ADVERTISEMENT

ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 7 - ന്റെ കിരീട നേട്ടത്തിന് ഒരു വർഷം തികയുമ്പോള്‍ സോഷ്യൽ മീഡിയ കുറിപ്പുമായി നടി അനു മോൾ.

‘നവംബർ 9... ഇന്ന് ഒരു വർഷം...

ADVERTISEMENT

2025 നവംബർ 9-നാണ് ബിഗ് ബോസ് സീസൺ 7-ലെ വിജയിയായി ഞാൻ പ്രഖ്യാപിക്കപ്പെട്ടത്. ഓഗസ്റ്റ് 2 മുതൽ നവംബർ 9 വരെയുള്ള ആ 100 ദിവസങ്ങള്‍...ചിരിച്ചും കരഞ്ഞും വഴക്കിട്ടും ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്നുപോയ ദിവസങ്ങൾ. ഇതെല്ലാം ഇന്ന് ഓർക്കുമ്പോൾ ഒരുപാട് സന്തോഷവും സങ്കടവും അഭിമാനവും തോന്നുന്നുണ്ട്.

ഞാൻ ആ ഹൗസില്‍ എന്താണ് ചെയ്തതെന്നും എങ്ങനെയാണ് നിന്നതെന്നും എനിക്ക് നന്നായിട്ടറിയാം. 24/7 Live കണ്ടവർക്കും അറിയാം.

ADVERTISEMENT

ഒന്നും പ്രീ പ്ലാന്‍ ചെയ്തോ പഠിച്ചോ ആയിരുന്നില്ല ഞാൻ അവിടെ പോയത്. നന്നായിട്ട് നിൽക്കണം, എന്റെ പരമാവധി കൊടുക്കണം എന്നൊരു ആഗ്രഹം മാത്രമായിരുന്നു.

ഒരു വർഷം കഴിഞ്ഞിട്ടും എന്റെ വിജയത്തെക്കുറിച്ചും പി ആറിനെക്കുറിച്ചും ചിലർ ഇപ്പോഴും സംസാരിക്കുന്നുണ്ട്. ആരെന്ത് പറഞ്ഞാലും എനിക്കൊരു പ്രശ്നവുമില്ല. എനിക്ക് കിട്ടേണ്ടത് എനിക്ക് കിട്ടി. എന്നെ സ്നേഹിച്ച് വിശ്വസിച്ച് വോട്ട് ചെയ്ത ഒരുപാട് ആളുകളുണ്ട്. അവരുടെ സ്നേഹമാണ് എന്റെ ഏറ്റവും വലിയ സന്തോഷം.

ADVERTISEMENT

ആദ്യം ദൈവത്തിന് നന്ദി. എന്റെ ഫാമിലിക്ക്, എന്നെ സ്നേഹിച്ചവർക്കും വോട്ട് ചെയ്ത് എന്നെ കൂടെ നിന്ന ഓരോരുത്തർക്കും ഒരുപാട് നന്ദി. ഈ വലിയ പ്ലാറ്റ്ഫോം തന്ന ഏഷ്യാനെറ്റിനും ബിഗ് ബോസ് ടീമിനും സ്പോണ്‍സേഴ്സിനും പ്രത്യേകം നന്ദി. ഈ യാത്രയിൽ എന്നെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത നമ്മുടെ സ്വന്തം ലാലേട്ടനും ഒരുപാട് നന്ദി. അതേസമയം, എന്നോടൊപ്പം ആ ഹൗസിൽ ഉണ്ടായിരുന്ന ഓരോ മത്സരാര്‍ത്ഥികളോടും എനിക്ക് ഒരുപാട് നന്ദിയുണ്ട്. പല സാഹചര്യങ്ങളിലും അവരുടെ പിന്തുണയും പ്രോത്സാഹനവും എനിക്ക് വലിയൊരു ശക്തിയായിരുന്നു. എന്നെ കൂടുതൽ ശക്തമായി മുന്നോട്ട് പോകാനും എന്റെ ലക്ഷ്യത്തിലേക്ക് എത്താനും അവരും ഒരു കാരണമായിട്ടുണ്ട്. ആ 100 ദിവസങ്ങളിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരോടും സ്നേഹവും നന്ദിയും മാത്രം.

എത്ര വർഷം കഴിഞ്ഞാലും ഒരു കാര്യം മാറാൻ പോകുന്നില്ല. ബിഗ് ബോസ് സീസണ്‍ 7 വിജയി അനുമോൾ തന്നെയാണ്. എനിക്ക് കിട്ടേണ്ട കപ്പ് എനിക്ക് കിട്ടി. അതിൽ എന്നും അഭിമാനമുണ്ട് എത്ര വർഷം കഴിഞ്ഞാലും ആ 100 ദിവസങ്ങളും ആ കപ്പും എന്റെ ജീവിതത്തിൽ എന്നും ഒരു വലിയ ഓർമ്മയായിരിക്കും. എല്ലാവരും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി...’എന്നാണ് ബിഗ് ബോസ് കിരീടം നേടുന്ന ചിത്രം പങ്കുവച്ച് അനുമോള്‍ കുറിച്ചിരിക്കുന്നത്.

Anumol Marks One Year Since Bigg Boss Malayalam Season 7 Victory:

Anumol recently shared a heartfelt social media post commemorating the one-year anniversary of her victory as the champion of Bigg Boss Malayalam Season 7. Reflecting on her remarkable 100-day journey inside the house from August 2 to November 9, she emphasized that her gameplay was entirely natural and never pre-planned. Despite ongoing discussions and criticism from some quarters regarding PR and her win, she remains unbothered, focusing instead on the immense love and support from her loyal fans who voted for her. She expressed deep gratitude to God, her family, Asianet, the Bigg Boss team, sponsors, and host Mohanlal for the unforgettable experience. Acknowledging her fellow contestants for their mutual support during tough situations, she reaffirmed her pride in the trophy. Concluding her nostalgic note, she stated that no matter how many years pass, those memorable 100 days and the winner's title will always remain uniquely hers.

ADVERTISEMENT