‘ചാകാറായോ, ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ...’: വീണ്ടും അധിക്ഷേപം, മറുപടിയുമായി സൗഭാഗ്യ
Soubhagya Venkatesh Faces Renewed Body Shaming Post Weight Loss
നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളും നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ് ശരീരഭാരം കുറച്ച് പുത്തൻ ലുക്കിലേക്ക് മാറിയത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. എന്നാൽ അതിനു ശേഷവും താൻ ബോഡി ഷെയ്മിങ് നേരിടുന്നുവെന്നാണ് സൗഭാഗ്യ വ്യക്തമാക്കുന്നത്.
ശരീരഭാരം കുറച്ചതിന് പിന്നാലെ തനിക്ക് വന്ന നെഗറ്റീവ് കമന്റുകൾ ഒരു വിഡിയോയായി സമാഹരിച്ച് പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരണവുമായി എത്തിയത്.
ADVERTISEMENT
വണ്ണം ഉള്ളപ്പോൾ അതിനെ പരിഹസിച്ചവർ തന്നെ, തടി കുറച്ചപ്പോൾ അധിക്ഷേപം മറ്റൊരു രീതിയിലാക്കി മാറ്റിയെന്ന് സൗഭാഗ്യ ചൂണ്ടിക്കാണിക്കുന്നു. ‘അയ്യോ ഇപ്പോൾ ആ പഴയ ഭംഗിയൊക്കെ പോയി, തടിയുള്ളപ്പോഴായിരുന്നു കാണാൻ ഐശ്വര്യം’, ‘വണ്ണം കുറഞ്ഞപ്പോൾ രോഗിയെപ്പോലെ ആയി’, ‘ചാകാറായോ, ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ?’, ‘നല്ല ഭംഗിയുള്ള ആളായിരുന്നു, ഇപ്പോൾ മരുന്നൊക്കെ കുത്തിവെച്ച് ഓഞ്ഞുപോയി’ എന്നിങ്ങനെയുള്ള മോശം കമന്റുകളാണ് സൗഭാഗ്യ പങ്കുവെച്ച വിഡിയോയില്‍ ഉള്ളത്.
‘ബോഡി ഷെയ്മിങ് ഒരിക്കലും അവസാനിക്കില്ല. നിങ്ങൾ മരിക്കുന്നത് വരെ അത് പുതിയ പുതിയ രൂപങ്ങളിൽ വന്നുകൊണ്ടിരിക്കും. എങ്കിലും നമ്മൾ അവരോട് ‘പോടാ...’ എന്ന് പറഞ്ഞ് സ്വന്തം വഴിക്ക് മുന്നോട്ട് പോകണം’ എന്നാണ് ഇതിനൊക്കെയുള്ള സൗഭാഗ്യയുടെ മറുപടി.
സൗഭാഗ്യയുടെ നിലപാടിന് വലിയ പിന്തുണയുമായി ആരാധകരും രംഗത്തെത്തി.
Soubhagya Venkatesh Faces Renewed Body Shaming Post Weight Loss:
Soubhagya Venkatesh, daughter of actress Tara Kalyan and a dancer and social media influencer, has recently faced body shaming despite her significant weight loss transformation. She shared a video compiling negative comments she received after shedding weight, highlighting the shift in criticism from her previous heavier physique to her current slimmer appearance. Comments like 'lost your old beauty,' 'look like a patient,' and 'are you dying?' illustrate the hurtful nature of the remarks. Soubhagya's response emphasizes that body shaming persists in various forms and encourages moving forward confidently by dismissing such negativity. Her stance has garnered significant support from her fans.