‘പുതിയൊരു ജീവിതത്തിലേക്ക്, ഒരുപാട് സ്വപ്നങ്ങളുമായി’: വിവാഹ ചിത്രങ്ങൾ പങ്കുവച്ച് അമൃത നായർ
Malayalam TV Actress Amrutha Nair Gets Married at Guruvayur Temple
കഴിഞ്ഞ ദിവസമായിരുന്നു മിനിസ്ക്രീൻ താരം അമൃത നായരുടെ വിവാഹം. ബിസിനസ്സുകാരനായ അഖിൽ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.
‘കഴിഞ്ഞ ഒന്നരവർഷമായി ഒളിപ്പിച്ചു വച്ച കാര്യമാണ് എന്റെ വിവാഹം. രാവിലെ ആറ് മണിക്ക് ഗുരുവായൂർവച്ചായിരുന്നു താലികെട്ട്. എന്റെ സുഹൃത്തിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അഖിൽ. ഇൻസ്റ്റയിൽ വെറുതെ ഒരു ഹായ് അയച്ചതാണ്. അതിപ്പോൾ ഇവിടെ കല്യാണം വരെ എത്തി നിൽക്കുന്നു’ എന്നാണ് വിവാഹശേഷം അമൃത പറഞ്ഞത്.
ഇപ്പോഴിതാ, വിവാഹച്ചടങ്ങിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് അമൃത. ‘പുതിയൊരു ജീവിതത്തിലേക്ക്, ഒരുപാട് സ്വപ്നങ്ങളുമായി’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.
ADVERTISEMENT
Malayalam TV Actress Amrutha Nair Gets Married at Guruvayur Temple:
Amrutha Nair recently surprised her fans by tying the knot with businessman Akhil in a private ceremony at the Guruvayur temple. The Malayalam television actress revealed that their relationship started casually through an Instagram message sent to her friend's best friend. Keeping the romance hidden for nearly a year and a half, the couple finally decided to take their vows early in the morning at six o'clock. Following the traditional wedding ceremony, the bride took to social media to share more enchanting pictures from her special day. She expressed her excitement and hopes for the future by captioning the post about stepping into a brand new life filled with numerous dreams. Fans and fellow celebrities have since flooded her social media handles with congratulatory messages and best wishes for the newlyweds. The heartwarming pictures capture the joyous moments of the intimate ceremony, marking a significant milestone in the popular actress's personal life.