നടനും യൂട്യൂബറുമായ അഖിൽ എൻആർഡിയുടെ മുൻഭാര്യ മേഘ നായർ പങ്കുവച്ച പുതിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കയ്യിൽ പരുക്കേറ്റ് ബാൻഡേജ് ഇട്ടിട്ടുള്ള തന്റെ വിഡിയോയാണ് മേഘ പോസ്റ്റ് ചെയ്തത്. ‘കുറച്ചൊക്കെ കൂടോത്രം ചെയ്യെടാ’ എന്നും വിഡിയോയിൽ കുറിച്ചിട്ടുണ്ട്.
‘മിഥുനം’ സിനിമയിലെ ജഗതി ശ്രീകുമാറിന്റെ ‘എന്നെ കൂടോത്രം ചെയ്തു നശിപ്പിക്കാൻ ശ്രമിക്കുന്നവന്റെ ശിരസ് പിളർന്ന് അന്തരിക്കണേ’ എന്ന പ്രശസ്തമായ കോമഡി ഡയലോഗാണ് വിഡിയോയുടെ പശ്ചാത്തലത്തിൽ ചേർത്തിരിക്കുന്നത്.
ADVERTISEMENT
വിഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണങ്ങളും കമന്റുകളുമാണ് പോസ്റ്റിന് താഴെ നിറയുന്നത്. മേഘയ്ക്കെതിരെയും അനുകൂലിച്ചും നിരവധിയാളുകൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
Megha Nair, the ex-wife of actor and YouTuber Akhil NRDI, has gone viral on social media with a new video. The video shows Megha with a bandaged hand and the caption 'Do some witchcraft.' The background audio features a famous comedic dialogue from Jagathy Sreekumar's 'Mithunam' movie, where he expresses a wish to destroy those attempting to harm him through witchcraft. Following the video's release, the post has been inundated with severe cyberattacks and comments, with many people expressing opinions both for and against Megha.