‘നിന്റെ അമ്മയാകാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്’: കുറിപ്പുമായി സിന്ധു കൃഷ്ണ
Sindhu Krishna Shares Heartwarming Birthday Note for Ahana
നടി അഹാന കൃഷ്ണയുടെ ജന്മദിനത്തിൽ അമ്മ സിന്ധു കൃഷ്ണ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമാകുന്നു.
‘അമ്മു, നിനക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! കഴിഞ്ഞ 31 വർഷമായി നീ എന്റെ കൂടെയുണ്ട്. നിന്റെ അമ്മയാകാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്. എന്റെ ആദ്യത്തെ കൺമണി! നീ വന്നതോടുകൂടിയാണ് ഇതിനുമുമ്പ് ഞാൻ അറിയാത്ത ഒരത്ഭുത സ്നേഹം അനുഭവിച്ചറിഞ്ഞത്. വർഷങ്ങൾ മിന്നൽ വേഗത്തിൽ കടന്നുപോയി. എങ്കിലും എന്റെ ഓർമ്മകൾ ഇന്നും പുതിയതുപോലെ വ്യക്തമാണ്... നിന്റെ കുഞ്ഞു സുഗന്ധവും, നീ ആദ്യമായി എന്നെ നോക്കിയ നോട്ടവും, ആദ്യമായി യാതൊരു കുഴപ്പവുമില്ലാതെ എന്റെ പാല് കുടിച്ച ആ പൂർണ്ണതയും എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നിനക്ക് ആശംസിക്കുന്നു. നീയും നിമിഷും ചേർന്ന് നിങ്ങളുടെ സ്വപ്നങ്ങളുടെ ജീവിതം നയിക്കട്ടെയെന്നും ആശംസിക്കുന്നു. എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോഴെല്ലാം കൂടെയുണ്ടായിരുന്നതിനും എന്നെ താങ്ങിനിർത്തിയതിനും നന്ദി. നീ ഒരു മികച്ച മകളും, നല്ലൊരു സഹോദരിയും, ആർക്കും ചോദിച്ചുവാങ്ങാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും മികച്ച കൂട്ടുകാരിയുമാണ്. അതുപോലെതന്നെ നീ ഭാവിയിൽ നല്ലൊരു ഭാര്യയും, അത്ഭുതകരമായ ഒരു അമ്മയും ആകുമെന്ന് എനിക്ക് ഉറപ്പാണ്. ജന്മദിനാശംസകൾ എന്റെ അമ്മുക്കുട്ടി!’എന്നാണ് സിന്ധു കുറിച്ചത്.
Sindhu Krishna Shares Heartwarming Birthday Note for Ahana:
Ahana is celebrated today as her mother Sindhu Krishna shared an emotional and heartwarming birthday note on social media. Celebrating her thirty-first birthday, the actress received loving wishes from her mother who reflected on their special bond. Sindhu expressed gratitude for being her mother and recalled memories from her infancy and early childhood. The touching post highlighted Ahana's role as a wonderful daughter, supportive sister, and a dependable friend. Furthermore, the mother wished the actress and her partner Nimish a life filled with happiness and fulfilled dreams. Sindhu also expressed absolute confidence that Ahana will excel as a wife and future mother. Fans and followers flooded the internet with warm birthday greetings for the beloved Malayalam celebrity.