ADVERTISEMENT

ശരീരഭാരം കൂടിയതിന്റെ പേരിൽ നേരിട്ട ബോഡി ഷെയ്മിങ്ങിന് വൻ മേക്കോവറിലൂടെ മറുപടി നൽകി ടെലിവിഷൻ താരം ഗൗരി കൃഷ്ണൻ. ബോഡി ഷെയ്മിങ് കമന്റുകൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് തന്റെ മേക്കോവർ വിഡിയോ താരം പങ്കുവച്ചത്.

രണ്ടു വർഷം മുൻപുള്ള ചിത്രങ്ങളും അവയ്ക്കു താഴെ വന്ന, ചേച്ചി അമ്മച്ചി പോലെ ആയി, അമ്മച്ചി ലുക്ക്, ഒരു അമ്മച്ചി ലുക്ക് ആയിട്ടുണ്ടല്ലോ... എന്നിങ്ങനെയുള്ള കമന്റുകളും കാണിച്ചുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. പിന്നീട് കാണുന്നത് ചിട്ടയായി വർക്കൗട്ട് ചെയ്യുന്ന താരത്തിന്റെ ദൃശ്യങ്ങളാണ്. ബാലൻസ് ചെയ്യാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ നിന്ന് കൂളായി വർക്കൗട്ട് ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് താൻ എത്തിയതിന്റെ വിഡിയോ താരം ആരാധകർക്കായി പങ്കുവച്ചു.

ADVERTISEMENT

69 കിലോഗ്രാമിൽ നിന്ന് എട്ടൊൻപതു മാസം എടുത്താണ് ശരീരഭാരം കുറച്ചതെന്ന് ഗൗരി പറയുന്നു. അഞ്ചാറു മാസം കഴിഞ്ഞപ്പോൾ 56–58 കി.ഗ്രാം ഭാരത്തിലേക്ക് എത്തി.

മിനി സ്‌ക്രീന്‍ സീരിയലുകള്‍ക്ക് പുറമെ യൂട്യൂബ് വ്‌ളോഗുകളിലൂടെയും സ്ഥിരം പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഗൗരി കൃഷ്ണന്‍. കോട്ടയം സ്വദേശിയാണ്. 2022ലാണ് ഗൗരി എം.കൃഷ്ണനും സംവിധായകൻ മനോജ് പേയാടും വിവാഹിതരായത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു.

ADVERTISEMENT
Television Actress Gowri Krishna's Inspiring Body Transformation:

Gowri Krishna, a television actress, has responded to body shaming comments with a significant makeover. She shared a video showcasing her transformation, starting with past photos and negative comments like "Sister looks like a grandmother," "Grandmother look," and "You've got a grandmotherly look." The video then displays her consistent workout routine, demonstrating her progress from struggling with balance to confidently exercising. Gowri explained that she lost weight over eight to nine months, reducing her body weight from 69 kilograms to 56-58 kilograms. She is known for her roles in mini-screen serials and YouTube vlogs and is a native of Kottayam. She married director Manoj Peyad in 2022, but they later separated.

ADVERTISEMENT
ADVERTISEMENT