൽ പറയുന്നത്.

ADVERTISEMENT
Malayalam Influencer Akhil NR D's Viral Reel Offers Message of Resilience:

Akhil NR D's new reel video has gone viral on social media, with fans interpreting it as an indirect response to personal life events. The reel features Akhil stating that once you overcome challenges, nothing in the world can defeat you. He elaborates on hitting rock bottom, feeling lost and isolated, but finding a ray of hope to rise, walk, fall, and eventually emerge stronger. Akhil emphasizes that this journey of perseverance is life itself, leading to an unbreakable spirit.

ADVERTISEMENT
ADVERTISEMENT