തനിക്കും ഭർത്താവ് അശ്വിൻ ഗണേഷിനുമെതിര ഉയർന്ന സൈബർ അധിക്ഷേപങ്ങൾക്ക് ശക്തമായ മറുപടിയുമായി സോഷ്യൽ മീഡിയ താരവും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഈ ചടങ്ങിൽ നിന്നുള്ള തങ്ങളുടെ ചിത്രങ്ങൾ ദിയ പങ്കുവച്ചതിനു താഴെയാണ് ചിലർ മോശം കമന്റുകളുമായി എത്തിയത്.
വിവാഹദിനത്തിൽ മകൻ ഓമിയെ മുഴുവൻ സമയവും പരിപാലിച്ചത് അശ്വിനാണ്. ഇത് ചൂണ്ടിക്കാട്ടി അശ്വിൻ ഭാര്യയുടെ ‘അടിമ’യാണെന്നും ‘പാവാട’യാണെന്നും പരിഹസിച്ച് ചിലർ കമന്റിട്ടത്.
ADVERTISEMENT
ഇവയ്ക്ക് പരോക്ഷ മറുപടിയുമായി ദിയ രംഗത്തെത്തി. സ്വന്തം കുഞ്ഞിനെ അച്ഛൻ പരിപാലിക്കുന്നത് പ്രാഥമിക കടമ മാത്രമാണെന്നും, ഒരു പുരുഷൻ ഭാര്യയെയും കുടുംബത്തെയും പിന്തുണയ്ക്കുമ്പോൾ അതിനെ പരിഹസിക്കുന്നത് സമൂഹത്തിന്റെ തെറ്റായ മനോഭാവമാണെന്നും _suudhii.n എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി, ‘നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്’ എന്നാണ് ദിയ കുറിച്ചത്.
Diya Krishna Slams Cyberbullies Targeting Husband Over Parenting Role:
Diya Krishna, daughter of actor Krishnakumar and sister to actress Ahana Krishna, has responded strongly to cyberbullying directed at her and her husband, Ashwin Ganesh. Following Ahana's recent wedding, some users posted derogatory comments on photos shared by Diya. These comments specifically targeted Ashwin, mocking him for actively participating in their child Omi's care on the wedding day, calling him his wife's 'slave' and a 'panty-wearer'. Diya indirectly countered these remarks by sharing a video from the Instagram account '_suudhii.n' on her story, emphasizing that a father caring for his child is a basic duty and that mocking a man supporting his family reflects a flawed societal mindset. She agreed with the video's sentiment, highlighting the issue of prejudiced views against male involvement in childcare.