ആറുവർഷം നീണ്ട പ്രണയം, വിവാഹം കഴിഞ്ഞിട്ട് 1 മാസം...ആദ്യ സീരിസ് റിലീസായി 2 ദിവസം കഴിയുമ്പോൾ ബൽരാജ് പോയി
Young Malayalam Director Balraj Kalarickal Passes Away at 28
യുവ സംവിധായകൻ ബൽരാജ് കളരിക്കലിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരും സഹപ്രവർത്തകരും. ‘കാപ്പി സ്ക്വാഡ്’ എന്ന സീരീസിന്റെ സംവിധായകനാണ് കോട്ടയം മണിമല സ്വദേശിയായ ബൽരാജ്. 28 വയസ്സായിരുന്നു. ചെഗു എന്നറിയപ്പെട്ട ബൽരാജ് സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചുവരികയായിരുന്നു.
ബൽരാജിനെ എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. റൂമിൽ തുടർച്ചയായി ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തത് ശ്രദ്ധയില്പെട്ടതിനു പിന്നാലെ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ബെൽരാജ് വിവാഹിതനായത്. ആറുവർഷം നീണ്ടപ്രണയത്തിനുശേഷമായിരുന്നു വിവാഹം. ആതിരയാണ് ബെൽരാജിന്റെ ഭാര്യ. മണിമല കളരിക്കൽ സുരേഷിന്റെ മകനാണ്. അമ്മ സ്മിത, സഹോദരി സോജ.
ADVERTISEMENT
Young Malayalam Director Balraj Kalarickal Passes Away at 28:
Director Balraj Kalarickal tragically passed away at the young age of twenty-eight in a hotel room in Ernakulam due to a sudden cardiac arrest. The promising filmmaker, widely known for his work on the popular web series Cappy Squad, was found dead after failing to respond to repeated doorbells. Friends, family, and colleagues in the Malayalam film industry are in deep shock over this sudden and untimely demise. Having started his career as an assistant director, he recently married his long-time partner Athira last September following a six-year relationship. Originally from Manimala in Kottayam, he was the son of Suresh and Smitha, and leaves behind a grieving family and sister Soja. Authorities and hotel staff discovered the tragic incident when concerned individuals checked on his room after he remained unresponsive. The entire entertainment community continues to mourn the massive loss of such a talented and hardworking young creative professional.