‘എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം’: അഹാനയ്ക്ക് പിറന്നാൾ ആശംസകളുമായി ദിയ
Ahana Krishna Celebrates First Birthday After Marriage With Sister Diya's Special Wish
നടി അഹാനകൃഷ്ണയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പ്രിയപ്പെട്ടവരും ആരാധകരുമടക്കം നിരവധിയാളുകളാണ് അഹാനയ്ക്ക് ജൻമദിനാശംസകൾ നേർന്നത്. കൂട്ടത്തിൽ ശ്രദ്ധേയമായ ഒന്ന് അനുജത്തി ദിയ കൃഷ്ണയുടേതാണ്.
ഇരുവരും ഒരുമിച്ച് പുളിയിലക്കര നേര്യത് ഉടുത്തുനിൽക്കുന്ന മനോഹരമായ ചിത്രത്തിനൊപ്പമാണ് ദിയ ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവച്ചത്. ചിത്രത്തിനൊപ്പം ‘ചുവടുവച്ചു പാടാം ശുഭരാത്രി.’ എന്ന ഗാനമാണ് ദിയ പശ്ചാത്തല സംഗീതമായി ചേർത്തത്.
ADVERTISEMENT
‘ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ അമ്മൂ.. ഭാര്യയായ ശേഷമുള്ള നിന്റെ ആദ്യത്തെ ജന്മദിനമാണിത്. എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം. ഈ ഫോട്ടോയ്ക്ക് പിന്നിൽ ഞാൻ ചേർത്ത പാട്ട് നിനക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു’ എന്ന ദിയയുടെ കുറിപ്പിന് ‘അതേതായാലും നന്നായി’എന്നായിരുന്നു ചിരിച്ചുകൊണ്ട് അഹാന നൽകിയ മറുപടി.
അടുത്തിടെയായിരുന്നു അഹാനകൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയുമായുള്ള വിവാഹം.
ADVERTISEMENT
Ahana Krishna Celebrates First Birthday After Marriage With Sister Diya's Special Wish:
Ahana celebrated her birthday recently with heartwarming wishes pouring in from family, friends, and fans across social media platforms. Sister Diya Krishna shared a special Instagram post featuring a beautiful picture of both sisters wearing traditional Kerala puliyilakkara neryathu. This particular birthday holds special significance as it is Ahana's very first birthday following her marriage to cinematographer Nimish Ravi. Diya humorously welcomed her sister to the club of married women with a witty caption that amused followers. The background song chosen for the viral social media post added a nostalgic and joyful touch to the celebration. Ahana gracefully and playfully replied to her sister's humorous post, making it a memorable interaction for fans. The lovely bonding moments between the celebrity sisters continue to trend and capture the hearts of the Malayalam entertainment audience.