മകൻ ധൻവിന് പിറന്നാൾ ആശംസകൾ നേർന്ന് നടി വീണ നായരുടെ മുൻ ഭർത്താവും ഗായകനും നർത്തകിയുമായ ആര്‍ജെ അമൻ ഭൈമി.
‘മോനെ... ഹാപ്പി ബെർത്ത്ഡെ... മിസ് യു എന്ന് പറയുന്നതിൽ നിന്ന് ഞാൻ വിരമിക്കുന്നു. കാരണം ഇന്ന് അത് എനിക്ക് ഒരു ശീലമായി മാറിയിരിക്കുന്നു. അത് ഇനി ഉള്ളിൽ എവിടെയെങ്കിലും ഉറങ്ങി കിടക്കട്ടെ. ഞാൻ നിന്നെ അഡ്മയർ ചെയ്യുന്നു... ഒപ്പം നിന്നെ സ്നേഹിക്കുന്നു... എപ്പോഴും... ബെർത്ത്ഡെയ്ക്ക് എന്ത് വേണമെന്ന് ചോദിച്ചപ്പോൾ എനിക്കെല്ലാം ഉണ്ട് അച്ഛാ എന്ന് നീ പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. നിനക്ക് ആവശ്യമുള്ളതെല്ലാം നൽകുന്ന അമ്മയെ ചേർത്ത് പിടിക്കുക. ഒരു വിളിപ്പുറത്ത് അച്ഛനും എപ്പോഴുമുണ്ട്. ഈ എഴുത്ത് വായിക്കാൻ നിനക്കിപ്പോൾ കഴിയുന്നു എന്ന സന്തോഷത്തോടെ.... ഇനിയുള്ള ജീവിതത്തിലും നിനക്ക് എല്ലാം നല്ലതായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്... ഒരായിരം പിറന്നാൾ ഉമ്മകൾ. ലവ് യു മൈ സൺ... എന്നാണ് മകനൊപ്പമുള്ള മനോഹരമായ വിഡിയോ പങ്കുവച്ച് അമൻ കുറിച്ചത്.
വീണ നായരുമായി പിരിഞ്ഞ ശേഷം അമൻ മറ്റൊരു വിവാഹം കഴിച്ചു. ആ ബന്ധത്തിലും ഒരു കുഞ്ഞുണ്ട്.
ADVERTISEMENT
RJ Aman Shares Emotional Birthday Wishes for Son Dhanvin:
Aman shared emotional birthday wishes for his son Dhanvin, capturing hearts across social media. The singer and RJ posted a touching video alongside a heartfelt message expressing his deep love and admiration for the boy. He mentioned how much he misses him while noting that missing him has unfortunately become a daily habit. When asked what he wanted for his birthday, Dhanvin sweetly replied that he already has everything he needs. Aman also advised his son to always stay close to and appreciate his mother, who provides everything for him. He reassured Dhanvin that his father is always just a call away for any support he might need. Finally, the proud father wished him the absolute best for his future and sent him thousands of loving birthday kisses.