ADVERTISEMENT

സോഷ്യല്‍ മീഡിയ താരം രേണു സുധി കാൻസർ ചികിത്സയിലാണ് ഇപ്പോൾ. രേണുവിന്റെ ആരോഗ്യം ഗുരുതരാസ്ഥയിലാണെന്ന വാര്‍ത്തകള്‍ സമീപകാലത്ത് സജീവമായിരുന്നു.

ഇപ്പോഴിതാ, അഞ്ചാമത്തെ കീമോതെറാപ്പിക്ക് പിന്നാലെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഏകദേശം പതിനഞ്ച് ദിവസത്തോളം ഐസിയുവില്‍ കഴിയേണ്ടിവന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രേണു. ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്നു പോലും ഭയപ്പെട്ട ദിവസങ്ങളായിരുന്നു അതെന്ന് രേണു പറയുന്നു.
ശരീരം അസ്ഥികൂടം പോലെയായ അവസ്ഥയിലേക്കെത്തിയെന്നും ആ ദിവസങ്ങള്‍ മരണത്തെ നേരില്‍ കണ്ടതുപോലെയായിരുന്നുവെന്നും അവര്‍ ഓര്‍ക്കുന്നു. എന്നാല്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെ തന്നെക്കാള്‍ ഗുരുതരമായ അവസ്ഥയില്‍, നോക്കാനും പരിചരിക്കാനും ആരുമില്ലാതെ വേദനകൊണ്ട് കരയുന്ന നിരവധി പേരെ കണ്ടപ്പോള്‍ തന്റെ ബുദ്ധിമുട്ടുകള്‍ ഒന്നുമല്ലെന്ന് തോന്നിയെന്നും രേണു. ഏറ്റവും പ്രയാസകരമായ സമയത്ത് തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പിന്തുണ നല്‍കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത എല്ലാവരോടും അവര്‍ നന്ദി അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
Social Media Star Renu Sudhi Battles Cancer, Shares ICU Ordeal:

Renu Sudhi, a social media star, is undergoing cancer treatment and has opened up about her challenging journey. After her fifth chemotherapy session, her health deteriorated, leading to a 15-day stay in the ICU. Renu described this period as a fight for survival, where she even feared a return to life. She felt her own struggles were insignificant when she witnessed other patients in critical condition with no support. Renu expressed gratitude to everyone who prayed for her and offered support during this difficult time.

ADVERTISEMENT
ADVERTISEMENT