പിറന്നാൾ ദിനത്തിൽ തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി അമേയ നായർ.
‘എന്റെ ജന്മദിനമായ ഇന്ന്, എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ എന്നെ ശക്തയാക്കിയതിനും, ക്ഷമയോടെ ധൈര്യം തന്നതിനും ഞാന്‍ എന്നോട് തന്നെ നന്ദി പറയുകയാണ്. ഈ വര്‍ഷം മുഴുവന്‍ പല കാര്യങ്ങളും നടന്നു. എന്നെത്തന്നെ എപ്പോഴും മെച്ചപ്പെടുത്താന്‍ അവസരങ്ങള്‍ നല്‍കിയതിന് ഞാന്‍ ദൈവത്തോട് നന്ദിയുള്ളവളാണ്. എനിക്ക് ജന്മദിനാശംസകള്‍! എന്നെ സ്‌നേഹിക്കാന്‍ ഞാന്‍ ഒരിക്കലും മറക്കില്ല’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അമേയ കുറിച്ചത്. ‘എന്റെ കഥ ഇപ്പോഴും എഴുതപ്പെട്ടുകൊണ്ടിരിക്കുകയാണ്, പേന എന്റെ കയ്യിലാണ്’ എന്ന മറ്റൊരു കുറിപ്പും താരം പങ്കുവച്ചു.
ADVERTISEMENT
നിരവധിയാളുകളാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. പിറന്നാള്‍ കേക്ക് കൈകളില്‍ പിടിച്ച് ബാര്‍ബി ഡോളിനെപ്പോലെയാണ് അമേയ ചിത്രങ്ങളില്‍.
നടന്‍ ജിഷിന്‍ മോഹനാണ് അമേയയുടെ ഭര്‍ത്താവ്. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം.
ADVERTISEMENT
Ameya Nair's Stunning Birthday Photoshoot and Reflective Birthday Message:
Ameya Nair, a Malayalam actress, celebrated her birthday with a stunning photoshoot, sharing her pictures and thoughts with her fans. She expressed gratitude to herself for her strength and patience in overcoming challenges and thanked God for opportunities to improve herself. Nair also posted a poignant quote about her life story being written by her, emphasizing her control over her destiny. Her husband, actor Jishin Mohan, and numerous fans extended warm birthday wishes. The photos featured Nair holding a birthday cake, resembling a Barbie doll.