‘പത്ത് വർഷം ഒരുമിച്ച് വളരെ സന്തോഷത്തോടെ അടിച്ചുപൊളിച്ചു ജീവിച്ചു, തീർച്ചയായും ആ വിഷമമുണ്ടാകും.’: മനസ്സ് തുറന്ന് ജീവ
Jeeva Joseph Opens Up About Divorce from Aparna Thomas
ടെലിവിഷൻ പ്രേക്ഷകർക്കും സമൂഹമാധ്യമങ്ങൾക്കും പ്രിയങ്കരരായ ജീവ ജോസഫും അപർണ തോമസും വിവാഹബന്ധം വേർപെടുത്തിയത് ഏറെ ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. ഇപ്പോഴിതാ, വിവാഹമോചനത്തെക്കുറിച്ചും അപർണയുമായുള്ള നിലവിലെ സൗഹൃദത്തെക്കുറിച്ചും ജീവ തുറന്നുപറഞ്ഞതാണ് വൈറലാകുന്നത്.
‘‘തീർച്ചയായും ആ വിഷമമുണ്ടാകും. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ ഇന്നും നല്ല സുഹൃത്തുക്കളായി തുടരുന്നത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചു എന്നത് മാത്രമല്ല, എപ്പോഴും പരസ്പരം നല്ല സുഹൃത്തുക്കളായി തന്നെയാണ് ഞങ്ങൾ മുന്നോട്ട് പോയതും. അതുകൊണ്ടുതന്നെ ഈ സൗഹൃദം ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പരസ്പരം സംസാരിച്ച് തന്നെയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. പത്ത് വർഷം ഒരുമിച്ച് വളരെ സന്തോഷത്തോടെ അടിച്ചുപൊളിച്ചു ജീവിച്ചു. അതിനുശേഷം എന്തൊക്കെയോ കാരണങ്ങളാൽ രണ്ടുപേർക്കും രണ്ട് വഴികളിലേക്ക് തിരിയേണ്ടി വന്നു. എങ്കിലും ഞങ്ങൾക്കിടയിലെ സൗഹൃദം ഇപ്പോഴും ശക്തമായിത്തന്നെയുണ്ട്’’.– സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഫൈസൽ മലബാറുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് ജീവ പറഞ്ഞു.
ADVERTISEMENT
ADVERTISEMENT
Jeeva Joseph Opens Up About Divorce from Aparna Thomas:
Divorce has been a major topic of discussion among fans after popular television personalities Jeeva Joseph and Aparna Thomas officially ended their marriage. The celebrity couple mutually decided to part ways after spending ten wonderful years together as companions. During a recent interview with a social media influencer, Jeeva opened up about the emotional impact of the separation. Despite the difficult decision, he emphasized that they still share a strong and positive friendship today. The shared history and mutual understanding between them have allowed them to maintain a healthy bond moving forward. Both individuals believe that preserving this friendship is important despite taking different paths in life. Fans continue to support them as they embark on their respective individual journeys.