ADVERTISEMENT

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് സോഷ്യൽ മീഡിയ സിനിമ റിവ്യൂവർ അശ്വന്ത് കോക്ക് പൊലീസ് പിടിയിലായത് കഴിഞ്ഞ ദിവസം രാത്രിയാണ്.

തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപം അശ്വന്ത് ഓടിച്ച വാഹനം മൂന്നു വാഹനങ്ങളിൽ തട്ടി അപകടമുണ്ടായത്. ഒടുവിൽ നാട്ടുകാരുടെ പരാതിയിൽ പൊലീസ് എത്തിയാണ് അശ്വന്തിനെ കസ്റ്റഡിയിൽ എടുത്തത്. അപകടങ്ങളുമായി ബന്ധപ്പെട്ട് വിവിധ വാഹന ഉടമകളുടെ മൂന്നു പരാതിയാണ് നടക്കാവ് പൊലീസിന് ലഭിച്ചത്. ഇത് പരിശോധിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിച്ച പൊലീസ് രാത്രിയോടെ അശ്വന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

ADVERTISEMENT

അപകടത്തിനു പിന്നാലെ മദ്യപിച്ചിട്ടുണ്ടോ എന്നതു സ്ഥിരീകരിക്കാൻ പൊലീസ് അശ്വന്തിനെ ബീച്ച് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിച്ചു. അതിനു ശേഷം മടങ്ങവേ, ‘ദിസ് ഈസ് അപ് ടു ദ് ഓഫിസർ ആൻഡ് നോട്ട് ടു മീ, കേരള പൊലീസ് ഈസ് ഡൂയിങ് ദേർ ഡ്യൂട്ടി’ എന്നായിരുന്നു മാധ്യമങ്ങളോട് അശ്വന്ത് പ്രതികരിച്ചത്. ‘മദ്യപിച്ചിരുന്നോ?’ എന്ന ചോദ്യത്തിന് ‘ദാറ്റ്സ് കേരള പൊലീസ് ..., ഞാൻ പറയില്ല’ എന്നായിരുന്നു മറുപടി.

ADVERTISEMENT
Social Media Reviewer Ashwanth Kok Arrested for Drunk Driving Accident:

Ashwanth Kok, a social media film reviewer, was arrested by the police for drunk driving and causing an accident in Kozhikode. The incident occurred near Eranhipalam on Monday evening when his vehicle collided with three other vehicles. Following complaints from locals and vehicle owners, the police took Ashwanth into custody. After a medical examination to confirm intoxication, he was released on station bail. Ashwanth's response to media queries about the incident and his condition was evasive, stating it was up to the officer and the Kerala Police.

ADVERTISEMENT
ADVERTISEMENT