ADVERTISEMENT

നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേഷും ഏറെ ആരാധകരുള്ള താരദമ്പതികളാണ്. ഇവരും മകൻ ഓമിയും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോസും സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ, അശ്വിൻ ഐടി ജോലി രാജിവച്ച് തന്റെ കമ്പനിയിലെ സിഇഒ ആയി പ്രവർത്തിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ.

ADVERTISEMENT

ഐടി കമ്പനിയിൽ അശ്വിൻ ചെയ്യുന്ന ജോലിക്ക് തക്കതായ ശമ്പളം കിട്ടിയിരുന്നില്ലെന്നും ദിയയുടെ കമ്പനിയുടെ വരുമാനത്തിന്റെ ഒരു പങ്ക് അശ്വിനാണ് ലഭിക്കുന്നതെന്നും ഇപ്പോൾ അശ്വിന്റെ വരുമാനവും ലൈഫ്സ്റ്റൈലും മെച്ചപ്പെട്ടു എന്നും യുട്യൂബിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന വ്ലോഗില്‍ ദിയ കൃഷ്ണ വ്യക്തമാക്കി.

ഓമിയെയും ബിസിനസും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകുന്നു എന്ന ചോദ്യത്തിന്, ‘‘അശ്വിൻ കമ്പനിയിൽ നിന്ന് രാജിവച്ചു. ആറു മാസമായി. അശ്വിൻ ആ തീരുമാനമെടുത്തപ്പോൾ എന്റെ വീട്ടിലും അശ്വിന്റെ വീട്ടിലുമൊക്കെ ആശങ്കയുണ്ടായിരുന്നു. അശ്വിന് ആ ജോലിയിൽ ഒരുപാട് നിയന്ത്രണങ്ങളുണ്ടായിരുന്നു. പുള്ളി ചെയ്യുന്ന ജോലിക്കുള്ള റെസ്പെക്ടോ ശമ്പളമോ പുള്ളിക്കു കിട്ടുന്നില്ലായിരുന്നു. ലീവ് പോലും ചോദിച്ചാൽ മര്യാദയ്ക്ക് കിട്ടാത്ത അവസ്ഥയിൽ ആയിരുന്നു.

ADVERTISEMENT

അശ്വിൻ ഇപ്പോൾ ഓ ബൈ ഓസിയുടെ സിഇഒ ആയി. ബിസിനസിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അശ്വിനാണ്. ബിസിനസിന്റെ ഒരു ഷെയർ അശ്വിനാണ് പോകുന്നത്. അതുകൊണ്ട് അശ്വിനിപ്പോൾ മുൻപത്തേതിനേക്കാൾ വരുമാനമായി, ലൈഫ് സ്റ്റൈൽ മെച്ചപ്പെട്ടു. ടെൻഷനും സ്ട്രെസ്സുമില്ല. കാര്യങ്ങൾ ഇങ്ങനെയാണെന്ന് അറിഞ്ഞപ്പോൾ അശ്വിന്റെ കുടുംബവും ഓകെ ആയി.

അശ്വിനുള്ളതുകൊണ്ടാണ് ഈ ബിസിനസ് നല്ലതുപോലെ പോകുന്നത്. കമ്പനിയുടെ മുഖവും തലച്ചോറും ഞാനാണെങ്കിൽ അതിന്റെ നട്ടെല്ല് അശ്വിനാണ്. ഓമിയെയും ഓ ബൈ ഓസിയെയും ഒന്നിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് നന്ദി പറയേണ്ടത് അശ്വിനോടാണ്’’ എന്നാണ് ദിയ മറുപടിയായി പറഞ്ഞത്. 

ADVERTISEMENT
Diya Krishna's Husband Ashwin Resigns From IT Job:

Entrepreneurship has brought positive changes to influencer Diya Krishna's family after her husband Ashwin Ganesh resigned from his IT job to become the CEO of her company. Diya revealed this major career shift in a recent YouTube vlog while answering fan questions about balancing business and family life. Ashwin's previous IT job lacked proper recognition, adequate salary, and flexibility, causing initial worries for both families when he decided to quit. Currently, managing all business operations of O By Osi has significantly improved Ashwin's income, lifestyle, and overall stress levels. Diya credits her husband as the backbone of the company, managing operations seamlessly while she acts as the face and brain of the brand. Both families are now completely supportive of his new role as they see his professional and personal growth. Fans continue to shower love and support on the couple and their son Omi as they achieve new milestones together.

ADVERTISEMENT