അടുത്തിടെയായിരുന്നു നടൻ ജോമോൻ ജോഷിയുടെ വിവാഹം. ആഷ്‌ന ആൻഡ്രിയയാണ് വധു. എന്നാൽ ഇവരുടെ വിവാഹ വിഡിയോ എത്തിയതിനു പിന്നാലെ ചില വ്യാജ പ്രചരണങ്ങൾ ഉയർന്നിരുന്നു. ചടങ്ങുകൾക്കിടെ ആഷ്‌ന സന്തോഷവതിയായിരുന്നില്ലെന്നും വിവാഹത്തിന് താല്പര്യമില്ലായിരുന്നുവെന്നുമുള്ള തരത്തിലായിരുന്നു ചിലരുടെ കമന്റുകൾ. എന്നാൽ, ഇത്തരം വ്യാജപ്രചാരണങ്ങളുടെ മുനയൊടിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആഷ്‌നയുടെ സഹോദരി ആഞ്ജലീന.
‘അമ്മ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ വിഷമിച്ചു നിൽക്കുന്ന ചേച്ചി’ എന്ന കുറിപ്പോടെയാണ് ആഞ്ജലീന വിഡിയോ പങ്കുവച്ചത്. ‘ഗയ്‌സ്.. ചേച്ചി ചിരിക്കുന്ന വിഡിയോസ് ഇട്ടിട്ടുണ്ട് കേട്ടോ. അതുകൂടെ ഒന്ന് കണ്ടിട്ട് വേണം ഓരോ കമന്റ് ഇടാൻ’ എന്നും ആഞ്ജലീന കുറിച്ചു.
ADVERTISEMENT
ബാലതാരമായി നിരവധി സിനിമകളിൽ തിവങ്ങിയ ജോമോൻ അഭിനയരംഗത്ത് സജീവമാണ്.
Jomon Joshy's Wedding: Sister Debunks Fake Propaganda About Bride's Happiness:
Actor Jomon Joshy's recent wedding to Ashna Andrea has been marred by fake propaganda, with some claiming Ashna was unhappy and unwilling to marry based on her wedding video. However, Ashna's sister, Angelina, has powerfully refuted these rumors. She shared a video with a caption explaining Ashna's sadness at their mother's departure during the ceremony. Angelina also pointed out that Ashna has shared smiling videos, urging people to watch those before commenting. Jomon Joshy, who started as a child actor, remains active in the film industry. This response aims to debunk the malicious claims and protect the couple's happiness.