ADVERTISEMENT

കഴിഞ്ഞ ദിവസമാണ് നടൻ യദു കൃഷ്ണന്റെ പിതാവ് അന്തരിച്ചത്. അച്ഛന്റെ വേർപാടിൽ യദു പങ്കുവച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. അമ്മയുടെ വിയോഗത്തിന് പിന്നാലെ അച്ഛനും യാത്രയായതിന്റെ നോവാണ് യദുവിന്റെ കുറിപ്പിലുള്ളത്.

‘അമ്മയോടൊപ്പം അച്ഛനും ചേർന്നു. കഴിഞ്ഞ കുറച്ചുനാളുകളായി കിടപ്പായിരുന്നുവെങ്കിലും അങ്ങനെ പെട്ടെന്ന് പോകാനും മാത്രമുള്ള അസുഖങ്ങളൊന്നും അച്ഛന് ഉണ്ടായിരുന്നില്ല.അമ്മയുടെ ആണ്ടാണ് വരുന്ന ഏഴാം തിയതി, അതിനു മുൻപേ ഞാൻ പോകുമെന്നൊക്കെ പറയുമായിരുന്നെങ്കിലും, ഞങ്ങളാരും അതത്ര കാര്യമായിട്ടെടുത്തില്ല. ഈ കഴിഞ്ഞ ബുധനാഴ്ച പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും കഴിഞ്ഞ് കിടന്നതാ.

ADVERTISEMENT

നിമിഷ നേരത്തിനുള്ളിൽ അച്ഛൻ പോയി. സുഖമരണം. അച്ഛൻ ആഗ്രഹിച്ചതുപോലെ എല്ലാത്തിനും സാക്ഷിയായി ഞാനും അനുജനും. ഒഴിമുറി എന്ന സിനിമ കണ്ടതിൽപ്പിന്നെ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു, അച്ഛന്റെ ശീലങ്ങൾ, ഇഷ്ടങ്ങൾ, രുചികൾ, പെരുമാറ്റം, സ്നേഹം, ഇതൊക്കെ തന്നെയാണ് എന്നിലുമുള്ളത് എന്ന്. അതുകൊണ്ട് അച്ഛന്റെ ശരീരം വിട്ടുപോയാലും, എന്നിലൂടെ അച്ഛൻ ഇനിയും ഇവിടെ ജീവിക്കും. ഉമ്മ. ആത്മ ശാന്തി അച്ഛാ’ – എന്നാണ് താരം കുറിച്ചത്.

താരത്തിന്റെ പോസ്റ്റിന് താഴെ സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധിയാളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.

ADVERTISEMENT
Actor Yadu Krishna Mourns Father's Passing with Heartfelt Tribute:

Actor Yadu Krishna's touching tribute to his father, who passed away recently, has become a topic of discussion. Yadu shared his grief over losing his father shortly after his mother's demise. He reminisced about his father's last moments, noting that he had not been seriously ill. Yadu reflected on how his father's habits, tastes, and love are mirrored in him, believing his father will continue to live through him. The actor's heartfelt post has garnered many condolences from colleagues and fans.

ADVERTISEMENT
ADVERTISEMENT